• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Sunday, June 28, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

പിഎസ്‌സി ജോലി വാഗ്‌ദാനത്തട്ടിപ്പ്‌ : മുഖ്യപ്രതി രാജലക്ഷ്‌മിയും സഹായിയും അറസ്റ്റിൽ

by Web Desk 04 - News Kerala 24
September 18, 2023 : 10:12 pm
in Kerala, News
Reading Time: 1 min read
0
A A
0
പിഎസ്‌സി ജോലി വാഗ്‌ദാനത്തട്ടിപ്പ്‌ : മുഖ്യപ്രതി രാജലക്ഷ്‌മിയും സഹായിയും അറസ്റ്റിൽ

തിരുവനന്തപുരം > പിഎസ്‌സി ജോലി വാഗ്‌ദാനം ചെയ്‌ത്‌ പണം തട്ടിയ കേസിലെ മുഖ്യപ്രതി രാജലക്ഷ്‌മിയും സഹായിയും അറസ്റ്റിൽ. സഹപ്രതികൾ അറസ്റ്റിലായതോടെ രാജലക്ഷ്‌മി തിങ്കളാഴ്‌ച വൈകിട്ട്‌ കഴക്കൂട്ടം സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു. പിഎസ്‌സി ഉദ്യോഗസ്ഥയെന്ന വ്യാജേന ഓൺലൈൻ അഭിമുഖം നടത്തിയ കോട്ടയം സ്വദേശി ജോയ്‌സ്‌ ജോർജാണ്‌ അറസ്റ്റിലായ മറ്റൊരാൾ. കോട്ടയത്ത്‌ പിടിയിലായ ഇവരെ തിരുവനന്തപുരത്തെത്തിച്ച്‌ കോടതിയിൽ ഹാജരാക്കും.

കേസിലെ മുഖ്യപ്രതി രാജലക്ഷ്‌മി അടൂരിൽ താമസിച്ചിരുന്നപ്പോൾ കുട്ടിയെ നോക്കിയിരുന്നത്‌ ജോയ്‌സാണ്‌. ആ സമയത്ത്‌ തുടങ്ങിയ പരിചയമാണ്‌ തട്ടിപ്പിലേക്ക്‌ നീണ്ടത്‌. പണം വാങ്ങി വാട്‌സാപ്‌ ഗ്രൂപ്പിൽ അംഗങ്ങളാക്കിയവരെ പിഎസ്‌സി ഉദ്യോഗസ്ഥയെന്ന വ്യാജേനയാണ്‌ ജോയ്‌സ്‌ അഭിമുഖം നടത്തിയത്‌. പരാതിക്കാരുടെ വാട്‌സാപ്പിൽനിന്ന്‌ ഇവരുടെ ചിത്രം കഴിഞ്ഞ ദിവസം വീണ്ടെടുത്തതോടെയാണ്‌ ജോയ്‌സിന്റെ ഇടപെടൽ വ്യക്തമായത്‌. കേസിലെ രണ്ടാംപ്രതി രശ്‌മിയടക്കമുള്ളവർ അറസ്റ്റിലായതോടെ മറ്റു മാർഗങ്ങളില്ലാതെയാണ്‌ രാജലക്ഷ്‌മി കീഴടങ്ങിയത്‌. ചോദ്യം ചെയ്യലിനുശേഷം ഇവരെ ചൊവ്വാഴ്‌ച കോടതിയിൽ ഹാജരാക്കും.

ആറുമാസംമുമ്പാണ്‌ രാജലക്ഷ്‌മി തട്ടിപ്പിന്‌ തുടക്കമിട്ടതെന്നായിരുന്നു നേരത്തേ പൊലീസിന്‌ ലഭിച്ചിരുന്ന വിവരം. എന്നാൽ, ഒന്നര വർഷംമുമ്പേ ഇവർ തട്ടിപ്പിന്‌ തുടക്കമിട്ടതായി വ്യക്തമായിട്ടുണ്ട്‌. പണം നൽകി വഞ്ചിതരായവരുടെ മൊഴി രേഖപ്പെടുത്തിയതോടെയാണ്‌ 2022 ജനുവരി ഒന്നുമുതൽ രാജലക്ഷ്‌മി പണം വാങ്ങി തട്ടിപ്പ്‌ നടത്തിയിരുന്നതായി വ്യക്തമായത്‌. എൺപതു ലക്ഷത്തിലധികം രൂപ രാജലക്ഷ്‌മിയും രശ്‌മിയും ചേർന്ന്‌ തട്ടിയെടുത്തു. ഈ പണം അക്കൗണ്ട്‌ മുഖേനയും ബാങ്കിൽനിന്ന്‌ പിൻവലിച്ചും ചെലവഴിച്ചതായി പൊലീസ്‌ കണ്ടെത്തി. കൂടുതൽ പണം വാങ്ങിയിരിക്കാമെന്ന സംശയവും അന്വേഷക സംഘത്തിനുണ്ട്‌.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ലോൺ ആപ്പുകളുടെ മേൽ നിയന്ത്രണം കർശനമാക്കണം: ബെഫി

Next Post

ശരീരഭാരം കുറയ്ക്കണോ? ദിവസവും ഭക്ഷണത്തിൽ സവാള ഉൾപ്പെടുത്താം

Related Posts

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

March 5, 2026
Next Post
ശരീരഭാരം കുറയ്ക്കണോ? ദിവസവും ഭക്ഷണത്തിൽ സവാള ഉൾപ്പെടുത്താം

ശരീരഭാരം കുറയ്ക്കണോ? ദിവസവും ഭക്ഷണത്തിൽ സവാള ഉൾപ്പെടുത്താം

വാർത്താചാനലുകളുടെ സ്വയം നിയന്ത്രണ സംവിധാനം ശക്തമാക്കണം ; നിലപാട് കടുപ്പിച്ച് സുപ്രീംകോടതി

വാർത്താചാനലുകളുടെ സ്വയം നിയന്ത്രണ സംവിധാനം ശക്തമാക്കണം ; നിലപാട് കടുപ്പിച്ച് സുപ്രീംകോടതി

എറണാകുളത്തെ പൊതുപ്രവർത്തകൻ ഗിരീഷ് ബാബുവിൻ്റെ മരണം; പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്

എറണാകുളത്തെ പൊതുപ്രവർത്തകൻ ഗിരീഷ് ബാബുവിൻ്റെ മരണം; പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്

സൗദി ദേശീയ ദിനാഘോഷത്തിന് പൊലിമയേറ്റാൻ വ്യോമ, നാവികാഭ്യാസ പ്രകടനം

സൗദി ദേശീയ ദിനാഘോഷത്തിന് പൊലിമയേറ്റാൻ വ്യോമ, നാവികാഭ്യാസ പ്രകടനം

150 പേരുള്ള വാട്സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കി, യുവതിയോടുള്ള വൈരാഗ്യത്തിൽ സഹോദരങ്ങളുടെ ക്രൂരത; ഒടുവിൽ പൊലീസ് പൂട്ട്

150 പേരുള്ള വാട്സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കി, യുവതിയോടുള്ള വൈരാഗ്യത്തിൽ സഹോദരങ്ങളുടെ ക്രൂരത; ഒടുവിൽ പൊലീസ് പൂട്ട്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021