ഭോപാല്‍> നാഥുറാം വിനായക ഗോഡ്സെയെ ന്യായീകരിച്ച് ബിജെപി എംപി പ്രഗ്യാസിങ് ഠാക്കൂര്‍. മഹാത്മാഗാന്ധിയെ വധിച്ചതിനു പിന്നില്‍ വ്യക്തമായ കാരണം ഉണ്ടായിരിക്കാമെന്ന് പ്രഗ്യാസിങ് പറഞ്ഞു. ഗോഡ്സെ ഒരു രാജ്യസ്നേഹി ആയിരുന്നു. അദ്ദേഹം തെറ്റുകാരനാണെങ്കില്‍ ഗാന്ധിജിയും തെറ്റുകാരനാണ്. കാരണം, ഗാന്ധിജി രാജ്യത്തെ വിഭജിച്ച് പാകിസ്ഥാന് രൂപീകരിച്ചെന്നും പ്രഗ്യാസിങ് പ്രതികരിച്ചു. ഭോപാലില്‍ ആജ് തകിന് നല്കിയ അഭിമുഖത്തിലാണ് പ്രഗ്യാസിങ്ങിന്റെ വിവാദ പ്രസ്താവന.