കോഴിക്കോട്: ഫറോഖ് റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ തടഞ്ഞ ബിഹാർ സ്വദേശി മൻദീപ് ഭാരതി അറസ്റ്റിലായി. കുറ്റിപ്പുറത്ത് ജോലി ചെയ്ത വകയിൽ 16,500 രൂപ കിട്ടാനുണ്ടെന്നും ഇതിൽ പൊലീസ് നടപടി എടുക്കാത്തതിലുള്ള പ്രതിഷേധത്തെ തുടർന്നാണ് ട്രെയിൻ തടഞ്ഞതെന്നും യുവാവ് പ്രതികരിച്ചു.ബിഹാർ ഈസ്റ്റ് ചമ്പാരൻ സ്വദേശിയാണ് മൻദീപ് ഭാരതി. കോഴിക്കോട് ഫറോഖ് റെയിൽവെ സ്റ്റേഷനിലെ ഒന്നാം പ്ലാറ്റ്‌ഫോമിലിറങ്ങിയ ഇയാള്‍ വടിയിൽ കയ്യിലുണ്ടായിരുന്ന കാവിക്കൊടി കെട്ടി മംഗലാപുരം- നാഗർകോവിൽ പരശുറാം എക്സ്പ്രസ് ട്രെയിനിന് മുന്നിൽ നിൽക്കുകയായിരുന്നു. തുടർന്ന് ട്രെയിൻ ഒൻപത് മിനുട്ട് വൈകി.
താൻ കുറ്റിപ്പുറത്ത് ജോലി ചെയ്ത വകയിൽ 16,500 രൂപ ലഭിക്കാനുണ്ടെന്നും പരാതി നൽകിയിട്ടും പോലീസ് നടപടിയെടുത്തില്ലെന്നും ഇതിനാലാണ് ട്രെയിൻ തടഞ്ഞതെന്ന് യുവാവ് പിന്നീട് പ്രതികരിച്ചു. റെയിൽവേ ജീവനക്കാർ പിടികൂടിയ യുവാവിനെ ആർപിഎഫിന് കൈമാറി. സംഭവത്തിൽ ആർ പി എഫ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.