• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

വിഴിഞ്ഞം തുറമുഖത്തിന്‌ ഭൂരിഭാഗം തുകയും മുടക്കുന്നത് സംസ്ഥാന സർക്കാർ; കേരളത്തിൻ്റെ സ്വന്തമാണ് എന്ന്‌ ഉറപ്പ്‌ നൽകുന്നു: മന്ത്രി പി രാജീവ്‌

by Web Desk 04 - News Kerala 24
September 20, 2023 : 9:39 pm
in Kerala, News
Reading Time: 1 min read
0
A A
0
വിഴിഞ്ഞം തുറമുഖത്തിന്‌ ഭൂരിഭാഗം തുകയും മുടക്കുന്നത് സംസ്ഥാന സർക്കാർ; കേരളത്തിൻ്റെ സ്വന്തമാണ് എന്ന്‌ ഉറപ്പ്‌ നൽകുന്നു: മന്ത്രി പി രാജീവ്‌

തിരുവനന്തപുരം > വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ ഭൂരിഭാഗം തുകയും മുടക്കുന്നത് സംസ്ഥാന സർക്കാരാണെന്ന്‌ മന്ത്രി പി രാജീവ്‌. 7700 കോടി രൂപ മുതൽമുടക്ക് വേണ്ടിവരുന്ന പദ്ധതിയിൽ 4600 കോടി രൂപയും ചെലവഴിക്കുന്നത് സംസ്ഥാന സർക്കാരാണ്. 818 കോടി രൂപ മാത്രമാണ് കേന്ദ്രസർക്കാർ ഈ പദ്ധതിക്കായി തരാമെന്ന് സമ്മതിച്ചിരിക്കുന്നത്. ബാക്കിയുള്ള തുക ചെലവഴിക്കുന്നതും നിർമ്മാണവും പരിപാലനവും നടത്തുന്നതും നിർമ്മാണ കമ്പനിയുടെ ഉത്തരവാദിത്തമാണ്. അതുകൊണ്ടുതന്നെ വിഴിഞ്ഞം തുറമുഖം കേരളത്തിൻ്റെ സ്വന്തമാണ് എന്ന് സംസ്ഥാന സർക്കാർ ഉറപ്പ് നൽകുന്നു – മന്ത്രി പറഞ്ഞു.

അനന്തമായ സാധ്യതകളാണ് വിഴിഞ്ഞം പദ്ധതി കേരളത്തിന് മുന്നിൽ തുറക്കുന്നത്‌. വ്യവസായമുൾപ്പെടെ സമസ്‌ത മേഖലയിലും വികസനം കൊണ്ടുവരുന്ന പദ്ധതിയാകും ഇത്. രാജ്യാന്തരതലത്തിലുള്ള ചരക്കുനീക്കം കൂറ്റൻ കപ്പലുകളിലൂടെയാകുന്ന കാലമാണിത്. എന്നാൽ ഈ കപ്പലുകൾക്ക് എത്തിച്ചേരാനുള്ള ആഴമുള്ള കപ്പൽച്ചാലുള്ള തുറമുഖങ്ങളുടെ അഭാവം വലിയ വ്യവസായ സാധ്യതയാണ് ഇന്ത്യക്ക് മുന്നിൽ അടച്ചിരുന്നത്. വിഴിഞ്ഞം ഇക്കാര്യത്തിൽ ഒരു ബദലാണ്. വലിയ കപ്പലുകൾക്ക് കടന്നുവരാൻ സാധിക്കുന്ന ആഴമുള്ള കപ്പൽ ചാലാണ് വിഴിഞ്ഞത്തേത്. അത്തരമൊരു പദ്ധതി രാജ്യത്തിനും കേരളത്തിനും ഉണ്ടാക്കുന്ന മാറ്റം നാം അനുഭവിച്ചറിയാൻ പോകുകയാണ് – മന്ത്രി ഫെയ്‌സ്‌ബുക്ക്‌ കുറിപ്പിൽ പറഞ്ഞു.

‘എന്തിനെക്കുറിച്ചും നമുക്ക് ചർച്ച ചെയ്യാം, വിഴിഞ്ഞം തുറമുഖ പദ്ധതി നിർത്തിവെക്കുന്നതൊഴികെ’, ആസൂത്രിതമായൊരു അക്രമസമരം കേരളത്തിൻ്റെ അഭിമാനപദ്ധതിയായ വിഴിഞ്ഞം രാജ്യാന്തര തുറമുഖ പദ്ധതിക്കെതിരെ നടന്നപ്പോൾ കേരളത്തിൻ്റെ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞ വാക്കുകളാണിത്. കേരളത്തിൻ്റെ വികസനം മാത്രം ലക്ഷ്യമിട്ടുകൊണ്ട് സംസ്ഥാന സർക്കാർ അത്തരമൊരു സമീപനം കൈക്കൊണ്ട് മാസങ്ങൾക്കിപ്പുറം നാം ഈ പദ്ധതിയുടെ മറ്റൊരു നാഴികക്കല്ല് കടന്നിരിക്കുകയാണ്. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം തിരുവനന്തപുരം എന്ന ഔദ്യോഗിക പേരും പദ്ധതിയുടെ ലോഗോയും ഇന്ന് നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പ്രകാശനം ചെയ്‌തു. ഇനി 14 ദിവസത്തിനുള്ളിൽ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിലേക്ക് ആദ്യ ചരക്ക് കപ്പല്‍ ഷേങ്ഹുവായി എത്തിച്ചേരും. ഇതോടെ വിഴിഞ്ഞം തുറമുഖം കേരളത്തിൻ്റെയും രാജ്യത്തിൻ്റെയും കണക്റ്റിവിറ്റി ഭൂപടത്തിൽ ഒഴിച്ചുകൂടാൻ കഴിയാത്ത പേരായി മാറും. ഈ പദ്ധതി യാഥാർത്ഥ്യമാക്കുന്നതിന് മന്ത്രിയെന്ന നിലയിൽ അഹമ്മദ് ദേവർകോവിൽ നടത്തിയ നേതൃപരമായ പ്രവർത്തനം പ്രശംസനീയമാണ്. എല്ലാ ആഴ്‌ചകളിലും പദ്ധതിയുടെ റിവ്യൂ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നടത്തിക്കൊണ്ട് ഉജ്വലമായ പ്രവർത്തനമാണ് അദ്ദേഹം നടത്തിയത് – മന്ത്രി പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

വനിതാ സംവരണ ബിൽ ലോക്സഭ പാസാക്കി; 454 പേർ പിന്തുണച്ചു, 2 പേർ എതിർത്തു

Next Post

മാസപ്പടിയിലെ ‘പിവി’ ആരാണെന്ന് ഉദ്യോഗസ്ഥരുടെ മൊഴിയിലുണ്ടല്ലോ, മുഖ്യമന്ത്രി വാ തുറക്കുന്നത് നുണ പറയാൻ: സുധാകരൻ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
മാസപ്പടിയിലെ ‘പിവി’ ആരാണെന്ന് ഉദ്യോഗസ്ഥരുടെ മൊഴിയിലുണ്ടല്ലോ, മുഖ്യമന്ത്രി വാ തുറക്കുന്നത് നുണ പറയാൻ: സുധാകരൻ

മാസപ്പടിയിലെ 'പിവി' ആരാണെന്ന് ഉദ്യോഗസ്ഥരുടെ മൊഴിയിലുണ്ടല്ലോ, മുഖ്യമന്ത്രി വാ തുറക്കുന്നത് നുണ പറയാൻ: സുധാകരൻ

12.5 ലക്ഷം രൂപ പിഴ നൽകണം; നാല് സഹകരണ ബാങ്കുകൾക്ക് താക്കീതുമായി റിസർവ് ബാങ്ക്

12.5 ലക്ഷം രൂപ പിഴ നൽകണം; നാല് സഹകരണ ബാങ്കുകൾക്ക് താക്കീതുമായി റിസർവ് ബാങ്ക്

താമരശേരി വനം വകുപ്പ് ഓഫീസ് ആക്രമണ കേസിലെ മുഴുവൻ പ്രതികളെയും വെറുതെ വിട്ടു

താമരശേരി വനം വകുപ്പ് ഓഫീസ് ആക്രമണ കേസിലെ മുഴുവൻ പ്രതികളെയും വെറുതെ വിട്ടു

ഇരുവരും തമ്മില്‍ ഒരു പ്രശ്‌നവുമില്ല! മഞ്ഞുപോലെ എല്ലാം ഒരുകി തീര്‍ന്നു; പരസ്പരം കെട്ടിപ്പിടിച്ച ബാബറും ഷഹീനും

ഇരുവരും തമ്മില്‍ ഒരു പ്രശ്‌നവുമില്ല! മഞ്ഞുപോലെ എല്ലാം ഒരുകി തീര്‍ന്നു; പരസ്പരം കെട്ടിപ്പിടിച്ച ബാബറും ഷഹീനും

പണി വരിക നിലവിലെ എംപിമാർക്കും എംഎൽഎമാർക്കും! 1998 ലെ നരസിംഹറാവു കേസ് വിധി പുനഃപരിശോധിക്കുമെന്ന് സുപ്രീംകോടതി

പണി വരിക നിലവിലെ എംപിമാർക്കും എംഎൽഎമാർക്കും! 1998 ലെ നരസിംഹറാവു കേസ് വിധി പുനഃപരിശോധിക്കുമെന്ന് സുപ്രീംകോടതി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021