• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

മാസപ്പടിയിലെ ‘പിവി’ ആരാണെന്ന് ഉദ്യോഗസ്ഥരുടെ മൊഴിയിലുണ്ടല്ലോ, മുഖ്യമന്ത്രി വാ തുറക്കുന്നത് നുണ പറയാൻ: സുധാകരൻ

by Web Desk 04 - News Kerala 24
September 20, 2023 : 9:44 pm
in Kerala, News
0
A A
0
മാസപ്പടിയിലെ ‘പിവി’ ആരാണെന്ന് ഉദ്യോഗസ്ഥരുടെ മൊഴിയിലുണ്ടല്ലോ, മുഖ്യമന്ത്രി വാ തുറക്കുന്നത് നുണ പറയാൻ: സുധാകരൻ

തിരുവനന്തപുരം: സി എം ആര്‍ എല്ലില്‍ നിന്നും മാസപ്പടി കൈപ്പറ്റിയ പട്ടികയിലെ പി വി എന്ന ചുരുക്കപ്പേര് തന്‍റെതല്ലെന്ന നട്ടാക്കുരുക്കാത്ത നുണ പറഞ്ഞ് മുഖ്യമന്ത്രി സ്വയം അപഹാസ്യനായെന്ന് കെ പി സി സി പ്രസിഡന്‍റ് കെ സുധാകരന്‍. സി എം ആര്‍ എല്ലിലെ ഉദ്യോഗസ്ഥര്‍ നല്‍കിയ മൊഴിയില്‍ കൃത്യമായി പിണറായി വിജയന്‍ എന്ന് തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്. മാസപ്പടി വിവാദത്തില്‍ മുഖ്യമന്ത്രി ഇതുവരെ വ്യക്തമായ ഒരു മറുപടി നല്‍കിയിട്ടില്ല. നിയമാനുസൃതമായി പ്രവര്‍ത്തിക്കുന്ന സ്റ്റാറ്റ്യൂട്ടറി ബോഡിയായ ഇന്‍ററിം സെറ്റില്‍മെന്‍റ് ബോര്‍ഡിന്‍റെ റിപ്പോര്‍ട്ടിലാണ് സി എം ആര്‍ എല്ലുമായി മുഖ്യമന്ത്രിയുടെ മകളുടെ ഉടമസ്ഥതയിലുള്ള എക്സാലോജിക്കെന്ന സ്ഥാപനം നടത്തിയ സാമ്പത്തിക ഇടപാടുകള്‍ നിയമവിരുദ്ധമാണെന്ന് പറയുന്നതെന്നും സുധാകരൻ ചൂണ്ടികാട്ടി. അതിനെ രാഷ്ട്രീയ പ്രേരിതമായി ചിത്രീകരിക്കാനുള്ള പിണറായി വിജയന്‍റെ തൊലിക്കട്ടി അപാരം തന്നെ. മുഖ്യമന്ത്രിയെ തേജോവധം ചെയ്യാനുദ്ദേശിച്ചുള്ള ഒരു റിപ്പോര്‍ട്ടായിരുന്നെങ്കില്‍ അതിനെതിരെ ഇത്രനാളായിട്ടും എക്സാലോജിക്കോ, മുഖ്യമന്ത്രിയോ എന്തുകൊണ്ട് നിയമനടപടി സ്വീകരിച്ചില്ല. മുഖ്യമന്ത്രി വായ് തുറക്കുന്നത് പച്ചക്കള്ളം പറയാനും ആരെയെങ്കിലും അധിക്ഷേപിക്കാനും ആക്രോശിച്ച് ഭീഷണിപ്പെടുത്താനും മാത്രമാണെന്നും സുധാകരൻ അഭിപ്രായപ്പെട്ടു.

മുഖ്യമന്ത്രി ഹരിചന്ദ്രനൊന്നുമല്ലെന്ന് മുന്‍ ദേശാഭിമാനി എഡിറ്ററുടെ കൈതോലപ്പായയില്‍ പൊതിഞ്ഞ ലക്ഷങ്ങള്‍ എന്ന വെളിപ്പെടുത്തലിലൂടെ കേരളീയ സമൂഹത്തിന് ബോധ്യപ്പെട്ടതാണ്. സി എം ആര്‍ എല്‍ എന്ന കമ്പനിക്ക് എക്സാലോജിക്ക് എന്തുസേവനമാണ് നല്‍കിയതെന്ന് ഇതുവരെ വ്യക്തമല്ല. സി എം ആര്‍ എല്‍ അവര്‍ക്ക് ലഭിക്കാത്ത സേവനത്തിന് ഇത്രവലിയൊരു തുക സ്ഥിരമായി മുഖ്യമന്ത്രിയുടെ മകളുടെ സ്ഥാപനത്തിലേക്ക് കൈമാറ്റം ചെയ്യപ്പെടണമെങ്കില്‍ അതെല്ലാം രാഷ്ട്രീയ താല്‍പര്യത്തോടുള്ള ഇടപാടാണ്. ഇതിന് പിന്നില്‍ അഴിമതിയുണ്ട്. അത് ഗണിക്കാന്‍ സമാന്യ ബുദ്ധി മതിയെന്നും അത് കേരള ജനതയ്ക്കുണ്ടെന്നും മുഖ്യമന്ത്രി മറക്കരുത്. ആരോപണങ്ങള്‍ ഉയര്‍ന്നപ്പോള്‍ മുങ്ങിയ മുഖ്യമന്ത്രി ഏഴുമാസത്തെ ഇടവേളക്ക് ശേഷം മാധ്യമപ്രവര്‍ത്തകരെ കണ്ടപ്പോള്‍ അവരുടെ ചോദ്യത്തിന് മറുപടി ഇല്ലാത്തതിനാലാണ് വിടുവായത്തം പറഞ്ഞ് തടിതപ്പിയതെന്നും സുധാകരന്‍ പരിഹസിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

വിഴിഞ്ഞം തുറമുഖത്തിന്‌ ഭൂരിഭാഗം തുകയും മുടക്കുന്നത് സംസ്ഥാന സർക്കാർ; കേരളത്തിൻ്റെ സ്വന്തമാണ് എന്ന്‌ ഉറപ്പ്‌ നൽകുന്നു: മന്ത്രി പി രാജീവ്‌

Next Post

12.5 ലക്ഷം രൂപ പിഴ നൽകണം; നാല് സഹകരണ ബാങ്കുകൾക്ക് താക്കീതുമായി റിസർവ് ബാങ്ക്

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
12.5 ലക്ഷം രൂപ പിഴ നൽകണം; നാല് സഹകരണ ബാങ്കുകൾക്ക് താക്കീതുമായി റിസർവ് ബാങ്ക്

12.5 ലക്ഷം രൂപ പിഴ നൽകണം; നാല് സഹകരണ ബാങ്കുകൾക്ക് താക്കീതുമായി റിസർവ് ബാങ്ക്

താമരശേരി വനം വകുപ്പ് ഓഫീസ് ആക്രമണ കേസിലെ മുഴുവൻ പ്രതികളെയും വെറുതെ വിട്ടു

താമരശേരി വനം വകുപ്പ് ഓഫീസ് ആക്രമണ കേസിലെ മുഴുവൻ പ്രതികളെയും വെറുതെ വിട്ടു

ഇരുവരും തമ്മില്‍ ഒരു പ്രശ്‌നവുമില്ല! മഞ്ഞുപോലെ എല്ലാം ഒരുകി തീര്‍ന്നു; പരസ്പരം കെട്ടിപ്പിടിച്ച ബാബറും ഷഹീനും

ഇരുവരും തമ്മില്‍ ഒരു പ്രശ്‌നവുമില്ല! മഞ്ഞുപോലെ എല്ലാം ഒരുകി തീര്‍ന്നു; പരസ്പരം കെട്ടിപ്പിടിച്ച ബാബറും ഷഹീനും

പണി വരിക നിലവിലെ എംപിമാർക്കും എംഎൽഎമാർക്കും! 1998 ലെ നരസിംഹറാവു കേസ് വിധി പുനഃപരിശോധിക്കുമെന്ന് സുപ്രീംകോടതി

പണി വരിക നിലവിലെ എംപിമാർക്കും എംഎൽഎമാർക്കും! 1998 ലെ നരസിംഹറാവു കേസ് വിധി പുനഃപരിശോധിക്കുമെന്ന് സുപ്രീംകോടതി

വന്ദേഭാരത് എക്സ്പ്രസിന് കേരളത്തിലെ ഡിമാൻഡ് കണ്ടാൽ കണ്ണുതള്ളിപ്പോകും! 100 ശതമാനവുമല്ല, സീറ്റിംഗിൽ 170 ശതമാനം

വന്ദേഭാരത് എക്സ്പ്രസിന് കേരളത്തിലെ ഡിമാൻഡ് കണ്ടാൽ കണ്ണുതള്ളിപ്പോകും! 100 ശതമാനവുമല്ല, സീറ്റിംഗിൽ 170 ശതമാനം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021