• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

പന്നിയിറച്ച് കഴിക്കും മുമ്പ് ഇസ്ലാമിക പ്രാർഥന ഉരുവിട്ടു, ടിക് ടോക്കിൽ പ്രചരിപ്പിച്ചു; യുവതിക്ക് ജയിലും പിഴയും

by Web Desk 06 - News Kerala 24
September 21, 2023 : 12:02 pm
in News, World
0
A A
0
പന്നിയിറച്ച് കഴിക്കും മുമ്പ് ഇസ്ലാമിക പ്രാർഥന ഉരുവിട്ടു, ടിക് ടോക്കിൽ പ്രചരിപ്പിച്ചു; യുവതിക്ക് ജയിലും പിഴയും

ജക്കാർത്ത: പന്നിയിറച്ച് രുചിക്കും മുമ്പ് ഇസ്ലാമിക മന്ത്രം ഉരുവിടുകയും ടിക് ടോക്കിൽ പ്രചരിപ്പിക്കുകയും ചെയ്ത യുവതിക്ക് രണ്ടുവർഷം തടവും വൻതുക പിഴയും വിധിച്ച് ഇന്തോനേഷ്യൻ കോടതി. വിനോദസഞ്ചാര ദ്വീപായ ബാലി സന്ദർശിക്കുമ്പോഴാണ് യുവതി പന്നിയിറച്ചി കഴിക്കുന്നതിന് മുമ്പ് ഇസ്ലാമിക പ്രാർത്ഥന ഉരുവിട്ടത്. സംഭവത്തിന്റെ വീഡിയോ ടിക് ടോക്കിൽ ഷെയർ ചെയ്തതോടെ മതനിന്ദക്ക് പൊലീസ് കേസെടുത്തു.

സോഷ്യൽ മീഡിയയിൽ ലിന മുഖർജി എന്നറിയപ്പെടുന്ന ലിന ലുത്ഫിയാവതിയെയാണ് ചൊവ്വാഴ്ച സുമാത്ര ദ്വീപിലെ പാലംബാംഗ് ജില്ലാ കോടതിയിൽ വിചാരണ ചെയ്ത് ശിക്ഷിച്ചത്. മത വിശ്വാസികൾക്കിടയിൽ വിദ്വേഷം വളർത്താൻ ലക്ഷ്യമിട്ടുള്ള വീഡിയോ പ്രചരിപ്പിച്ചതിന് 33 കാരിയായ യുവതി കുറ്റക്കാരനാണെന്ന് കോടതി വിധിച്ചു. രണ്ടു വർഷത്തെ ജയിൽ ശിക്ഷയ്‌ക്ക് പുറമേ, 16,245 ഡോളർ (250,000,000 ഇന്തോനേഷ്യൻ രൂപ) പിഴയും ചുമത്തി. പിഴയടച്ചില്ലെങ്കിൽ മൂന്ന് മാസം കൂടി തടവ് ശിക്ഷ അനുഭവിക്കേണ്ടി വരുമെന്നും കോടതി കൂട്ടിച്ചേർത്തു.

അതേസമയം, ശിക്ഷയിൽ ലിന ഞെട്ടിയെന്ന് അറിയിച്ചു. തനിക്ക് തെറ്റ് പറ്റിയെന്ന് അറിയാം. പക്ഷേ ഇത്രയും കടുത്ത ശിക്ഷ പ്രതീക്ഷിച്ചില്ലെന്ന് അവർ പറഞ്ഞു. മേൽക്കോടതിയിൽ അപ്പീൽ ഫയൽ ചെയ്യുമെന്നും അവർ പറഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ മുസ്ലീം രാഷ്ട്രമാണ് ഇന്തോനേഷ്യ. ജനസംഖ്യയുടെ  93% മുസ്ലീങ്ങളാണ്. അടുത്ത കാലത്തായി രാജ്യത്ത് മത യാഥാസ്ഥിതികത വർധിച്ചുവരികയാണെന്ന് ആക്ടിവിസ്റ്റുകൾ ആരോപിക്കുന്നു. മതന്യൂനപക്ഷങ്ങൾക്കും മതരഹിതർക്കും എതിരെ മതനിന്ദ നിയമങ്ങൾ കൂടുതൽ ആയുധമാക്കപ്പെടുന്നുവെന്നും മനുഷ്യാവകാശ സംഘടനകൾ ആരോപിക്കുന്നു.

ഇസ്ലാമിൽ പന്നിയിറച്ചി നിഷിദ്ധമാണ്. മിക്ക ഇന്തോനേഷ്യൻ മുസ്ലീങ്ങൾക്കിടയിലും പന്നിയിറച്ചി കഴിക്കുന്നത് നിരോധിച്ചിരിക്കുന്നു. എന്നാൽരാജ്യത്തെ ചൈനീസ് വംശജരും ഹിന്ദു ഭൂരിപക്ഷ ദ്വീപായ ബാലിയിൽ താമസിക്കുന്നവരും ഉൾപ്പെടെ പന്നിയിറച്ചി കഴിക്കുന്നുണ്ട്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഖലിസ്താൻവാദികളെ പിന്തുണച്ചു, ഇന്ത്യയിൽ വരേണ്ട; കനേഡിയൻ റാപ്പ് ഗായകന്റെ സംഗീത പരിപാടികൾ റദ്ദാക്കി

Next Post

ശിക്ഷ കഴിഞ്ഞിട്ടും ജയിലിലിടുന്നത് ക്രൂരത; 30 വർഷമായി തടവിൽ കഴിയുന്നയാൾക്ക് മോചനം നൽകി സുപ്രീം കോടതി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
കേരള അഡ്മിനിസ്‌ട്രേറ്റീവ് സർവീസിലെ ഇരട്ട സംവരണം ; ഹർജികൾ സുപ്രിംകോടതി ഇന്ന് പരിഗണിക്കും

ശിക്ഷ കഴിഞ്ഞിട്ടും ജയിലിലിടുന്നത് ക്രൂരത; 30 വർഷമായി തടവിൽ കഴിയുന്നയാൾക്ക് മോചനം നൽകി സുപ്രീം കോടതി

ഈ വിമാനത്താവളത്തില്‍ പാസ്‍പോര്‍ട്ട് വേണ്ടെന്ന് അധികൃതര്‍!

ഈ വിമാനത്താവളത്തില്‍ പാസ്‍പോര്‍ട്ട് വേണ്ടെന്ന് അധികൃതര്‍!

‘ഭാരതത്തിൽ ബ്രാഹ്മണർ മൈക്രോസ്കോപ്പിക് മൈനോറിറ്റി മാത്രമാണ്; പൂജാരിമാർ വെറും പാവങ്ങൾ, ഉപദ്രവിക്കരുത്’; കെ സുരേന്ദ്രൻ

‘ഭാരതത്തിൽ ബ്രാഹ്മണർ മൈക്രോസ്കോപ്പിക് മൈനോറിറ്റി മാത്രമാണ്; പൂജാരിമാർ വെറും പാവങ്ങൾ, ഉപദ്രവിക്കരുത്’; കെ സുരേന്ദ്രൻ

സ്വത്തു കണ്ടുകെട്ടിയ ഇഡി നടപടി: സാന്റിയാഗോ മാര്‍ട്ടിന്റെ അപ്പീല്‍ ഹൈക്കോടതി തള്ളി

സ്വത്തു കണ്ടുകെട്ടിയ ഇഡി നടപടി: സാന്റിയാഗോ മാര്‍ട്ടിന്റെ അപ്പീല്‍ ഹൈക്കോടതി തള്ളി

തിരുവനന്തപുരം മെഡിക്കൽ കോളജിൽ കിടപ്പ് രോഗികൾക്കുള്ള പാൽ വിതരണം മിൽമ ഇന്ന് നിർത്തും

തിരുവനന്തപുരം മെഡിക്കൽ കോളജിൽ കിടപ്പ് രോഗികൾക്കുള്ള പാൽ വിതരണം മിൽമ ഇന്ന് നിർത്തും

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021