എല്ലുകളുടെയും പേശികളുടെയും ആരോഗ്യത്തിന് വൈറ്റമിനുകളും ധാതുക്കളും ആവശ്യമാണ്. നാം കഴിക്കുന്ന ഭക്ഷണം എല്ലുകളുടെ ആരോഗ്യത്തിന് കാര്യമായ സ്വാധീനം ചെലുത്തുന്നു. എല്ലുകളുടേയും പേശികളുടേയും ബലത്തിനും കരുത്തിനും വിറ്റാമിനുകളും ധാതുക്കളും അത്യന്താപേക്ഷിതമാണ്. ഇവയടങ്ങിയ ഭക്ഷണങ്ങൾ ശീലമാക്കിയാൽ മാത്രമേ എല്ലുകളുടെ ആരോഗ്യം ഉറപ്പുവരുത്തുവാൻ സാധിക്കുകയുള്ളൂ. ഏതൊക്കെയാണ് ആ ഭക്ഷണങ്ങളെന്നറിയാം…
- ഇലക്കറികൾ…
- എല്ലുകളെ ശക്തിപ്പെടുത്തുന്നതിനായി ഏറ്റവും നല്ല ഭക്ഷണമാണ് പച്ച ഇലക്കറികൾ. പോഷകമൂല്യമേറെയുള്ള ചീരയിൽ എല്ലുകളുടെ ആരോഗ്യത്തിന് പ്രധാനപ്പെട്ട വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിരിക്കുന്നു.
- ഡാർക്ക് ചോക്ലേറ്റ്…
-
ഡാർക്ക് ചോക്ലേറ്റിൽ ആന്റി ഓക്‌സിഡന്റുകൾ ധാരാളം അടങ്ങിയിട്ടുണ്ട്. ഇവ ഡയറ്റിൽ ഉൾപ്പെടുന്നത് എല്ലുകളുടെ ആരോഗ്യത്തിന് നല്ലതാണ്.
- മുട്ട…
- പ്രോട്ടീനുകളുടെ കലവറയാണ് മുട്ട. മാത്രമല്ല വിറ്റാമിൻ ഡിയും മുട്ടയിൽ ധാരാളമുണ്ട്. കാത്സ്യത്തെ ശരീരത്തിലേയ്ക്ക് ആഗിരണം ചെയ്യാൻ വിറ്റാമിൻ ഡി സഹായിക്കുന്നു.
- സോയ ബീൻ…
- കാൽസ്യത്തിൻറെ മികച്ച സ്രോതസ്സായ സോയ ബീൻ കൊളസ്ട്രോൾ നിയന്ത്രണത്തിലും സഹായിക്കുന്നു. ഇതിൽ വൈറ്റമിൻ ഡിയും ധാരാളം ലഭിക്കും.
- പാൽ ഉത്പന്നങ്ങൾ…
- കാത്സ്യവും പ്രോട്ടീനും ഇവയിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. അതിനാൽ ചീസ് ഉൾപ്പെടെയുള്ള പാൽ ഉത്പന്നങ്ങൾ എല്ലുകളുടെ ആരോഗ്യത്തിനായി ഡയറ്റിൽ ഉൾപ്പെടുത്തണത് നല്ലതാണ്.
- ബ്രൊക്കോളി…
- ബ്രോക്കളി, കാബേജ്, ചീര പോലുള്ള പച്ചിലകളും പച്ചക്കറികളും ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടതാണ്. പ്രോട്ടീനും കാൽസ്യവും ഫൈബറുമെല്ലാം ഇവയിൽ ധാരാളം അടങ്ങിയിരിക്കുന്നു.
- മീനുകൾ…
- സാൽമൺ, ചൂര പോലുള്ള കൊഴുപ്പുള്ള മീനുകളിലും കാൽസ്യവും പ്രോട്ടീനും അടങ്ങിയിട്ടുണ്ട്. എല്ലുകളുടെ ആരോഗ്യത്തിന് ഇവ മികച്ച ഭക്ഷണമാണ്.