• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, February 20, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസ്: കെ സുരേന്ദ്രൻ കോടതിയിൽ ഹാജരായില്ല; വിടുതൽ ഹർജി നൽകി

by Web Desk 04 - News Kerala 24
September 21, 2023 : 3:52 pm
0
A A
0
മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസ്: കെ സുരേന്ദ്രൻ കോടതിയിൽ ഹാജരായില്ല; വിടുതൽ ഹർജി നൽകി

കാസർകോട് > മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസിൽ ബി ജെ പി സംസ്ഥാന പ്രസിഡന്റ്‌ കെ സുരേന്ദ്രനടക്കമുള്ളവർ വ്യാഴാഴ്‌ചയും കോടതിയിൽ ഹാജരായില്ല. വിടുതൽ ഹർജി നൽകിയതിനാൽ ഹാജരാകേണ്ടതില്ലെന്ന്‌ സുരേന്ദ്രന്റെ അഭിഭാഷകൻ വാദിച്ചു. ഈ സാഹചര്യത്തിൽ പ്രതികൾ നേരിട്ട് ഹാജരാകണോയെന്നത്‌ ഒക്ടോബർ നാലിന് വിശദമായ വാദം കേട്ട ശേഷം കോടതി തീരുമാനിക്കും.

മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസിൽ വ്യാഴാഴ്‌ച നേരിട്ട് ഹാജരാവാൻ സുരേന്ദ്രനോടും കൂട്ടുപ്രതികളോടും കോടതി കർശന നിർദേശം നൽകിയിരുന്നു. ഇതേ തുടർന്നാണ്‌ കെ സുരേന്ദ്രനായി അഭിഭാഷകൻ കോടതിയിൽ വിടുതൽ ഹർജി നൽകിയത്‌. ഹർജി നൽകിയതിനാൽ നേരിട്ട് ഹാജരാകേണ്ടതില്ലെന്നായിരുന്നു പ്രതിഭാഗം വാദം. എന്നാൽ നേരിട്ട് ഹാജരാകണമെന്ന് പ്രോസിക്യൂഷൻ വാദിച്ചു. ഇക്കാര്യത്തിൽ കൂടുതൽ വാദം ഒക്ടോബർ നാലിനാണ്‌. പട്ടിക ജാതി- പട്ടിക വർഗ്ഗ അതിക്രമ നിരോധന നിയമപ്രകാരമുള്ള വകുപ്പുകളുള്ളതിനാൽ വിടുതൽ ഹർജിയിൽ, കേസിൽ ഇരയായ കെ സുന്ദരയുടെ അഭിപ്രായവും തേടും. ഇതിനായി സുന്ദരയ്ക്ക് നോട്ടീസയച്ചു.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ മഞ്ചേശ്വരം മണ്ഡലത്തിലെ ബിഎസ് പി സ്ഥാനാർഥിയായിരുന്ന കെ സുന്ദരയെ തട്ടിക്കൊണ്ടുപോയി തടങ്കലിൽ പാർപ്പിച്ച് ഭീഷണിപ്പെടുത്തി നാമനിർദേശപത്രിക പിൻവലിപ്പിച്ചുവെന്നും ഇതിന് കോഴയായി രണ്ടരലക്ഷം രൂപയും മൊബൈൽഫോണും നൽകിയെന്നുമാണ് കേസ്.

കെ സുരേന്ദ്രൻ കേസിൽ ഒന്നാം പ്രതിയാണ്‌. സുരേന്ദ്രന്റെ ചീഫ്‌ ഏജന്റായിരുന്ന ബിജെപി മുൻ ജില്ലാ പ്രസിഡന്റ്‌ അഡ്വ. കെ ബാലകൃഷ്‌ണഷെട്ടി, യുവമോർച്ച മുൻ സംസ്ഥാന ട്രഷറർ സുനിൽ നായിക്‌, കെ മണികണ്‌ഠ റൈ, വൈ സുരേഷ്‌, ലോകേഷ്‌ നോഡ എന്നിവരാണ്‌ മറ്റു പ്രതികൾ. ജില്ലാ ക്രൈംബ്രാഞ്ച്‌ ഡിവൈഎസ്‌പി എ സതീഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ്‌ അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം നൽകിയത്‌.

ബിഎസ്‌ പി സ്ഥാനാർഥിയായിരുന്ന കെ സുന്ദരയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ മഞ്ചേശ്വരത്തെ എൽഡിഎഫ് സ്ഥാനാർഥിയായിരുന്ന വി വി രമേശനാണ്‌ കാസർകോട് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ കേസ് ഫയൽ ചെയ്‌തത്‌. കോടതി നിർദേശപ്രകാരം ബദിയടുക്ക പൊലീസാണ്‌ കേസെടുത്തത്‌. കേസ് പിന്നീട് ജില്ലാ ക്രൈംബ്രാഞ്ചിന്‌ കൈമാറുകയായിരുന്നു. എസ്‌ സി– എസ് ടി അതിക്രമവിരുദ്ധ നിയമപ്രകാരം ജാമ്യമില്ലാകുറ്റമടക്കം ചുമത്തിയാണ് കുറ്റപത്രം സമർപ്പിച്ചത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഭീമ കൊറേഗാവ്‌ കേസ്‌: മഹേഷ്‌ റാവത്തിന്‌ ജാമ്യം

Next Post

ഓണം ബമ്പർ കഴിഞ്ഞു ഇനി പൂജാ ബമ്പർ; ഒന്നാം സമ്മാനം 12 കോടി, വിവരങ്ങൾ ഇങ്ങനെ

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
ഓണം ബമ്പർ കഴിഞ്ഞു ഇനി പൂജാ ബമ്പർ; ഒന്നാം സമ്മാനം 12 കോടി, വിവരങ്ങൾ ഇങ്ങനെ

ഓണം ബമ്പർ കഴിഞ്ഞു ഇനി പൂജാ ബമ്പർ; ഒന്നാം സമ്മാനം 12 കോടി, വിവരങ്ങൾ ഇങ്ങനെ

ഇന്ത്യൻ പ്രതിനിധികൾക്ക് ഭീഷണിയുണ്ട്, കൊലക്കേസിൽ തെളിവ് നൽകിയില്ല: കാനഡക്കെതിരെ വിദേശകാര്യ മന്ത്രാലയം

ഇന്ത്യൻ പ്രതിനിധികൾക്ക് ഭീഷണിയുണ്ട്, കൊലക്കേസിൽ തെളിവ് നൽകിയില്ല: കാനഡക്കെതിരെ വിദേശകാര്യ മന്ത്രാലയം

വീട്ടമ്മയുടെ അക്കൗണ്ടിൽ നിന്ന് അജ്ഞാതൻ 19 ലക്ഷം തട്ടിയെടുത്തു

വീട്ടമ്മയുടെ അക്കൗണ്ടിൽ നിന്ന് അജ്ഞാതൻ 19 ലക്ഷം തട്ടിയെടുത്തു

ഒ.ബി.സി മുസ്‌ലിം ന്യൂനപക്ഷ വിഭാഗത്തിലെ സ്ത്രീകൾക്ക്‌ ഉപസംവരണം ഏർപ്പെടുത്തണം -ഡോ. എസ്.ക്യു.ആർ ഇല്യാസ്

ഒ.ബി.സി മുസ്‌ലിം ന്യൂനപക്ഷ വിഭാഗത്തിലെ സ്ത്രീകൾക്ക്‌ ഉപസംവരണം ഏർപ്പെടുത്തണം -ഡോ. എസ്.ക്യു.ആർ ഇല്യാസ്

മുഖ്യമന്ത്രിയുടെ പര്യടന പരിപാടി യു.ഡി.എഫ് ബഹിഷ്‌കരിക്കും; തെരഞ്ഞെടുപ്പ് പ്രചാരണം നടത്തേണ്ടത് സ്വന്തം ചെലവിൽ -വി.ഡി സതീശൻ

മുഖ്യമന്ത്രിയുടെ പര്യടന പരിപാടി യു.ഡി.എഫ് ബഹിഷ്‌കരിക്കും; തെരഞ്ഞെടുപ്പ് പ്രചാരണം നടത്തേണ്ടത് സ്വന്തം ചെലവിൽ -വി.ഡി സതീശൻ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In