ഇത്തവണത്തെ ഓണം ബംമ്പർ നാല് തമിഴ്നാട് സ്വദേശികൾക്ക്. സുഹൃത്തുക്കൾ പാണ്ഡ്യരാജ്, നടരാജ്, കുപ്പുസ്വാമി, രാമസ്വാമി എന്നിവർ ചേർന്നാണ് ടിക്കറ്റെടുത്തത്. ഇവര്‍ ഇന്ന് ഉച്ചയ്ക്ക് തിരുവനന്തപുരത്തെ സംസ്ഥാന ലോട്ടറി ഓഫീസിലെത്തി ടിക്കറ്റ് സമർപ്പിച്ചു. നാല് പേരും ഒന്നിച്ചെത്തിയാണ് ടിക്കറ്റ് സമർപ്പിച്ചത്. തങ്ങളുടെ ഫോട്ടോ എടുത്തരുതെന്ന് നാല് പേരും ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.ഈ മാസം 15ന് വാളയാറിലെ ബാവ എജൻസിയിൽ നിന്ന് ടിക്കറ്റ് വാങ്ങിയത് അന്നൂർ സ്വദേശിയായ നടരാജൻ. തിരുപ്പൂർ സ്വദേശികളായ പാണ്ഡ്യരാജ്, കുപ്പുസ്വാമി, രാമസ്വാമി എന്നിവർ നടരാജൻ്റെ കൂട്ടുകാരാണ്. നാലുപേരും തുല്യ പൈസ എടുത്താണ് ടിക്കറ്റ് വാങ്ങിയത്. ഒന്നാം സമ്മാനം താൻ എടുത്ത ടിക്കറ്റിനാണെന്ന് അറിഞ്ഞതോടെ നടരാജൻ ബാവ ലോട്ടറി ഏജൻസി ഉടമ ഗുരുസ്വാമിയെ ഫോണിൽ ബന്ധപ്പെട്ടു. ഗുരുസ്വാമി ഉടൻ കോയമ്പത്തൂരിലെത്തി നടരാജനെ കണ്ട് വിവരം സ്ഥിരീകരിച്ചു. ടിക്കറ്റ് കുപ്പുസ്വാമിയുടെ കൈവശമാണുള്ളതെന്ന് പാണ്ഡ്യരാജ് പറഞ്ഞു.4 പേരും വളരെ സാധാരണക്കാരാണ്. പാണ്ഡ്യരാജ് തിരുപ്പൂരിലെ ചായക്കട തൊഴിലാളിയാണ്. വാളയാറിലും പരിസര പ്രദേശങ്ങളിലും നടരാജൻ നേരത്തെ പണിക്കേ വന്നിരുന്നു. ഇപ്പോൾ ചെന്നൈയിൽ പോയിരിക്കുന്ന പാണ്ത്യരാജ് തിരുപ്പൂരിൽ തിരിച്ചെത്തിയാലുടൻ ഭാവി പരിപJടികൾ ആസൂത്രണം ചെയ്യും.