• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

‘ഉത്സവ കാലത്ത് നാട്ടിലേക്ക് വരണം, പ്രശ്നം പരിഹരിക്കണം’; കനേഡിയൻ വിസ നിർത്തിവെച്ചതിൽ പഞ്ചാബ് കോണ്‍ഗ്രസ്

by Web Desk 06 - News Kerala 24
September 22, 2023 : 10:04 am
in India, News
Reading Time: 1 min read
0
A A
0
‘ഉത്സവ കാലത്ത് നാട്ടിലേക്ക് വരണം, പ്രശ്നം പരിഹരിക്കണം’; കനേഡിയൻ വിസ നിർത്തിവെച്ചതിൽ പഞ്ചാബ് കോണ്‍ഗ്രസ്

ദില്ലി: ഇന്ത്യ-കാനഡ നയതന്ത്ര പ്രശ്നം എത്രയും പെട്ടെന്ന് പരിഹരിക്കണമെന്നാവശ്യപ്പെട്ട് പഞ്ചാബ് കോൺഗ്രസ്സ് രം​ഗത്ത്. കനേഡിയൻ പൗരൻമാർക്ക് വിസ നിർത്തി വെച്ചതിൽ പഞ്ചാബ് കോൺഗ്രസ്സ് ആശങ്ക രേഖപ്പെടുത്തി. കനേഡിയൻ പൗരത്വം ഉള്ള പഞ്ചാബ് സ്വദേശികളെ ബാധിക്കുന്ന നടപടിയാണിത്. വിദേശകാര്യ മന്ത്രാലയം എത്രയും വേഗം വിഷയം പരിഹരിക്കണമെന്ന് പിസിസി പ്രസിഡൻ്റ് അമരിന്ദർ സിങ് രാജ വഡിങ് പറഞ്ഞു. ഉത്സവകാലത്ത്  പ്രായമായ മാതാപിതാക്കളെ കാണാൻ കാനഡയിൽ ഉള്ളവർക്ക് നാട്ടിലേക്ക് വരേണ്ടതാണെന്നും പഞ്ചാബ് പിസിസി പറയുന്നു. ഖലിസ്ഥാൻ വാദി നേതാവ് ഹർദീപ് സിംഗ് നിജ്ജറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടുള്ള തർക്കമാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള തർക്കത്തിന് കാരണമായത്.

അതേസമയം, കാനഡ പൗരന്മാർക്ക് ഇന്ത്യൻ വിസ നൽകുന്നത് ഇനി ഒരറിയിപ്പ് ഉണ്ടാകും വരെ നിർത്തിവെച്ചതായി ഓട്ടവയിലെ ഇന്ത്യൻ ഹൈകമ്മീഷൻ സ്ഥിരീകരിച്ചു. കാനഡയിലെ ഇന്ത്യൻ നയതന്ത്ര പ്രതിനിധികൾക്ക് ഭീഷണിയുയർന്ന പശ്ചാത്തലത്തിലാണ് വിസ സർവ്വീസ് നിറുത്തി വയ്ക്കാൻ ഇന്ത്യ തീരുമാനിച്ചത്. ലോകത്തെവിടെയും കനേഡിയൻ പൗരൻമാർക്ക് ഇന്ത്യ വിസ തൽക്കാലം നൽകില്ല. ഇ വിസ ഉൾപ്പടെ എല്ലാ തരം വിസകളും താൽകാലികമായി നിറുത്തിവച്ചു. ഇന്ത്യയിലെ കനേഡിയൻ ഹൈക്കമ്മീഷനിലെ കൂടുതൽ ഉദ്യോഗസ്ഥർക്ക് രാജ്യം വിടാനുള്ള നിർദ്ദേശവും നൽകിയിട്ടുണ്ട്.

അതിനിടെ, ഇന്ത്യ -കാനഡ പ്രതിസന്ധി പരിഹരിക്കുന്നതിന് ഇരു രാജ്യങ്ങളുമായി ആശയ വിനിമയം നടത്തുന്നുണ്ടെന്ന് അമേരിക്ക അറിയിച്ചു. തർക്കം രൂക്ഷമാകുന്നത് ആശങ്കാജനകമാണെന്നും വിഷയം ഗൗരവത്തിലെടുക്കുമെന്നും വൈറ്റ് ഹൗസ് നാഷണൽ സെക്യൂരിറ്റി അഡ്വൈസർ ജാക്ക് സള്ളിവൻ പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

വനിതാസംവരണം: നരസിംഹ റാവുവിന് ക്രെഡിറ്റ് നല്‍കി നിര്‍മല സീതാരാമന്‍

Next Post

‘അവള്‍ ധീരയായ പെണ്‍കുട്ടിയായിരുന്നു’, മകളുടെ ആത്മഹത്യയില്‍ പ്രതികരിണവുമായി നടൻ വിജയ് ആന്റണി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
തമിഴ് നടനും സംഗീത സംവിധായകനുമായ വിജയ് ആന്റണിയുടെ മകള്‍ തൂങ്ങിമരിച്ചു

'അവള്‍ ധീരയായ പെണ്‍കുട്ടിയായിരുന്നു', മകളുടെ ആത്മഹത്യയില്‍ പ്രതികരിണവുമായി നടൻ വിജയ് ആന്റണി

മദ്യലഹരിയിൽ ഔദ്യോഗിക വാഹനം ഓടിച്ച പൊലീസുകാര്‍ അഞ്ച് ബൈക്കുകളും ഒരു കാറും ഇടിച്ചുതെറിപ്പിച്ചു

പോലീസുകാരിയെ ട്രെയിനിൽ രക്തത്തിൽ കുളിച്ചനിലയിൽ കണ്ടെത്തിയ സംഭവം: പ്രതി ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടെന്ന് പോലീസ്

‘ആശങ്ക വേണ്ട, വെറുപ്പിന് രാജ്യത്ത് സ്ഥാനമില്ല’; ഹിന്ദു വിഭാഗക്കാർ രാജ്യം വിടണമെന്ന ഭീഷണിക്കെതിരെ കാനഡ

'ആശങ്ക വേണ്ട, വെറുപ്പിന് രാജ്യത്ത് സ്ഥാനമില്ല'; ഹിന്ദു വിഭാഗക്കാർ രാജ്യം വിടണമെന്ന ഭീഷണിക്കെതിരെ കാനഡ

അണ്ഡം ശീതീകരിച്ച് വച്ചിട്ടുണ്ട്, കുഞ്ഞുങ്ങൾ ഇല്ലാത്തവർക്ക് നൽകാനും തയ്യാർ: കനി കുസൃതി

അണ്ഡം ശീതീകരിച്ച് വച്ചിട്ടുണ്ട്, കുഞ്ഞുങ്ങൾ ഇല്ലാത്തവർക്ക് നൽകാനും തയ്യാർ: കനി കുസൃതി

കൊവിഡ് വ്യാപനം രൂക്ഷം ; കര്‍ശന ജാഗ്രത വേണം എന്ന് മുഖ്യമന്ത്രി : നിയന്ത്രണങ്ങള്‍ കടുപ്പിച്ചേക്കും

മനുഷ്യന്റെ ജാതി മനുഷ്യത്വമാണ്, സവര്‍ണ്ണ മേല്‍ക്കോയ്മക്കെതിരെയുള്ള ഉറച്ച ശബ്ദമായിരുന്നു ശ്രീനാരായണഗുരു: മുഖ്യമന്ത്രി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021