• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, February 20, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

തെരുവുനായ്ക്കള്‍ക്ക് ചിലര്‍ ബിസ്ക്കറ്റ് നല്‍കുന്നു, ചെന്നിത്തലയില്‍ പൊറുതിമുട്ടി ജനം, മൂന്നുപേർക്ക് കടിയേറ്റു

by Web Desk 04 - News Kerala 24
September 22, 2023 : 4:33 pm
0
A A
0
തെരുവുനായ്ക്കള്‍ക്ക് ചിലര്‍ ബിസ്ക്കറ്റ് നല്‍കുന്നു, ചെന്നിത്തലയില്‍ പൊറുതിമുട്ടി ജനം, മൂന്നുപേർക്ക് കടിയേറ്റു

മാന്നാർ: തെരുവ് നായ്ക്കളുടെ ആക്രമണം ചെന്നിത്തലയിലും വർധിച്ചതോടെ പ്രദേശത്തെ ജനങ്ങള്‍ ഭീതിയില്‍. ചെന്നിത്തല നവോദയ സ്കൂളിന് സമീപം കഴിഞ്ഞ ദിവസം മൂന്നോളം പേർക്കാണ് തെരുവ് നായ ആക്രമണത്തിൽ പരിക്കേറ്റത്. നവോദയ സ്കൂളിന് കിഴക്കുവശം ഒരിപ്രം ശിവകൃപയിൽ മണിക്കുട്ടനു(63)നേരെ തെരുവുനായയുടെ ആക്രമണം ഉണ്ടായി. വീടിനു മുന്നിൽ നിൽക്കുമ്പോഴാണ് മണിക്കുട്ടനെ തെരുവുനായ ആക്രമിച്ചത്. കാലിനും മൂക്കിനും പരിക്കേറ്റ മണിക്കുട്ടൻ മാവേലിക്കര ജില്ലാ ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. വിദ്യാർത്ഥികളെയും, ബൈക്ക് യാത്രക്കാരനെയും തെരുവ് നായ്ക്കൾ ആക്രമിച്ചു. പുത്തുവിളപ്പടി ജംഗ്ഷനില്‍ ചിലര്‍ രാവിലെയും വൈകിട്ടും ബിസ്കറ്റുകളും മറ്റു കടികളും വാങ്ങി നായകള്‍ക്ക് നൽകുന്നതാണ് നവോദയ സ്കൂളിന് സമീപം തെരുവ് നായ്ക്കളുടെ ശല്യം വർധിക്കുന്നതെന്ന് നാട്ടുകാർ ആരോപിച്ചു. ചെന്നിത്തല-തൃപ്പെരുന്തുറ ഗ്രാമപഞ്ചായത്തിലെ കല്ലുംമൂട്, മഹാത്മാ ഗേൾസ് സ്കൂൾ ജംഗ്ഷൻ, കാരാഴ്മ മാർക്കറ്റ്, ചെറുകോൽ, കോട്ടമുറി എന്നിവിടങ്ങളിലും തെരുവ് നായ ശല്യം വർധിക്കുന്നതായും പഞ്ചായത്ത് അധികൃതർ അടിയന്തിര നടപടികൾ കൈക്കൊള്ളണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസം മാന്നാറിൽ തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ മൂന്നു പേർക്ക് കൂടി പരിക്കേറ്റിരുന്നു. കുട്ടംപേരൂർ ചാങ്ങയിൽ ജങ്ഷനിൽ വെച്ച് പ്രഭാത സവാരിക്ക് ഇറങ്ങിയ രണ്ടു പേരെയും പാൽ വാങ്ങാനായി വന്ന ഗ്രഹനാഥനെയുമാണ് നായ്ക്കൾ ആക്രമിച്ചത്. പ്രഭാത സവാരിക്ക് ഇറങ്ങിയ കുട്ടൻപേരൂർ വേലംപറമ്പിൽ സുരേഷ് കുമാർ(53), കുട്ടൻപേരൂർ വൈഷ്ണവം വീട്ടിൽ വിഷ്ണു ദേവ് (27), പാൽ വാങ്ങുന്നതിനായി കടയിലേക്ക് പോയ കുട്ടൻപേരൂർ മണലിൽ തറയിൽ ദാമോദരൻ (73) എന്നിവർക്കാണ് തെരുവുനായയുടെ കടിയേറ്റത്. കയ്യിലും, കാലിലുമാണ് പരിക്ക്. സുരേഷ് കുമാറിന്‍റെ കഴുത്തിനാണ് നായ കടിച്ചത്. കുട്ടംപേരൂരിൽനായ ശല്യം രൂക്ഷമായതോടെ ആളുകൾക്ക് വഴിയിലൂടെ യാത്ര ചെയ്യാൻ പറ്റാത്തവസ്ഥയാണ്. പുറത്തിറങ്ങിയാൽ തലങ്ങും വിലങ്ങും ആക്രമിക്കുന്ന തെരുവുനായ്ക്കളെ പേടിച്ച് ഭയന്നിരിക്കുകയാണ് പ്രദേശവാസികൾ. മാന്നാർ ഗ്രാമപഞ്ചായത്തിന്റെ വിവിധയിടങ്ങളിൽ തെരുവ് നായ ശല്യം രൂക്ഷമായതോടെ ജനങ്ങൾ ഭീതിയിലാണ്. കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി കുട്ടികൾ ഉൾപ്പെടെ പത്തിലധികം പേർക്കാണ് തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ പരിക്കേറ്റത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ശാലിനി- അജിത്ത് പ്രണയത്തിനിടയിലെ ഹംസമാണ് ഞാൻ; തുറന്നുപറഞ്ഞ് കുഞ്ചാക്കോ

Next Post

കേരളത്തിൽ നിപ നിയന്ത്രണ വിധേയം, ആശങ്കയുടെ നാളുകൾ കഴിഞ്ഞു; കേന്ദ്ര ആരോഗ്യ സഹമന്ത്രി ഭാരതി പവാർ

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
കേരളത്തിൽ നിപ നിയന്ത്രണ വിധേയം, ആശങ്കയുടെ നാളുകൾ കഴിഞ്ഞു; കേന്ദ്ര ആരോഗ്യ സഹമന്ത്രി ഭാരതി പവാർ

കേരളത്തിൽ നിപ നിയന്ത്രണ വിധേയം, ആശങ്കയുടെ നാളുകൾ കഴിഞ്ഞു; കേന്ദ്ര ആരോഗ്യ സഹമന്ത്രി ഭാരതി പവാർ

ബി ആർ അംബേദ്കറിനെതിരായ അധിക്ഷേപ പരാമർശത്തിൽ മാപ്പ് പറഞ്ഞ് വിഎച്ച്പി നേതാവ് ആർ ബി വി എസ് മണിയൻ

ബി ആർ അംബേദ്കറിനെതിരായ അധിക്ഷേപ പരാമർശത്തിൽ മാപ്പ് പറഞ്ഞ് വിഎച്ച്പി നേതാവ് ആർ ബി വി എസ് മണിയൻ

നയാ പൈസ നികുതിയില്ല, ലോട്ടറി അടിച്ചാല്‍ മുഴുവനും സ്വന്തം; മലയാളികളെ കോടീശ്വരന്മാരാക്കുന്ന നറുക്കെടുപ്പുകള്‍

നയാ പൈസ നികുതിയില്ല, ലോട്ടറി അടിച്ചാല്‍ മുഴുവനും സ്വന്തം; മലയാളികളെ കോടീശ്വരന്മാരാക്കുന്ന നറുക്കെടുപ്പുകള്‍

‘കാലംസാക്ഷി’ കോൺഗ്രസിന്റെ കാലനായി മാറുമെന്ന് കരുതിയില്ലെന്ന് എംവി ജയരാജൻ; ‘മൈക്ക് പിടിവലിയും പുലിവാലായി’

'കാലംസാക്ഷി' കോൺഗ്രസിന്റെ കാലനായി മാറുമെന്ന് കരുതിയില്ലെന്ന് എംവി ജയരാജൻ; 'മൈക്ക് പിടിവലിയും പുലിവാലായി'

10 ദിവസത്തെ പരിചയം, ഫ്ലാറ്റിലേക്ക് ക്ഷണിച്ചു; വിദ്യാർത്ഥിനിയെ വെടിവച്ച് കൊന്നത് ഇൻസ്റ്റ സുഹൃത്തെന്ന് പൊലീസ്

10 ദിവസത്തെ പരിചയം, ഫ്ലാറ്റിലേക്ക് ക്ഷണിച്ചു; വിദ്യാർത്ഥിനിയെ വെടിവച്ച് കൊന്നത് ഇൻസ്റ്റ സുഹൃത്തെന്ന് പൊലീസ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In