• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home Health

സ്ത്രീകളില്‍ മുഖത്ത് അമിത രോമവളര്‍ച്ച; അറിഞ്ഞിരിക്കേണ്ട ലക്ഷണങ്ങള്‍…

by Web Desk 04 - News Kerala 24
September 22, 2023 : 7:05 pm
in Health, News
Reading Time: 1 min read
0
A A
0
സ്ത്രീകളില്‍ മുഖത്ത് അമിത രോമവളര്‍ച്ച; അറിഞ്ഞിരിക്കേണ്ട ലക്ഷണങ്ങള്‍…

പിസിഒഎസ് (പോളിസിസ്റ്റിക് ഓവറി സിൻഡ്രോം) എന്ന അവസ്ഥയെ കുറിച്ച് ഇന്ന് മിക്കവര്‍ക്കും അറിയാം. ഹോര്‍മോണ്‍ വ്യതിയാനങ്ങളെ തുടര്‍ന്ന് സ്ത്രീകളെ ബാധിക്കുന്ന പിസിഒഎസ് പ്രധാനമായും ആര്‍ത്തവ ക്രമക്കേടുകള്‍ക്കാണ് വഴിയൊരുക്കുന്നത്. ഇതിന് പുറമെ അമിതവണ്ണം, വിഷാദരോഗം എന്നിങ്ങനെയുള്ള പ്രശ്നങ്ങളിലേക്കും പിസിഒഎസ് വഴിയൊരുക്കുന്നു. പിസിഒഎസിന്‍റെ കാര്യത്തില്‍ ജീവിതരീതികള്‍ക്ക് വലിയ പങ്കുണ്ട്. അതായത് മോശം ഭക്ഷണം, വ്യായാമമില്ലായ്മ എന്നിവയടക്കമുള്ള അനാരോഗ്യകരമായ ജീവിതരീതി, പതിവായ സ്ട്രെസ് എന്നിങ്ങനെയുള്ള ഘടകങ്ങളെല്ലാം തന്നെ പിസിഒഎസിലേക്ക് ക്രമേണ നയിക്കാം.

പിസിഒഎസിനെ കുറിച്ചുള്ള മറ്റൊരു വ്യാപക തെറ്റിദ്ധാരണയാണ് ഇത് കൗമാരകാലത്ത് മാത്രമേ ബാധിക്കൂ എന്നത്. എന്നാലങ്ങനെയല്ല, മുതിര്‍ന്ന സ്ത്രീകളെയും പിസിഒഎസ് പിടികൂടാം. പക്ഷേ പലരും വളരെ വൈകി മാത്രമേ ഇത് തിരിച്ചറിയൂ. അപ്പോഴേക്ക് ഏറെ പ്രയാസങ്ങള്‍ നേരിടുകയും ചെയ്തിരിക്കാം.ചില ലക്ഷണങ്ങളിലൂടെ നേരത്തെ തന്നെ മുതിര്‍ന്ന സ്ത്രീകളിലെ പിസിഒഎസ് മനസിലാക്കാൻ സാധിക്കുന്നതാണ്. ഇതിലൂടെ രോഗാവസ്ഥയെ കുറെക്കൂടി ഫലപ്രദമായി പ്രതിരോധിക്കുകയും ചെയ്യാം.

ഇത്തരത്തില്‍ പിസിഒഎസ് മനസിലാക്കാൻ സഹായിക്കുന്ന ചില ലക്ഷണങ്ങളെ പറ്റി ആദ്യമറിയാം.

1- ആര്‍ത്തവക്രമം തെറ്റുന്നത്.
2- അമിതമായി മുഖക്കുരു.
3- അമിതവണ്ണം
4- മുഖത്തും മറ്റ് ശരീരഭാഗങ്ങളിലും അസാധാരണമായ രോമവളര്‍ച്ച

ആര്‍ത്തവ ക്രമക്കേട്…

കൗമാരക്കാരില്‍, അതായത് ആര്‍ത്തവം തുടങ്ങി അധികമാകാത്തവരില്‍ ഇതുമായി ബന്ധപ്പെട്ട ക്രമക്കേടുകള്‍ സാധാരണമാണ്. ഇത് രണ്ട്- മൂന്ന് വര്‍ഷത്തിനകം തന്നെ ശരിയാവേണ്ടതുമാണ്. എന്നാല്‍ മുതിര്‍ന്ന പ്രായത്തിലും ആര്‍ത്തവ ക്രമക്കേട്, കാര്യമായ വേദന, അമിത രക്തസ്രാവം എന്നിവ കാണുകയാണെങ്കില്‍ വൈകാതെ തന്നെ ഗൈനക്കോളജിസ്റ്റിനെ കാണുക. കാരണം പിസിഒഎസ് ആകാനുള്ള സാധ്യത ഏറെയാണ്.

മുഖക്കുരു- അമിതവണ്ണം…

പിസിഒഎസ് ആദ്യമേ സൂചിപ്പിച്ചുവല്ലോ, ഹോര്‍മോണ്‍ വ്യതിയാനങ്ങളെയാണ് പ്രത്യേകമായി എടുത്തുകാണിക്കുന്നത്. ഈ ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ തന്നെയാണ് കൂടുതലും മുഖക്കുരു- അമിതവണ്ണം എന്നിവയിലേക്ക് നയിക്കുന്നത്. അതുപോലെ തന്നെ അലസമായ ജീവിതരീതി കൂടിയുള്ളവരാണെങ്കില്‍ ഈ പ്രശ്നങ്ങള്‍ ഇരട്ടിയാകുന്നു.

രോമവളര്‍ച്ച…

പിസിഒഎസിനെ തുടര്‍ന്ന് ധാരാളം സ്ത്രീകള്‍ നേരിടുന്ന പ്രശ്നമാണ് അമിതമായ രോമവളര്‍ച്ച. അതും മുഖത്ത് മീശ, താടി, കൃതാവ് പോലെ രോമവളര്‍ച്ചയുണ്ടാകുന്നത് മിക്കവരിലും കാര്യമായ മാനസികപ്രശ്നത്തിനും ഇടയാക്കുന്നു എന്നതാണ് പ്രധാനം. ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ തന്നെയാണ് ഇതിന് കാരണമായി വരുന്നത്. കൃത്യമായി ചികിത്സയെടുത്താല്‍ ഇതിന് വലിയ പരിധി വരെ പരിഹാരം കാണാൻ സാധിക്കുന്നതാണ്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ലോലോലിക്ക കഴിക്കാന്‍ ഇഷ്ടമാണോ? അറിയാം ഇക്കാര്യങ്ങള്‍…

Next Post

പുതിയ നിപാ കേസുകളില്ല; ഐസൊലേഷൻ പൂർത്തിയാക്കിയ 66 പേരെ സമ്പർക്കപ്പട്ടികയിൽ നിന്നും ഒഴിവാക്കി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
കേന്ദ്രസംഘത്തിന്റെ വലയിൽ കുടുങ്ങി രണ്ടു വവ്വാലുകൾ; വൈറസുണ്ടോ എന്ന് പരിശോധിക്കും

പുതിയ നിപാ കേസുകളില്ല; ഐസൊലേഷൻ പൂർത്തിയാക്കിയ 66 പേരെ സമ്പർക്കപ്പട്ടികയിൽ നിന്നും ഒഴിവാക്കി

കെ എം ഷാജി വലതുപക്ഷ ജീർണ്ണത പൊട്ടി ഒലിക്കുന്ന രാഷ്‌ട്രീയ മാലിന്യം: വി വസീഫ്

കെ എം ഷാജി വലതുപക്ഷ ജീർണ്ണത പൊട്ടി ഒലിക്കുന്ന രാഷ്‌ട്രീയ മാലിന്യം: വി വസീഫ്

മതമാറ്റത്തിനും ക്രൂര പീഡനത്തിനുമിരയായെന്ന് വെളിപ്പെടുത്തല്‍, യുവതിയുടെ പരാതിയില്‍ ടെക്കി അറസ്റ്റില്‍

മതമാറ്റത്തിനും ക്രൂര പീഡനത്തിനുമിരയായെന്ന് വെളിപ്പെടുത്തല്‍, യുവതിയുടെ പരാതിയില്‍ ടെക്കി അറസ്റ്റില്‍

ശ്രദ്ധിക്കൂ, വെറും വയറ്റിൽ കുതിർത്ത ബദാം കഴിച്ചാൽ…

ശ്രദ്ധിക്കൂ, വെറും വയറ്റിൽ കുതിർത്ത ബദാം കഴിച്ചാൽ...

പിഎസ്‌സി ജോലി വാഗ്‌ദാനത്തട്ടിപ്പ്‌ : മുഖ്യപ്രതി രാജലക്ഷ്‌മിയും സഹായിയും അറസ്റ്റിൽ

ഇലക്ട്രിക്കല്‍ കേബിളുകള്‍ മോഷ്ടിച്ചു; ഏഴ് പ്രവാസികൾ അറസ്റ്റിൽ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021