• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home Health

ഉറക്കക്കുറവുണ്ടോ? എങ്കിൽ കാത്തിരിക്കുന്നത് കുറഞ്ഞത് നാലു രോഗങ്ങൾ

by Web Desk 04 - News Kerala 24
September 23, 2023 : 9:22 pm
in Health, News
Reading Time: 1 min read
0
A A
0
ഉറക്കക്കുറവുണ്ടോ? എങ്കിൽ കാത്തിരിക്കുന്നത് കുറഞ്ഞത് നാലു രോഗങ്ങൾ

ശാരീരികവും മാനസികവുമായ ആരോഗ്യം നിലനിർത്താൻ ആവശ്യമായ ഒന്നാണ് ശരിയായ രീതിയിലുള്ള ഉറക്കം. ഉറക്കത്തെ നിയന്ത്രിക്കുന്നത് തലച്ചോറിന്റെ വിവിധ ഭാഗങ്ങളും (മിഡ് ബ്രെയിൻ, പോൺസ്, ഹൈപോതലാമസ്, പിനിയൽ ബോഡി) ശരീരത്തിലെ മറ്റു ഭാഗങ്ങളിലെ ഞരമ്പുകളും ചേർന്നുള്ള സങ്കീർണമായ പ്രവർത്തനങ്ങൾ മൂലമാണ്. ദിനരാത്രങ്ങളിലെ വെളിച്ചം, ശബ്ദം തുടങ്ങിയവയിൽ ഉണ്ടാകുന്ന വ്യതിയാനങ്ങളോടുള്ള പ്രതികരണങ്ങൾക്കനുസരിച്ചാണ് ഈ ബയോളജിക്കൽ ക്ലോക്ക് (Biological Clocks) പ്രവർത്തിക്കുന്നത്. പ്രായം, മാനസികാവസ്ഥകൾ, രോഗങ്ങൾ, ചില മരുന്നുകൾ തുടങ്ങിയവയൊക്കെ ഉറക്കത്തെ (Sleep) നിയന്ത്രിക്കുന്ന കാര്യങ്ങളാണ്.

ശിശുക്കൾക്കും കുട്ടികൾക്കും അവരുടെ തലച്ചോറിന്റെ വികാസത്തിനും ശരീരത്തിന്റെ ശരിയായ വളർച്ചയ്ക്കും ഉറക്കം കൂടുതൽ ആവശ്യമാണ്. ഉറങ്ങുമ്പോൾ വളർച്ചയെ സഹായിക്കുന്ന വളർച്ച ഹോർമോൺ ഉൽപാദനം കൂടുകയും മിക്കവാറും മറ്റെല്ലാ ഹോർമോണുകളുടെ ഉൽപാദനവും കുറയുകയും ചെയ്യുന്നു. ഈ ഹോർമോണിന്റെ പ്രവർത്തനം മൂലമാണ് ശരീരത്തിലെ പേശികളുടെയും അസ്ഥികളുടെയും തേയ്മാനം പരിഹരിക്കപ്പെടുന്നത്. ഉറങ്ങുന്ന സമയത്ത് ഡയഫ്രവും കണ്ണിലെ പേശികളും ഒഴികെയുള്ള മറ്റെല്ലാ പേശികളുടെയും പ്രവർത്തനം കുറയുന്നുണ്ട്. ഒരു നവജാത ശിശു ഒരു ദിവസത്തിൽ 20 മണിക്കൂറോളമാണ് ഉറങ്ങുന്നത്. കുട്ടി വളരുംതോറും ഉറക്കത്തിന്റെ ദൈർഘ്യം കുറയുകയും രണ്ടു വയസ്സാകുന്നതോടെ ഉണർന്നിരിക്കുന്ന സമയം ഉറക്കത്തെക്കാൾ കൂടുതലാവുകയും ചെയ്യുന്നു. 18–60 വയസ്സ് വരെയുള്ളവർ ദിവസവും 7 മണിക്കൂറെങ്കിലും ഉറങ്ങണം. 60 വയസ്സിനു മുകളിൽ പ്രായമുള്ളവർ 7–9 മണിക്കൂർ എങ്കിലും ഉറങ്ങുന്നതാണ് അഭികാമ്യം.

നല്ല ഉറക്കം ലഭിക്കാത്തതു മൂലം ഹൈപ്പർടെൻഷൻ, പ്രമേഹം, ഹൃദ്രോഗം, മാനസികപ്രശ്നങ്ങൾ, ശരീരത്തിന്റെ പ്രതികരണശേഷി കുറയുന്നതുമൂലം വാഹനാപകടങ്ങൾ തുടങ്ങിയവയ്ക്കൊക്കെയുള്ള സാധ്യത കൂടുന്നു. ചില ലളിതമായ മാർഗങ്ങളിലൂടെ ഉറക്കക്കുറവ് ഭൂരിപക്ഷം ആളുകൾക്കും പരിഹരിക്കാൻ കഴിയും. ഉറങ്ങുന്നതിനു മുൻപായി കുളിക്കുക, വായിക്കുക, ശാന്തമായ സംഗീതം ഉറങ്ങാൻ കിടക്കുമ്പോൾ കേൾക്കുക തുടങ്ങിയവ ഫലപ്രദമായ മാർഗങ്ങളാണ്. കൂടാതെ, ഉറങ്ങുന്നതിനു മുൻപായി മനസ്സിനെ വിഷമിപ്പിക്കുന്നതോ കൂടുതല്‍ ഗൗരവം ഉള്ളതോ ആയ കാര്യങ്ങളെക്കുറിച്ച് ചർച്ച ചെയ്യുന്നതും ആലോചിക്കുന്നതും നല്ലതല്ല. സാധാരണ ഉറക്കസമയത്ത് ടിവി കാണുന്നതും മൊബൈൽ ഫോൺ ഉപയോഗിക്കുന്നതും ഉറക്കം കുറയ്ക്കാൻ ഇടയാക്കുന്ന സംഗതികളാണ്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കേരളത്തിന്റെ സഹകരണ മേഖലയിലേക്ക് കേന്ദ്രത്തിന്റെ കഴുകൻ കണ്ണ്; വിമർശനവുമായി മുഖ്യമന്ത്രി

Next Post

യാത്രക്കാരന്റെ പണം മോഷ്ടിച്ച് വിമാനത്താവള ഉദ്യോഗസ്ഥ; വെള്ളം ചേർത്ത് വിഴുങ്ങാനും ശ്രമം

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
യാത്രക്കാരന്റെ പണം മോഷ്ടിച്ച് വിമാനത്താവള ഉദ്യോഗസ്ഥ; വെള്ളം ചേർത്ത് വിഴുങ്ങാനും ശ്രമം

യാത്രക്കാരന്റെ പണം മോഷ്ടിച്ച് വിമാനത്താവള ഉദ്യോഗസ്ഥ; വെള്ളം ചേർത്ത് വിഴുങ്ങാനും ശ്രമം

‘ജനങ്ങളോട് സംവദിക്കാനാണ് മണ്ഡലം യാത്ര എന്ന് പറയുന്നത് തട്ടിപ്പ്, സർക്കാർ ചെലവിൽ ഇടതുപക്ഷം പ്രാചരണം നടത്തരുത്’

'ജനങ്ങളോട് സംവദിക്കാനാണ് മണ്ഡലം യാത്ര എന്ന് പറയുന്നത് തട്ടിപ്പ്, സർക്കാർ ചെലവിൽ ഇടതുപക്ഷം പ്രാചരണം നടത്തരുത്'

നോര്‍ക്ക റൂട്ട്സ് പ്രവാസി നിക്ഷേപ സംഗമം; ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യാം

നോര്‍ക്ക റൂട്ട്സ് പ്രവാസി നിക്ഷേപ സംഗമം; ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യാം

ഗൂഗിൾ പേ ആപ്ലിക്കേഷനില്‍ കാണുന്ന ലോൺ അംഗീകൃതം ആണോ? കേരള പൊലീസിന്‍റെ മറുപടി

ഗൂഗിൾ പേ ആപ്ലിക്കേഷനില്‍ കാണുന്ന ലോൺ അംഗീകൃതം ആണോ? കേരള പൊലീസിന്‍റെ മറുപടി

നെയ്യ് കഴിച്ചാൽ ലഭിക്കും ഈ ​ഗുണങ്ങൾ

നെയ്യ് കഴിച്ചാൽ ലഭിക്കും ഈ ​ഗുണങ്ങൾ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021