തിരുവനന്തപുരം: നിപയില്‍ കഴിഞ്ഞ 8 ദിവസങ്ങളായി പോസിറ്റീവ് കേസുകളില്ലെന്നത് ആശ്വാസകരമാണെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. വെന്റിലേറ്ററിലായിരുന്ന 9 വയസുകാരന്റെ ആരോഗ്യനിലയിൽ നല്ല പുരോഗതിയുണ്ട്. ഇതുവരെ 1106 സാമ്പിളുകൾ പരിശോധിച്ചു. 915 പേർ നിലവിൽ ഐസൊലേഷനിലുണ്ട്. കോഴിക്കോട് തുടർന്നും വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ കമ്മ്യൂണിറ്റി സർവൈലൻസ് നടക്കും.നിപ ഭീഷണി ഒഴിഞ്ഞതോടെ കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സാധാരണ നിലയിലേക്ക്. തിങ്കളാഴ്ച മുതല്‍ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും പതിവ് പോലെ പ്രവര്‍ത്തിക്കും. കണ്ടെയിന്‍മെന്‍റ് സോണിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഓൺലൈന് ക്ലാസ് തുടരണം. സ്ഥാപനങ്ങൾ പ്രോട്ടോക്കോൾ പാലിക്കണമെന്നും ജില്ല കളക്ടർ പറഞ്ഞു.
സ്കൂളുകള്‍ തുറക്കുന്ന കാര്യത്തിലും ജില്ലയിലെ നിയന്ത്രണങ്ങള്‍ക്ക് ഇളവ് അനുവ് അനുവദിക്കുന്ന കാര്യത്തിലും തീരുമാനമുണ്ടായേക്കും. അതേസമയം, പബ്ലിക് ഹെല്‍ത്ത് ലാബുകൾ ഉള്‍പ്പെടെയുള്ള സ്റ്റേറ്റ്, ജില്ലാതല ലാബുകളില്‍ ട്രൂനാറ്റ് പരിശോധനയ്ക്കുള്ള സൗകര്യം ഒരുക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. എല്ലാ ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാരോടും അതത് ജില്ലയിലെ ആര്‍.ടി.പി.സി.ആര്‍, ട്രൂനാറ്റ് പരിശോധനകള്‍ നടത്താന്‍ സൗകര്യങ്ങളുള്ള ലാബുകളുടെ വിശദവിവരങ്ങള്‍ സമര്‍പ്പിക്കുവാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഇന്നലെയും പുതിയ നിപ കേസുകള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇന്നലെ രാവിലെ ഫലം ലഭിച്ച 7 സാമ്പിളുകളുടെ ഫലവും നെഗറ്റീവാണ്. ഇതുവരെ 365 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഐസൊലേഷന്‍ പൂര്‍ത്തിയാക്കിയ 66 പേരെ ഇന്നലെ സമ്പര്‍ക്കപ്പട്ടികയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. നിലവില്‍ 915 പേരാണ് സമ്പര്‍ക്കപ്പട്ടികയിലുള്ളത്. ചികിത്സയിലുള്ള 9 വയസുകാരന്റെ ആരോഗ്യനില തൃപ്തികരമായി തുടരുന്നു. ചികിത്സയിലുള്ള മറ്റുള്ളവരുടേയും ആരോഗ്യനില തൃപ്തികരമാണ്. ഇന്‍ഡക്‌സ് കേസിന്റെ സമ്പര്‍ക്ക പട്ടികയിലുള്ള മറ്റുജില്ലകളിലെ 21 ദിവസത്തെ നിരീക്ഷണം പൂര്‍ത്തിയാക്കിയവരെ പട്ടികയില്‍ നിന്നും ഒഴിവാക്കി.