കൊച്ചി : പ്രാദേശിക ഭാഷകളുടെ വികാസത്തിനായി സര്‍ക്കാര്‍ കോടതി നടപടികളും ഭരണഭാഷയും പ്രദേശികവത്ക്കരിക്കുകയാണ്. ഇതിന്റെ ഭാഗമായി കീഴ്ക്കോടതികളുടെ ഭാഷ മലയാളമാക്കാനുള്ള നടപടികൾക്ക് ഹൈക്കോടതിയും ജില്ലാ കോടതികളും തുടക്കം കുറിച്ചു. ഉപഭോക്തൃ കോടതികള്‍ പലതും ഇപ്പോഴും ഇംഗ്ലീഷ് ഭാഷയാണ് ഉപയോഗിക്കുന്നത്. ഇത് സംബന്ധിച്ച പരാതിക്ക് പിന്നാലെ ഉപഭോക്തൃ കോടതികളിലെ ഭാഷയും മലയാളമാക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. ഇത് സംബന്ധിച്ച് ഭക്ഷ്യ – സിവിൽ സപ്ലെസ് വകുപ്പ് സെക്രട്ടറിക്ക് ഹൈക്കോടതി അസിസ്റ്റന്റ് രജിസ്ട്രാര്‍ ജസ്റ്റിസ് വിൽസൺ കത്തയച്ചു. പൊതുപ്രവർത്തകൻ ബോബൻ മാട്ടുമന്തയുടെ പരാതിയെ തുടര്‍ന്നാണ് ഹൈക്കോടതിയുടെ ഇടപെടല്‍.