ന്യൂയോർക്ക്: ഇന്ത്യ-കാനഡ നയതന്ത്ര പ്രശ്നത്തിൽ നിലപാട് വ്യക്തമാക്കി ശ്രീലങ്ക. ചില ഭീകരർ കാനഡയിൽ സുരക്ഷിത താവളങ്ങൾ കണ്ടെത്തിയിട്ടുണ്ടെന്ന് ശ്രീലങ്കൻ വിദേശകാര്യ മന്ത്രി അലി സാബ്രി പറഞ്ഞു. കനേഡിയൻ പ്രധാനമന്ത്രി ഇന്ത്യക്കെതിരെ തെളിവുകളില്ലാതെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിക്കുകയായിരുന്നു. ശ്രീലങ്കയിൽ വംശഹത്യ നടന്നുവെന്ന് കാനഡ പറഞ്ഞു. വലിയ നുണയായിരുന്നു അത്. ഞങ്ങളുടെ നാട്ടിൽ വംശഹത്യ നടന്നിട്ടില്ലെന്ന് എല്ലാവർക്കുമറിയാം. രണ്ടാം ലോകമഹായുദ്ധകാലത്തെ നാസികളുമായി ബന്ധമുള്ള ഒരാൾക്ക് കഴിഞ്ഞ ദിവസം കാനഡ ഉജ്ജ്വല സ്വീകരണം നൽകിയത് എല്ലാവരും കണ്ടു. അതുകൊണ്ടുതന്നെ കനേഡിയൻ പ്രധാനമന്ത്രി ട്രൂഡോ അതിരുകടന്നതും അടിസ്ഥാനപരവുമായ ആരോപണങ്ങളുമായി ഇന്ത്യക്കെതിരെ രംഗത്ത് വന്നതിൽ എനിക്ക് അത്ഭുതമില്ലെന്നും അദ്ദേഹം പറഞ്ഞു.
https://x.com/ANI/status/1706441955889287382?s=20