• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

അരവിന്ദാക്ഷൻ വടക്കാഞ്ചേരിയിലെ ജനകീയ നേതാവ്, മൊയ്തീന്റെ വിശ്വസ്തൻ

by Web Desk 04 - News Kerala 24
September 27, 2023 : 6:14 am
in Kerala, News
Reading Time: 1 min read
0
A A
0
അരവിന്ദാക്ഷൻ വടക്കാഞ്ചേരിയിലെ ജനകീയ നേതാവ്, മൊയ്തീന്റെ വിശ്വസ്തൻ

തൃശൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിലെ കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് സി.പി.എം നേതാവ് പി.ആർ. അരവിന്ദാക്ഷൻ അറസ്റ്റിലാവുമ്പോൾ നെഞ്ചിടിപ്പേറുന്നത് പാർട്ടിക്കും നേതാക്കൾക്കും. കരുവന്നൂരിൽ ആരോപണ നിഴലിലുള്ള മുൻ മന്ത്രി എ.സി. മൊയ്തീന്റെയും പാർട്ടി നേതാക്കളുടെയും വിശ്വസ്തനാണ് അരവിന്ദാക്ഷൻ.ബാങ്ക് ക്രമക്കേടിൽ പ്രതിചേർത്ത അക്കൗണ്ടൻറ് ജിൽസിനെയും ഇ.ഡി അറസ്റ്റ് ചെയ്തിട്ടുണ്ടെങ്കിലും പാർട്ടിയെ വലിയ തോതിൽ ബാധിക്കുന്നതല്ല. വടക്കാഞ്ചേരിയിലെ ജനകീയ നേതാവാണ് അരവിന്ദാക്ഷൻ. അത്താണിയിലെ ജീപ്പ് ഡ്രൈവറിൽനിന്നാണ് നഗരസഭ കൗൺസിലറായും പാർട്ടി നേതാവായും അദ്ദേഹം വളരുന്നത്. മുണ്ടത്തിക്കോട് പഞ്ചായത്ത് അംഗമായും പിന്നാലെ വടക്കാഞ്ചേരി നഗരസഭ രൂപവത്കരിച്ചപ്പോൾ കൗൺസിലറായും വിജയിച്ചു. മൂന്നുപതിറ്റാണ്ടായി ജനപ്രതിനിധിയാണ്. സി.പി.എം അത്താണി ലോക്കൽ കമ്മിറ്റി അംഗവും നിലവിൽ വടക്കാഞ്ചേരി നഗരസഭ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമാണ്. കണ്ണൂരിൽനിന്ന് തൃശൂരിലെത്തി വടക്കാഞ്ചേരിയോട് ചേർന്ന വെളപ്പായയിൽ താമസമാക്കിയ പി. സതീഷ് കുമാറിനൊപ്പം കൂടുന്നത് മൊയ്തീന്റെ വിശ്വസ്തനെന്ന നിലയിലാണ്. സതീഷ് കുമാറിന്റെ ബിനാമി ഇടപാടുകളിൽ അരവിന്ദാക്ഷനും പങ്കുണ്ടെന്നാണ് ഇ.ഡി പറയുന്നത്. സതീഷ് കുമാർ അടക്കമുള്ളവരുമായി ചേർന്ന് ഹോട്ടൽ വ്യവസായം ആരംഭിച്ചത് സംബന്ധിച്ച ടെലിഫോൺ സംഭാഷണം പുറത്തുവന്നിരുന്നു.

ജീപ്പ് ഓടിക്കുന്നതിനിടയിലാണ് 2004ൽ വടക്കാഞ്ചേരി ഉപതെരഞ്ഞെടുപ്പിൽ വിജയിച്ച എ.സി. മൊയ്തീന്റെ ഡ്രൈവറായി അരവിന്ദാക്ഷൻ നിയമിതനാകുന്നത്. മുണ്ടത്തിക്കോട് പഞ്ചായത്ത് അംഗമായ ശേഷം സി.പി.എം ലോക്കൽ കമ്മിറ്റി അംഗവുമായി. മൊയ്തീൻ വഴിയാണ് സതീഷ് കുമാറുമായി അടുക്കുന്നത്. ഭാര്യവീട് ജപ്തിയായപ്പോൾ 70 ലക്ഷം രൂപ നൽകി സഹായിച്ചത് സതീഷ് കുമാർ ആയിരുന്നു. ഇതിന്റെ രേഖകൾ കാണിച്ചുള്ള ചോദ്യത്തിന് മറുപടിയുണ്ടായില്ലെന്ന് ഇ.ഡി പറയുന്നു. സതീഷ് കുമാറിനുവേണ്ടി പലപ്പോഴും ഇടപാടുകൾ നടത്തിയതായും പറയുന്നു.

എം.കെ. കണ്ണൻ ചെയർമാനായ തൃശൂർ സർവിസ് സഹകരണ ബാങ്കിലെ സതീഷ് കുമാറിന്റെ നിക്ഷേപം സംബന്ധിച്ച വിവരങ്ങൾ ലഭിച്ചത് അരവിന്ദാക്ഷനിൽ നിന്നായിരുന്നു. അരവിന്ദാക്ഷനെയും തൃശൂർ കോർപറേഷൻ കൗൺസിലർ അനൂപ് ഡേവിസ് കാടയെയും ചോദ്യംചെയ്തോടെയാണ് എം.കെ. കണ്ണന്റെ ബാങ്ക് കേന്ദ്രീകരിച്ചുള്ള സതീഷ് കുമാറിന്റെ ഇടപാട് വിവരങ്ങളുടെ തെളിവുകൾ ലഭിച്ചത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഇഞ്ചി ചായ ഇഷ്ടമല്ലേ? എന്നാലീ ഗുണം കിട്ടാൻ പകരം കഴിക്കാവുന്നത്…

Next Post

നേരത്തെ എഴുന്നേൽക്കാനാവില്ലെന്ന് ഭീകരാക്രമണ കേസ് പ്രതി പ്രഗ്യാ സിങ്; കോടതിയിലെത്തിയത് രണ്ടുമണിക്കൂർ വൈകി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
നേരത്തെ എഴുന്നേൽക്കാനാവില്ലെന്ന് ഭീകരാക്രമണ കേസ് പ്രതി പ്രഗ്യാ സിങ്; കോടതിയിലെത്തിയത് രണ്ടുമണിക്കൂർ വൈകി

നേരത്തെ എഴുന്നേൽക്കാനാവില്ലെന്ന് ഭീകരാക്രമണ കേസ് പ്രതി പ്രഗ്യാ സിങ്; കോടതിയിലെത്തിയത് രണ്ടുമണിക്കൂർ വൈകി

സൈനികന്റെ പി.എഫ്.ഐ ‘ചാപ്പ കുത്തൽ ’: പൊളിച്ചത് സിനിമാക്കഥയെ വെല്ലുന്ന തിരക്കഥ

സൈനികന്റെ പി.എഫ്.ഐ ‘ചാപ്പ കുത്തൽ ’: പൊളിച്ചത് സിനിമാക്കഥയെ വെല്ലുന്ന തിരക്കഥ

നിലവാരം കുറഞ്ഞ ഹിയറിങ് എയ്ഡ്‌ നൽകിയ വ്യാപാരിക്ക് 74,900 രൂപ പിഴ വിധിച്ച് ഉപഭോക്തൃ കോടതി

നിലവാരം കുറഞ്ഞ ഹിയറിങ് എയ്ഡ്‌ നൽകിയ വ്യാപാരിക്ക് 74,900 രൂപ പിഴ വിധിച്ച് ഉപഭോക്തൃ കോടതി

പാലക്കാട് കരിങ്കരപ്പുള്ളിയിൽ കുഴിച്ചിട്ട മൃതദേഹം ഇന്ന് പുറത്തെടുക്കും; സ്ഥലമുടമ കസ്റ്റഡിയിൽ

പാലക്കാട് കരിങ്കരപ്പുള്ളിയിൽ കുഴിച്ചിട്ട മൃതദേഹം ഇന്ന് പുറത്തെടുക്കും; സ്ഥലമുടമ കസ്റ്റഡിയിൽ

ഇന്ത്യയുടെ ജി20 അധ്യക്ഷത 1.5 കോടി പൗരന്മാരുടെ നേരിട്ടുള്ള പങ്കാളിത്തത്തിനു സാക്ഷ്യം വഹിച്ചു: പികെ മിശ്ര

ഇന്ത്യയുടെ ജി20 അധ്യക്ഷത 1.5 കോടി പൗരന്മാരുടെ നേരിട്ടുള്ള പങ്കാളിത്തത്തിനു സാക്ഷ്യം വഹിച്ചു: പികെ മിശ്ര

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021