• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, November 8, 2025
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ചാർജ് ചെയ്യുന്നതിനിടെ മൊബൈൽ പൊട്ടിത്തെറിച്ച് യുവതിക്ക് ദാരുണാന്ത്യം

by Web Desk 04 - News Kerala 24
September 28, 2023 : 4:25 pm
0
A A
0
ചാർജ് ചെയ്യുന്നതിനിടെ മൊബൈൽ പൊട്ടിത്തെറിച്ച് യുവതിക്ക് ദാരുണാന്ത്യം

ചെന്നൈ: ചാർജ് ചെയ്യുന്നതിനിടെ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് യുവതിക്ക് ദാരുണാന്ത്യം. തമിഴ്​നാട്​ തഞ്ചാവൂരിലെ കുംഭകോണം പാപനാശത്താണ്​ സംഭവം. ബുധനാഴ്ചയാണ് അപകടം നടന്നത്. മൊബൈൽ ഫോണുകളുടെയും വാച്ചുകളുടെയും റിപ്പയർ കട നടത്തിയിരുന്ന കോകിലയാണ് (33) മരിച്ചത്. ചാർജ് ചെയ്തുകൊണ്ടിരുന്ന ഫോണിൽ ഹെഡ് സെറ്റ് കണക്ട് ചെയ്ത് സംസാരിക്കുന്നതിനിടെയാണ് പൊട്ടിത്തെറിച്ചതെന്നാണ് നിഗമനം.കോകില ഭർത്താവിന്‍റെ മരണശേഷം പ്രദേശത്ത് മൊബൈൽ സേവനങ്ങളും വാച്ച് റിപ്പയറിങുമുള്ള കട നടത്തിവരികയായിരുന്നു. പൊട്ടിത്തെറിയിൽ കടയിൽ തീ പടരുകയും കോകിലയ്ക്കും ഗുരുതരമായി പൊള്ളലേൽക്കുകയുമായിരുന്നുവെന്ന് റിപ്പോർട്ടുകള്‍ പറയുന്നു. പ്രദഗേശവാസികള്‍ ഓടിയെത്തി തീയണച്ച് കോകിലയെ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരണം സംഭവിക്കുകയായിരുന്നു.

ചൊവ്വാഴ്​ച്ച മഹാരാഷ്ട്രയിലെ നാസിക്കിൽ മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യുന്നതിനിടെ പൊട്ടിത്തെറിച്ച് മൂന്നുപേർക്ക് പരിക്കേറ്റിരുന്നു. പൊട്ടിത്തെറിയില്‍ വീടിന്റെ ജനാല കത്തിനശിച്ചു. നാസിക്കിലെ സിഡ്‌കോ ഉത്തംനഗര്‍ പ്രദേശത്തെ വീട്ടിലാണ് പൊട്ടിത്തെറിയുണ്ടായത്. സ്‌ഫോടനം നടന്ന വീടിന്റെ ചുറ്റുമുള്ള വീടുകളുടെയും ജനല്‍ച്ചില്ലുകൾ പൊട്ടിച്ചിതറി. സമീപത്ത് പാര്‍ക്ക് ചെയ്തിരുന്ന കാറിന്റെ ചില്ലുകളും സ്‌ഫോടനത്തില്‍ തകര്‍ന്നു.ഫോണ്‍ ചാര്‍ജ് ചെയ്യുന്നതിനടുത്ത് ഒരു പെര്‍ഫ്യൂം ബോട്ടിലും ഉണ്ടായിരുന്നു. ഇതാണ്​ സ്‌ഫോടനത്തിന്റെ വ്യാപ്തി വര്‍ധിപ്പിച്ചതെന്നാണ്​ നിഗമനം. പൊട്ടിത്തെറിയില്‍ ഗുരുതരമായി പരിക്കേറ്റ മൂന്ന് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

മൊബൈൽ അപകടകാരി

മൊബൈൽ ഉപയോഗിക്കുമ്പോൾ ഒട്ടേറെ കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതായുണ്ട്.ചെറിയ അശ്രദ്ധ പോലും വലിയ അപകടങ്ങൾക്ക് വഴിയൊരുക്കും. ബാറ്ററിയിലുണ്ടാകുന്ന തകരാറുകളാണ് മൊബൈൽ ഫോണുകൾ പൊട്ടിത്തെറിക്കാനുള്ള പ്രധാന കാരണം. ലിഥിയം അയോൺ ബാറ്ററികളാണ് സാധാരണ സ്മർട്ട് ഫോണുകളിൽ ഉപയോഗിക്കാറ്. ഫ്‌ളാഗ്ഷിപ്പ് ഫോണുകളിൽ ലിഥിയം പോളിമർ ബാറ്ററികളും ഉപയോഗിക്കാറുണ്ട്. ബാറ്ററി ചാർജിംഗിലുണ്ടാകുന്ന തകരാറുകളാണ് പൊട്ടിത്തെറിയിലേക്ക് നയിക്കുന്നത്.

ചാർജിങ്​

ചാർജിങ്​ ആണ് ഒരു ഫോണിന്റെ ബാറ്ററി ലൈഫിനെ തീരുമാനിക്കുന്ന പ്രധാന ഘടകം. അതിനാൽ തന്നെ മൊബൈൽ ഫോൺ ചാർജ് ചെയ്യുമ്പോൾ ഒട്ടേറെ കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതായുണ്ട്.

ചാർജിംഗിന് ഇട്ട ഫോൺ ഉപയോഗിക്കാതിരിക്കുകയെന്നതാണ് ആദ്യത്തെ കാര്യം. ഇത്തരത്തിൽ ചാർജ് ചെയ്യുമ്പോൽ ഫോൺ അമിതമായി ചൂടാവുകയും ചാർജിംഗ് പ്രക്രിയ കൃത്യമായി നടക്കാതെ വരികയും ചെയ്യുന്നു. ഏറെ നേരം ഇത്തരത്തിൽ ഉപയോഗിക്കുന്നത് ഫോണിന്റെ ഹീറ്റിംഗ് കപ്പാസിറ്റിക്കപ്പുറം പോവുകയും ഫോൺ പൊട്ടിത്തെറിക്കുന്നതിലേക്കെത്തുകയും ചെയ്യുന്നു.

100 ശതമാനം ചാർജ് ആയ ശേഷമേ പ്ലഗിൽ നിന്നും എടുത്തുമാറ്റാവൂവെന്ന ചിന്ത ഒഴിവാക്കണം. കാരണം 20 മുതൽ 80 ശതമാനം വരെയാണ് ഓരോ ഫോണിന്റെയും ഹെൽത്തി ചാർജിംഗ് ടൈം.ഫോൺ ചൂടാകാനുള്ള സാഹചര്യം ഒഴിവാക്കുകയെന്നതാണ് രണ്ടാമത്തെ കാര്യം. ചൂടുള്ള പ്രതലങ്ങളിലോ, നേരിട്ട് സൂര്യപ്രകാശം തട്ടുന്ന സ്ഥലങ്ങളിലോ വെച്ച് ചാർജ് ചെയ്യാതിരിക്കുക.

ഇടയ്ക്കിടെ ഫോൺ ചാർജ് ചെയ്യാതിരിക്കുകയെന്നതാണ് മറ്റൊരു കാര്യം. കാരണം ഇടയ്ക്കിടെ ചാർജ് ചെയ്യുന്നത് ഫോണിന്റെ ബാറ്ററി ലൈഫ് കുറയ്ക്കുമന്നാണ് വിദഗ്ധർ പറയുന്നത്. കഴിവതും ഒറിജിനൽ ചാർജറും കേബിളും ഉപയോഗിച്ച് ചാർജ് ചെയ്യാൻ ശ്രമിക്കുക. ഫാസ്റ്റ് ചാർജിംഗ് സംവിധാനം സപ്പോർട്ട് ചെയ്യാത്ത മൊബൈൽ ഫോണാണ് ഉപയോഗിക്കുന്നതെങ്കിൽ ഫാസ്റ്റ് ചാർജർ ഉപയോഗിച്ച് ചാർജ് ചെയ്യാതിരിക്കുക. കാരണം. കൂടുതൽ പവർ ബാറ്ററിയിലേക്കെത്തുന്നത് ബാറ്ററിയുടെ ചാർജ് അബ്‌സോർബിംഗ് കപ്പാസിറ്റിയെ ബാധിക്കുകയും അപകടത്തിലേക്ക് നയിക്കുകയും ചെയ്യും.

ഫോണ്‍ കെയിസ്

കെയ്‌സുകളാണ് മറ്റൊരു വില്ലൻ. ഫോൺ ചാർജ് ചെയ്യുമ്പോൾ കെയ്‌സ് ഇട്ട് ചാർജ് ചെയ്യാതിരിക്കാൻ ശ്രദ്ധിക്കുക. ചാർജിംഗ് വേളയിൽ ബാറ്ററികൾ സ്വാഭാവികമായും ചെറിയ തോതിൽ ചൂടാകും. എന്നാൽ കെയിസ് ഇട്ട് ചാർജ് ചെയ്യുന്നത് ഫോണിലെ ചൂട് പുറത്തുപോകുന്നത് തടയും. അതിനാൽ തന്നെ കെയ്‌സ് ഇട്ടുകൊണ്ട് ഫോൺ ഉപയോഗിക്കുന്ന ആളാണ് നിങ്ങളെങ്കിൽ അതും അപകടത്തിലേക്ക് നയിച്ചേക്കാം.

ചാർജിംഗിന് വെച്ച് കിടന്നുറങ്ങുന്നത്

രാത്രിയേറെ വൈകിയുള്ള ഫോൺ ഉപയോഗത്തിന് ശേഷം കിടക്കുന്നതിന് തൊട്ടടുത്ത് ഫോൺ ചാർജിംഗിനിട്ട് കിടന്നുറങ്ങുന്നവരാണ് നമ്മളിൽ പലരും. ചാർജിംഗ് പൂർത്തിയായാൽ ഫോണിലേക്കുള്ള പവർ ഫോൺ ഓട്ടോമാറ്റിക്കായി കട്ടാക്കും എന്നാണ് പറയുന്നത്. എന്നാൽ സോഫ്റ്റ്‌വെയറിലുണ്ടാകുന്ന ചെറിയ ബഗ്ഗുകളോ ഹാർർഡ് വെയർ പ്രശ്‌നങ്ങളോ ഫോണിന്റെ ബാറ്ററിയിലേക്ക് അമിതമായി ചാർജ് കേറാൻ ഇടയാവുകയും ഒരുപക്ഷേ പൊട്ടിത്തെറിയിലെത്തുകയും ചെയ്യുന്നു.

ഹാർഡ് വെയർ പ്രശ്‌നങ്ങൾ.

അതിസൂക്ഷമമായ ഇലക്ട്രോണിക് ചിപ്പുകൾ ഉപയോഗിച്ചാണ് മൊബൈൽ ഫോൺ പ്രവർത്തിക്കുന്നത്. അതിനാൽ തന്നെ ഇവയ്ക്കുണ്ടാകുന്ന ചെറിയ തകരാറുകൾ പോലും ഫോണിന്റെ പ്രവർത്തനങ്ങളെ താളം തെറ്റിച്ചേക്കാം. ഫോൺ തറയിലേക്ക് വീഴുന്നതോ ശക്തയായി എവിടെയെങ്കിലും ഇടിക്കുന്നതോ ഹാർഡ് വെയറിന് തകരാർ സംഭവിക്കാൻ കാരണമാകും. യഥാസമയം ഇത് റിപ്പയർ ചെയ്തില്ലെങ്കിൽ പിന്നീട് ഷോർട്ട് സർക്യൂട്ടിലേക്ക് നയിക്കുകയും ചെയ്യുന്നു. മാത്രമല്ല ദീർഘസമയം ഫോൺ ഉപയോഗിക്കുന്നതും ഫോൺ ചൂടാകാനും അപകടം സംഭവിക്കാനും സാധ്യതയുണ്ട്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ബി.ജെ.പി ഭരണത്തിൽ സ്ത്രീകൾ സുരക്ഷിതരല്ല; മധ്യപ്രദേശ് സർക്കാറിനെ വിമർശിച്ച് പ്രിയങ്ക ഗാന്ധി

Next Post

ഭിന്നജാതിക്കാരായ ബധിര ദമ്പതികൾക്കും കുരുന്നിനും കർണാടകയിൽ ഊരുവിലക്ക്

Related Posts

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

November 5, 2025
അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

November 5, 2025
കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ്  കോൺഗ്രസ് ഏറ്റെടുത്തേക്കും

കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ് കോൺഗ്രസ് ഏറ്റെടുത്തേക്കും

November 3, 2025
പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

November 3, 2025
യു.കെയില്‍ വൃദ്ധസദനത്തിന്റെ പേരില്‍ തട്ടിപ്പ് ; പിന്നില്‍ മലയാളികളുടെ നാല്‍വര്‍ സംഘം – അയര്‍ലന്റിലെ പബ് തട്ടിപ്പിന് പിന്നിലും ഈ തിരുട്ടു സംഘം

യു.കെയില്‍ വൃദ്ധസദനത്തിന്റെ പേരില്‍ തട്ടിപ്പ് ; പിന്നില്‍ മലയാളികളുടെ നാല്‍വര്‍ സംഘം – അയര്‍ലന്റിലെ പബ് തട്ടിപ്പിന് പിന്നിലും ഈ തിരുട്ടു സംഘം

November 1, 2025
Next Post
ഭിന്നജാതിക്കാരായ ബധിര ദമ്പതികൾക്കും കുരുന്നിനും കർണാടകയിൽ ഊരുവിലക്ക്

ഭിന്നജാതിക്കാരായ ബധിര ദമ്പതികൾക്കും കുരുന്നിനും കർണാടകയിൽ ഊരുവിലക്ക്

ഒരു കരണത്തടിച്ചാൽ മറുകരണം കാണിക്കണമെന്ന തത്വം കാരണമാണ് ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടാൻ വൈകിയത് – ബി.ജെ.പി നേതാവ്

ഒരു കരണത്തടിച്ചാൽ മറുകരണം കാണിക്കണമെന്ന തത്വം കാരണമാണ് ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടാൻ വൈകിയത് - ബി.ജെ.പി നേതാവ്

നിയമനകോഴ ആരോപണത്തിൽ മന്ത്രിയുടെ പേഴ്സണൽസ്റ്റാഫിന്റെ പരാതി അന്വേഷിക്കാൻ പൊലീസ്: സത്യം കണ്ടെത്തുമെന്ന് കമ്മീഷണർ

നിയമനകോഴ ആരോപണത്തിൽ മന്ത്രിയുടെ പേഴ്സണൽസ്റ്റാഫിന്റെ പരാതി അന്വേഷിക്കാൻ പൊലീസ്: സത്യം കണ്ടെത്തുമെന്ന് കമ്മീഷണർ

ഹരിദാസ് കൈക്കൂലി നൽകിയെന്ന് പറയുന്ന ദിവസം അഖിൽ മാത്യു പത്തനംതിട്ടയിലായിരുന്നു: അമ്മ

ഹരിദാസ് കൈക്കൂലി നൽകിയെന്ന് പറയുന്ന ദിവസം അഖിൽ മാത്യു പത്തനംതിട്ടയിലായിരുന്നു: അമ്മ

വേശ്യാവൃത്തി; വ്യത്യസ്ത കേസുകളില്‍ 30 പ്രവാസികൾ അറസ്റ്റിൽ

വേശ്യാവൃത്തി; വ്യത്യസ്ത കേസുകളില്‍ 30 പ്രവാസികൾ അറസ്റ്റിൽ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In