• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

മണ്ഡല മകരവിളക്ക് ഉത്സവം; തീർഥാടക ക്രമീകരണം സമയബന്ധിതമായി പൂർത്തിയാക്കണം: മന്ത്രി കെ രാധാകൃഷ്ണൻ

by Web Desk 04 - News Kerala 24
September 28, 2023 : 9:02 pm
in Kerala, News
Reading Time: 1 min read
0
A A
0
മണ്ഡല മകരവിളക്ക് ഉത്സവം; തീർഥാടക ക്രമീകരണം സമയബന്ധിതമായി പൂർത്തിയാക്കണം: മന്ത്രി കെ രാധാകൃഷ്ണൻ

പമ്പ> മണ്ഡല, മകരവിളക്ക് ഉത്സവത്തിന് മുന്നോടിയായി എല്ലാ വകുപ്പുകളും സമയബന്ധിതമായി തീർഥാടകർക്കാവശ്യമായ മുഴുവൻ ക്രമീകരണവും ഉറപ്പാക്കണമെന്ന് മന്ത്രി കെ രാധാകൃഷ്ണൻ. മണ്ഡല ഉത്സവത്തിന് നവംബർ 17ന് തുടക്കമാകും. മണ്ഡലകാല മുന്നൊരുക്കങ്ങൾ വിലയിരുത്താൻ പമ്പയിൽ ചേർന്ന അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. അമ്പത്‌ ലക്ഷം തീർഥാടകരാണ് കഴിഞ്ഞ സീസണിൽ എത്തിയത്. ഇത്തവണ തീർഥാടകരുടെ എണ്ണത്തിൽ വർധനയുണ്ടാവും. ത്രിതല പഞ്ചായത്തുകളും മികച്ച രീതിയിൽ ഇടപെടണമെന്ന്‌ മന്ത്രി പറഞ്ഞു.

ആറ്‌ ഘട്ടങ്ങളിലായാണ് പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിക്കുക. ആദ്യ മൂന്നുഘട്ടങ്ങളിൽ 2000 പേർ വീതവും പിന്നീടുള്ള ഘട്ടങ്ങളിൽ 2500 പേരെ വീതവും നിയോഗിക്കും. വനം വകുപ്പ് മൂന്ന്‌ ശബരിമല പാതകളിലും എമർജൻസി ഓപറേഷൻ സെന്ററുകൾ സ്ഥാപിക്കും. ശുചീകരണത്തിന് എക്കോ ഗാർഡുകളെയും നിയമിക്കും. കെഎസ്ആർടിസി 200 ചെയിൻ സർവീസുകളും 150 ദീർഘദൂര സർവീസുകളും നടത്തും. ആരോഗ്യ വകുപ്പ് സന്നിധാനം, പമ്പ, നിലയ്ക്കൽ, റാന്നി, റാന്നി പെരുനാട് തുടങ്ങിയ തീർഥാടന പാതയിലെ ആശുപത്രികളിൽ ആവശ്യത്തിന് മരുന്നും ഉദ്യോഗസ്ഥരേയും ആംബുലൻസും സജ്ജമാക്കും. ഫയർഫോഴ്‌സ് 21 താൽക്കാലിക സ്റ്റേഷൻ തുടങ്ങും. മോട്ടോർ വാഹന വകുപ്പ് സേഫ് സോൺ പദ്ധതി നടപ്പാക്കും. 18 ടീം 24 മണിക്കൂറും പട്രോളിങ് നടത്തുമെന്നും മന്ത്രി പറഞ്ഞു. ഇലവുങ്കൽ നിലയ്ക്കൽ കുടിവെള്ള പദ്ധതിയുടെ പൈപ്പ് ലൈൻ പണികൾ സമയബന്ധിതമായി പൂർത്തിയാക്കണമെന്നും അഡ്വ. കെ യു ജനീഷ് കുമാർ എംഎൽഎ ആവശ്യപ്പെട്ടു.

പത്തനംതിട്ട കലക്ടർ ഡോ. ദിവ്യ എസ് അയ്യർ, കോട്ടയം കലക്ടർ വി വിഗ്‌നേശ്വരി, ഡിഐജി ആർ നിശാന്തിനി, ദേവസ്വം സെക്രട്ടറി രാജമാണിക്യം, പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി വി അജിത്ത്, ഇടുക്കി ജില്ലാ പൊലീസ് മേധാവി വി യു കുര്യാക്കോസ്, റാന്നി – പെരുനാട് പഞ്ചായത്ത് പ്രസിഡന്റ് പി എസ് മോഹനൻ, ദേവസ്വം ബോർഡ് സെക്രട്ടറി ജി ബൈജു, ബോർഡംഗം എസ് എസ് ദേവൻ, പത്തനംതിട്ട, കോട്ടയം, ഇടുക്കി, ആലപ്പുഴ ജില്ലകളിലെ വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

പമ്പയിൽ തീർഥാടകർക്ക്‌ സെമി പെർമനന്റ് പന്തലുകൾ

പമ്പയിൽ തീർഥാടകർക്ക്‌ ഇരിക്കാനും ക്യൂ നിൽക്കാനും സെമി പെർമനന്റ് പന്തലുകൾ നിർമിക്കുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. കെ അനന്തഗോപൻ പറഞ്ഞു. പമ്പയിലെ ക്യൂ കോംപ്ലക്‌സ് ഡിജിറ്റലൈസ് ചെയ്യും. 168 പുതിയ മൂത്രപ്പുരകൾ നിർമിക്കും. 36 എണ്ണം വനിതകൾക്ക് മാത്രമാകും. നിലയ്ക്കൽ വാഹന പാർക്കിങിന് ഐസിഐസിഐ ബാങ്കുമായി ചേർന്ന് ഫാസ്റ്റ് ടാഗ് സംവിധാനമൊരുക്കും. നിലയ്ക്കലിൽ ഗ്യാസ് ഗോഡൗൺ സ്ഥാപിക്കുമെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

വയറിന്റെ ആരോഗ്യത്തിന്‌ പതിവാക്കാം ഈ നാലു വൈറ്റമിനുകള്‍

Next Post

‘ചായയിൽ പാലൊഴിക്കാൻ പൈസ ഇല്ല; നിയമോപദേശത്തിന് ചെലവഴിക്കുന്നത് ലക്ഷങ്ങൾ’

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
‘ചായയിൽ പാലൊഴിക്കാൻ പൈസ ഇല്ല; നിയമോപദേശത്തിന് ചെലവഴിക്കുന്നത് ലക്ഷങ്ങൾ’

‘ചായയിൽ പാലൊഴിക്കാൻ പൈസ ഇല്ല; നിയമോപദേശത്തിന് ചെലവഴിക്കുന്നത് ലക്ഷങ്ങൾ’

മുതലമടയിൽ റോഡരികിലെ മതിലിടിഞ്ഞ് വീണ് ഒന്നര വയസുകാരൻ മരിച്ചു

മുതലമടയിൽ റോഡരികിലെ മതിലിടിഞ്ഞ് വീണ് ഒന്നര വയസുകാരൻ മരിച്ചു

അലഞ്ഞുതിരിഞ്ഞ് തെരുവുനായ്ക്കള്‍, ആക്രമണം ഭയന്ന് നാട്ടുകാര്‍; മൂന്നു പേര്‍ക്ക് കടിയേറ്റു

അലഞ്ഞുതിരിഞ്ഞ് തെരുവുനായ്ക്കള്‍, ആക്രമണം ഭയന്ന് നാട്ടുകാര്‍; മൂന്നു പേര്‍ക്ക് കടിയേറ്റു

യുവാക്കളെ കുഴിച്ചുമൂടിയ സംഭവം: പ്രതിയെ കസ്റ്റഡിയില്‍ വാങ്ങാന്‍ പൊലീസ്

യുവാക്കളെ കുഴിച്ചുമൂടിയ സംഭവം: പ്രതിയെ കസ്റ്റഡിയില്‍ വാങ്ങാന്‍ പൊലീസ്

കാര്‍ വില്‍ക്കാന്‍ പരസ്യം ചെയ്തു; വാങ്ങാനെത്തിയവർ ഓടിച്ചുനോക്കാൻ കൊണ്ടുപോയി, തട്ടിപ്പ് പുറത്തറിഞ്ഞത് പിന്നീട്

കാര്‍ വില്‍ക്കാന്‍ പരസ്യം ചെയ്തു; വാങ്ങാനെത്തിയവർ ഓടിച്ചുനോക്കാൻ കൊണ്ടുപോയി, തട്ടിപ്പ് പുറത്തറിഞ്ഞത് പിന്നീട്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021