തിരുവനന്തപുരം> കേരള ഫുട്ബോൾ ടീം മുൻ വൈസ് ക്യാപ്റ്റൻ ടി എ ജാഫറിന് രണ്ട് ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് ചികിത്സാ സഹായം അനുവദിക്കാൻ തീരുമാനിച്ചു. 1973-ൽ കേരളം ആദ്യമായി സന്തോഷ് ട്രോഫി നേടിയപ്പോൾ ടീമിന്റെ വൈസ് ക്യാപ്റ്റൻ ആയിരുന്നു ടി എ ജാഫർ.പക്ഷാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന്റെ തുടർചികിത്സക്കായി സഹായം നൽകണമെന്ന് ആവശ്യപ്പെട്ട് കൊച്ചി എം എൽ എ കെ ജെ മാക്സിയും കായിക വകുപ്പ് മന്ത്രി വി അബ്ദുറഹ്മാനും മുഖ്യമന്ത്രിക്ക് ശിപാർശ നൽകിയിരുന്നു.