കൊച്ചി : ചെറിയ കേസുകൾക്ക് കുറ്റപത്രം വേണോയെന്ന ചോദ്യവുമായി ഹൈക്കോടതി. ചെറിയ കേസുകൾക്ക് കുറ്റപത്രം ആവശ്യമുണ്ടോ എന്ന് സാമാന്യ ബോധം ഉപയോഗിച്ച് പോലീസ് പരിശോധിക്കണമെന്ന് ഹൈക്കോടതിയുടെ നിരീക്ഷണം. വസ്തുതകളും സാഹചര്യങ്ങളും പരിശോധിച്ച ശേഷം ഇക്കാര്യത്തിൽ തീരുമാനമെടുക്കണമെന്നും ശാസനയിൽ ഒതുക്കേണ്ട കേസുകൾക്ക് പോലും കുറ്റപത്രം സമർപ്പിക്കുന്നത് കോടതികൾക്ക് ബാധ്യത ഉണ്ടാക്കുന്നുണ്ടെന്നും ഹൈക്കോടതി വിലയിരുത്തി. കോടതിയുടെ വിലപ്പെട്ട സമയമാണ് ഇത്തരം കേസുകൾ കാരണം നഷ്ടപ്പെടുന്നതെന്നും ജസ്റ്റിസ് പിവി.കുഞ്ഞികൃഷ്ണൻ ചുണ്ടിക്കാട്ടി. ഇലക്ട്രിക് പോസ്റ്റിൽ പോസ്റ്റർ പതിച്ചതിന് 63 രൂപ നഷ്ടമുണ്ടായി എന്ന കേസിലെ കുറ്റപത്രം റദ്ദാക്കിയാണ് കോടതിയുടെ പരാമർശം.