• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

40,00 കലാകാരന്മാരും 300 കലാപരിപാടികളും; ‘കേരളീയം 2023’ നവംബര്‍ ഒന്നു മുതല്‍

by Web Desk 06 - News Kerala 24
October 1, 2023 : 6:55 am
in Kerala, News
Reading Time: 1 min read
0
A A
0
40,00 കലാകാരന്മാരും 300 കലാപരിപാടികളും; ‘കേരളീയം 2023’ നവംബര്‍ ഒന്നു മുതല്‍

തിരുവനന്തപുരം: നാലായിരത്തോളം കലാകാരന്മാരും മുന്നൂറോളം കലാപരിപാടികളും 31 വേദികളുമായി ‘കേരളീയ’ത്തിന്റെ വമ്പന്‍ സംസ്‌കാരിക വിരുന്ന്. നവംബര്‍ ഒന്നു മുതല്‍ ഏഴു വരെ അനന്തപുരി ആതിഥ്യമരുളുന്ന കേരളീയം 2023 ജനകീയോത്സവത്തിലാണ് കേരളത്തിന്റെ മുഴുവന്‍ കലകളെയും അണിനിരത്തിയുള്ള സമ്പൂര്‍ണ കലാവിരുന്ന് അരങ്ങേറുകയെന്ന് ഭാരവാഹികള്‍ അറിയിച്ചു.

ഇതുവരെ കണ്ടിട്ടുള്ളതില്‍ ഏറ്റവും വൈവിധ്യമാര്‍ന്ന സാംസ്‌കാരിക-കലാ വിരുന്നാണ് ‘കേരളീയ’ത്തിന്റെ ഭാഗമായി ഒരുക്കുന്നത്. ഒന്‍പതു തീമുകളിലായായി അവതരിപ്പിക്കുന്ന കലാപരിപാടികള്‍ നവംബര്‍ ഏഴിന് മുഖ്യവേദിയായ സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന മെഗാഷോയോടെ സമാപിക്കും. കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ സംസ്ഥാനത്തെ എല്ലാ കലാമേഖലകളില്‍ നിന്നുമുള്ള നാലായിരത്തോളം കലാകാരന്മാര്‍ അണിനിരക്കും. ചെറുതും വലുതുമായ 300 കലാപരിപാടികളാണ് നടക്കുക.

ക്ലാസിക്കല്‍ കലകള്‍, അനുഷ്ഠാന കലകള്‍, നാടന്‍ കലകള്‍, ഗോത്ര കലകള്‍, ആയോധന കലകള്‍, ജനകീയ കലകള്‍, മലയാള ഭാഷാസാഹിത്യം, മലയാള സിനിമ സംബന്ധമായ കലാരൂപങ്ങള്‍ തുടങ്ങിയ തീമുകളിലാണ് നവംബര്‍ ഒന്നുമുതല്‍ ആറുവരെ സംഘടിപ്പിക്കുക. നിശാഗന്ധി ഓഡിറ്റോറിയം, പുത്തരിക്കണ്ടം മൈതാനം, ടാഗോര്‍ തിയറ്റര്‍ എന്നിവയാണ് പ്രധാനവേദികള്‍. മെഗാഷോ ഒഴിച്ചുള്ള മുഖ്യ സാംസ്‌കാരിക പരിപാടികളാണ് ഇവിടങ്ങളില്‍ നടക്കുകയെന്ന് ‘കേരളീയം 2023’ ഭാരവാഹികള്‍ അറിയിച്ചു.

വിവേകാനന്ദ പാര്‍ക്ക്, കെല്‍ട്രോണ്‍ പാര്‍ക്ക്, ടാഗോര്‍ ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയം, ഭാരത് ഭവന്‍, ബാലഭവന്‍, പഞ്ചായത്ത് അസോസിയേഷന്‍ ഓഡിറ്റോറിയം, മ്യൂസിയം റേഡിയോ പാര്‍ക്ക്, സത്യന്‍ സ്മാരകം, യൂണിവേഴ്‌സിറ്റി കോളേജ് പരിസരം, എസ്.എന്‍.വി സ്‌കൂള്‍ പരിസരം, ഗാന്ധി പാര്‍ക്ക് തുടങ്ങിയ 12 ചെറുവേദികളിലും പരിപാടികള്‍ അരങ്ങേറും. പ്രൊഫഷണല്‍ നാടകങ്ങള്‍ക്കും കുട്ടികളുടെ നാടകങ്ങള്‍ക്കുമായി സെനറ്റ് ഹാളും ഭാരത് ഭവന്റെ മണ്ണരങ്ങ് ഓപ്പണ്‍ എയര്‍ തിയേറ്ററും സജ്ജമാക്കിയിട്ടുണ്ട്. തെയ്യാട്ടങ്ങള്‍, പൊയ്ക്കാല്‍ രൂപങ്ങള്‍, കരകാട്ടം, മയിലാട്ടം, തെരുവു മാജിക്, തെരുവു സര്‍ക്കസ്, തെരുവു നാടകം, കുരുത്തോല ചപ്രം തുടങ്ങിയ കലാരൂപങ്ങള്‍ക്കായി 12 വഴിയോര വേദികളും ഒരുക്കിയിട്ടുണ്ട്. കൂടാതെ പ്രത്യേക വേദിയായി ഒരുക്കുന്ന തൈക്കാട് പൊലീസ് ഗ്രൗണ്ടില്‍ സര്‍ക്കസും മലയാളിയുടെ പഴയകാല സ്മരണകളുടെ പ്രദര്‍ശനവും നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

നോര്‍ക്ക അറ്റസ്റ്റേഷന്‍ ഫീ: മൂന്നാം തീയതി മുതല്‍ ഈ രീതികൾ മാത്രം, അറിയേണ്ടതെല്ലാം

Next Post

മദ്യശാലകളില്‍ ഡ്രൈ ഡേ തലേന്ന് മിന്നല്‍ പരിശോധന എന്തിന്; കാരണങ്ങള്‍ നിരത്തി വിജിലന്‍സ്

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
മദ്യശാലകളില്‍ ഡ്രൈ ഡേ തലേന്ന് മിന്നല്‍ പരിശോധന എന്തിന്; കാരണങ്ങള്‍ നിരത്തി വിജിലന്‍സ്

മദ്യശാലകളില്‍ ഡ്രൈ ഡേ തലേന്ന് മിന്നല്‍ പരിശോധന എന്തിന്; കാരണങ്ങള്‍ നിരത്തി വിജിലന്‍സ്

ടൈൽ കട്ടറിൽ നിന്ന് തീപ്പൊരി പടർന്ന് ​ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് രണ്ടുപേർ മരിച്ചു

വാണിജ്യാവശ്യത്തിനുള്ള പാചകവാതകവില കൂട്ടി; കൂട്ടിയത് സിലിണ്ടറിന് 209 രൂപ

ഗൂഗിൾ മാപ്പ് നോക്കി യാത്ര; കൊച്ചിയിൽ കാർ പുഴയിൽ വീണ് ഡോക്ടർമാർക്ക് ദാരുണാന്ത്യം

ഗൂഗിൾ മാപ്പ് നോക്കി യാത്ര; കൊച്ചിയിൽ കാർ പുഴയിൽ വീണ് ഡോക്ടർമാർക്ക് ദാരുണാന്ത്യം

പുരുഷ സുഹൃത്ത് സ്വകാര്യചിത്രങ്ങൾ കൂട്ടുകാർക്ക് അയച്ചു കൊടുത്തു, എൻജീനീയറിങ് വിദ്യാർഥി ആത്മഹത്യ ചെയ്തു

യുവ വനിതാ ഡോക്ടര്‍ മരിച്ച നിലയില്‍; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

ബജറ്റ് സമ്മേളനത്തിനിടെ എംഎൽഎയെന്ന വ്യാജേന നിയമസഭയ്ക്കുള്ളിൽ കടന്നയാൾ പിടിയിൽ

തീവ്ര ന്യൂനമർദം; സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു; 5 ജില്ലകളിൽ യെല്ലോ അലർട്ട്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021