ആരാധകന് എഴുതിയ ആ പഴയ കത്തുമായി നടൻ സിദ്ധീഖ്. ഫേസ് ബുക്കിൽ പോസ്റ്റ് ചെയ്ത ഈ കത്ത് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. സാമൂഹിക മാധ്യമങ്ങൾ പച്ചപിടിക്കുന്നതിന് മുൻപാണിത്തരം കത്തുകൾ എഴുതിയിരുന്നത്. നടന്മാരും ആരാധകരും തമ്മിലുള്ള ആത്മബന്ധമാണ് ഈ കത്ത് നൽകുന്ന സന്ദേശം. സിദ്ധിഖിന്റെ പിറന്നാളിനോടനുബന്ധിച്ച് ഈ നജീബ് മൂടാടി താരത്തിന് 33 വര്‍ഷങ്ങള്‍ക്ക് മുമ്പ് അയച്ച കത്തിന്റെ പകർപ്പ് ഫേസ്ബുക്കിൽ പങ്കുവെച്ചു. ഇതാണ് സിദ്ധീഖ് തെൻറ പേജിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.
“മുപ്പത്തിമൂന്ന് വർഷം മുൻപ് നജീബ് മൂടാടി എന്നൊരാൾ എനിക്കയച്ച കത്തിന് ഞാൻ അയച്ച മറുപടിയാണ് ഇത് … ഇന്ന് അദ്ദേഹം എന്റെ പിറന്നാളിനോടനുബന്ധിച്ചു അദ്ദേഹത്തിന്റെ പേജിൽ അത് പോസ്റ്റ് ചെയ്ത് കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി, ഇന്ന് എനിക്കുകിട്ടിയ ഏറ്റവും വലിയ ഒരു പിറന്നാൾ സമ്മാനമായിട്ട് ഞാൻ ഈ കത്ത് കണക്കാക്കുന്നു.. നിങ്ങൾക്കെല്ലാവർക്കും വായിക്കാൻ വേണ്ടി ഞാനിത് എന്റെ പേജിൽ പോസ്റ്റ് ചെയ്യുന്നു”.
–