• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

പൈലറ്റുമാരും വിമാന ജീവനക്കാരും പെര്‍ഫ്യൂം ഉപയോഗിക്കുന്നത് വിലക്കിയേക്കും; കാരണം വിശദമാക്കി അധികൃതര്‍

by Web Desk 06 - News Kerala 24
October 3, 2023 : 9:27 am
in India, News
Reading Time: 1 min read
0
A A
0
പൈലറ്റുമാരും വിമാന ജീവനക്കാരും പെര്‍ഫ്യൂം ഉപയോഗിക്കുന്നത് വിലക്കിയേക്കും; കാരണം വിശദമാക്കി അധികൃതര്‍

ന്യൂഡല്‍ഹി: വിമാന ജീവനക്കാര്‍ക്കും പൈലറ്റുമാര്‍ക്കും പെര്‍ഫ്യൂമുകളും മൗത്ത് വാഷുകളും ഉപയോഗിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയേക്കും. ഡ്യൂട്ടിയില്‍ കയറുന്നതിന് മുമ്പ് മദ്യപിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കുന്ന ബ്രെത്ത് അനലൈസര്‍ ടെസ്റ്റില്‍ തെറ്റായി പോസിറ്റീവ് ഫലം വരുന്നത് ഒഴിവാക്കാനാണ് ഇത്തരമൊരു നീക്കം. പെര്‍ഫ്യൂമുകള്‍ ഉള്‍പ്പെടെയുള്ളവയുടെ ഉപയോഗം വിലക്കിക്കൊണ്ടുള്ള കരട് നിര്‍ദേശം സിവില്‍ വ്യോമയാന ഡയറക്ടറേറ്റ്  മുന്നോട്ടുവെച്ചിട്ടുണ്ട്.

“മൗത്ത് വാഷുകള്‍, ടൂത്ത് ജെല്ലുകള്‍, പെര്‍ഫ്യൂം എന്നിങ്ങനെയുള്ളതോ, അല്ലെങ്കില്‍ ആല്‍ക്കഹോള്‍ അടങ്ങിയിട്ടുള്ളതോ ആയ മരുന്നുകളും  ബ്രെത്ത്അനലൈസര്‍  പരിശോധനയില്‍ പോസിറ്റീവ് ഫലം നല്‍കാന്‍ സാധ്യതയുള്ള മറ്റ് ഉത്പന്നങ്ങളും  വിമാന ജീവനക്കാര്‍ ആരും ഉപയോഗിക്കാന്‍ പാടില്ല. ഇത്തരത്തിലുള്ള മരുന്നുകള്‍ സ്ഥിരമായി കഴിക്കുന്നവര്‍ വിമാനത്തിലെ ജോലി ഏറ്റെടുക്കുന്നതിന് മുമ്പ് കമ്പനിയുടെ ഡോക്ടറെ സമീപിക്കണം” എന്നാണ് പുതിയ കരട് നിര്‍ദേശത്തിലുള്ളതെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം ഇതൊരു കരട് നിര്‍ദേശം മാത്രമാണെന്നും ബന്ധപ്പെട്ട എല്ലാവരുടെയും അഭിപ്രായങ്ങള്‍ക്കായി പൊതുസമൂഹത്തിന് മുന്നില്‍ വെച്ചിരിക്കുകയാണെന്നും സിവില്‍ വ്യോമയാന ഡയറക്ടറേറ്റ് മേധാവി അഭിപ്രായപ്പെട്ടു.

വിമാനത്തിലെ ജോലിയില്‍ പ്രവേശിക്കുന്നതിന് മുമ്പ് മദ്യപിച്ചിട്ടുണ്ടോ എന്ന പരിശോധന  രാജ്യത്തെ വിമാന കമ്പനികളും സിവില്‍ വ്യോമയാന ഡയറക്ടറേറ്റും നിലവില്‍ കര്‍ശനമായി നടപ്പാക്കുന്നുണ്ട്. യാത്ര ആരംഭിക്കുന്ന വിമാനത്താവളത്തില്‍ വെച്ചാണ് ഈ പരിശോധന നടക്കുന്നത്. ഒരിക്കല്‍ പോസിറ്റീവായാല്‍ അതേ ഉപകരണം ഉപയോഗിച്ചോ മറ്റൊരു ഉപകരണത്തിലോ ഒരിക്കല്‍ കൂടി പരിശോധന നടത്താന്‍ ജീവനക്കാര്‍ക്ക് ആവശ്യപ്പെടാമെന്ന് നിയമം പറയുന്നു. ഇത്തരത്തിലുള്ള രണ്ട് പരിശോധനകള്‍ക്ക് ഇടയില്‍ അനുവദിച്ചിരിക്കുന്ന പരമാവധി സമയം 20 മുതല്‍ 25 മിനിറ്റുകള്‍ വരെയാണ്. ഈ സമയത്തിനുള്ളില്‍ മുഖം കഴുകാനും വായ വൃത്തിയാക്കാനും ആവശ്യമെങ്കില്‍ അവസരം നല്‍കും. എന്നാല്‍ ആഫ്റ്റര്‍ ഷേവ് ലോഷനുകളും മൗത്ത് വാഷുകളും പെര്‍ഫ്യൂമുകളും ഉപയോഗിക്കുന്നത് കാരണം പരിശോധനയില്‍ തെറ്റായ പോസിറ്റീവ് ഫലം കാണിക്കുന്നതായി പൈലറ്റുമാര്‍ പരാതിപ്പെടാറുണ്ട്.

ബ്രെത്ത്അനലൈസര്‍ പരിശോധനയില്‍ ഒരിക്കല്‍ പരാജയപ്പെട്ടാല്‍ നിയമപ്രകാരം ജീവനക്കാരന്റെ ലൈസന്‍സ് മൂന്ന് മാസത്തേക്ക് സസ്‍പെന്‍ഡ് ചെയ്യപ്പെടും. രണ്ടാമത് ഒരിക്കല്‍ കൂടി മദ്യപിച്ചതിന് പിടിക്കപ്പെട്ടാല്‍ ലൈസന്‍സ് വിലക്ക് മൂന്ന് വര്‍ഷമായി മാറും. മൂന്നാമതും പരാജയപ്പെട്ടാല്‍ ലൈസന്‍സ് സ്ഥിരമായി സസ്‍പെന്‍ഡ് ചെയ്യും.
ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

വിനയായത് 6 വർഷം മുൻപ് ഉപേക്ഷിച്ച മൊബൈൽ നമ്പർ; ബാ​ങ്ക് അ​ക്കൗ​ണ്ടി​ൽ​നി​ന്ന് 19 ല​ക്ഷം രൂ​പ ത​ട്ടി​യ കേ​സി​ൽ അ​ന്വേ​ഷ​ണം അ​സ​മി​ലേ​ക്ക്

Next Post

മലബന്ധം അകറ്റാന്‍ കഴിക്കാം അടുക്കളയിലുള്ള ഈ ആറ് ഭക്ഷണങ്ങള്‍…

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
സ്ത്രീകളില്‍ കാണുന്ന ഈ ലക്ഷണങ്ങള്‍ നിസാരമാക്കരുത്…

മലബന്ധം അകറ്റാന്‍ കഴിക്കാം അടുക്കളയിലുള്ള ഈ ആറ് ഭക്ഷണങ്ങള്‍...

ദില്ലിയിലെ ഗുണ്ടാസംഘങ്ങളുടെ കേന്ദ്രങ്ങളിൽ റെയ്ഡ്, ആയുധങ്ങളും പണവും പിടിച്ചെടുത്തു

മാധ്യമപ്രവർത്തകരുടെ വീടുകളിൽ വ്യാപക റെയ്ഡ് നടത്തി ദില്ലി പോലീസ്; മൊബൈൽഫോണുകളും ലാപ്ടോപ്പും കസ്റ്റഡിയിലെടുത്തു

കുപ്പികള്‍ വാങ്ങിക്കൂട്ടി രഹസ്യ അറയില്‍ ഒളിപ്പിച്ച് അവധി ദിനങ്ങളില്‍ കൊള്ളവിലയ്ക്ക് മദ്യ വില്‍പ്പന, അറസ്റ്റ്

കുപ്പികള്‍ വാങ്ങിക്കൂട്ടി രഹസ്യ അറയില്‍ ഒളിപ്പിച്ച് അവധി ദിനങ്ങളില്‍ കൊള്ളവിലയ്ക്ക് മദ്യ വില്‍പ്പന, അറസ്റ്റ്

വസുന്ധര രാജെയും ശിവരാജ് സിംഗ് ചൗഹാനും തിരിച്ചടി; മുഖ്യമന്ത്രി സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കില്ലെന്ന് ബിജെപി

വസുന്ധര രാജെയും ശിവരാജ് സിംഗ് ചൗഹാനും തിരിച്ചടി; മുഖ്യമന്ത്രി സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കില്ലെന്ന് ബിജെപി

ന്യൂസ് ക്ലിക്ക് പ്രതിനിധി താമസിച്ചു, സീതാറാം യെച്ചൂരിയുടെ സർക്കാർ വസതിയില്‍ ദില്ലി പൊലീസ് റെയ്ഡ്

ന്യൂസ് ക്ലിക്ക് പ്രതിനിധി താമസിച്ചു, സീതാറാം യെച്ചൂരിയുടെ സർക്കാർ വസതിയില്‍ ദില്ലി പൊലീസ് റെയ്ഡ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021