ദില്ലി: മാധ്യമപ്രവർത്തകരുടെ വീടുകളിൽ വ്യാപക റെയ്ഡ് നടത്തി ദില്ലി പോലീസ്. മൊബൈൽ ഫോണുകളും, ലാപ്ടോപ്പുകളും പോലീസ് കസ്റ്റഡിയിലെടുത്തു. പോലീസ് കാരണം വെളിപ്പെടുത്തിയിട്ടില്ലെന്ന് നടപടിക്ക് വിധേയരായവർ വ്യക്തമാക്കി. 30 ലധികം സ്ഥലങ്ങളിൽ റെയ്ഡ് നടന്നതായി പോലീസ് വ്യക്തമാക്കി. ആരേയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും വിദേശ ഫണ്ടിംഗുമായി ബന്ധപ്പെട്ടാണ് പരിശോധനയെന്ന് പോലീസ് പറഞ്ഞു.