തൃശൂർ > ഒക്ടോബർ 6 ലോക സെറിബ്രൽ പാൾസി ദിനമായി ആചരിക്കുന്നത് പ്രമാണിച്ച് വിവിധ പരിപാടികൾ ഒരുക്കി നിപ്‌മർ. സാമൂഹ്യനീതി മന്ത്രി ആർ ബിന്ദുവാണ് ഫേസ്‌ബുക്കിലൂടെ പരിപാടികളെപ്പറ്റി അറിയിച്ചത്. സെറിബ്രൽ പാൾസി ദിനാചരണത്തോടനുബന്ധിച്ച് ഒക്ടോബർ 3 മുതൽ 7 വരെ സെറിബ്രൽ പാൾസി ബാധിതരായ കുട്ടികളുടെയും മുതിർന്നവരുടെയും പ്രശ്‌നങ്ങൾ ബഹുജന ശ്രദ്ധയിൽ കൊണ്ടുവരുന്നതിനായാണ് നിപ്‌മർ വിവിധ പരിപാടികൾ സംഘടിപ്പിച്ചിരിക്കുന്നതെന്ന് മന്ത്രി കുറിച്ചു.
സാമൂഹ്യനീതി വകുപ്പിനു കീഴിൽ ഇരിങ്ങാലക്കുടയിലെ കല്ലേറ്റുംകരയിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണ് നിപ്‌മർ. പരിപാടികളോടൊപ്പം ഭിന്നശേഷിക്കാരായ കുട്ടികൾക്ക് നിപ്മറിലെ സെൻസറി ഗാർഡൻ, സെൻസറി പാർക്ക്, മ്യൂസിക്കൽ പാർക്ക്, അക്വാട്ടിക് റിക്രിയേഷൻ എന്നിവയിൽ സൗജന്യ പ്രവേശനവും ഒരുക്കിയിട്ടുണ്ട്. രാവിലെ 9 മണി മുതൽ വൈകിട്ട് 4 മണിവരെയാണ് പ്രവേശനം. വിവരങ്ങൾക്ക് 9567948796.