കാസര്‍കോട്: ശാരീരിക ബുദ്ധിമുട്ട് നേരിടുന്ന കുട്ടികളെ കായിക പരിശീലനത്തില്‍ പങ്കെടുക്കാന്‍ സ്കൂള്‍ പ്രധാന അധ്യാപകനോ കായിക അധ്യാപകനോ നിര‍്ബന്ധിക്കരുതെന്ന് മനുഷ്യാവകാശ കമ്മീഷന്‍. ആര്‍ത്തവ സംബന്ധമായ ശാരീരിക ബുധിമുട്ടുകള്‍ നേരിടുന്ന പെണ്‍കുട്ടി പിടി പിരീയഡില്‍ കളിസ്ഥലത്തേക്ക് പോകാതെ ക്ലാസ് മുറിയില്‍ ഇരുന്നതിന് അധ്യാപകന് ശാസിച്ചതു പൊലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കരുതെന്നും ആക്ടിങ് ചെയര്‍പേഴ്സണ്‍ കെ ബൈജുനാഥ് ഉത്തരവില്‍ പറയുന്നു. കാസര്‍കോട് ചന്ദ്രഗിരി സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ അധ്യാപകനെതിരെ ഉയര്‍ന്ന പരാതിയിലാണ് ഉത്തരവ്.












