ഹൃദയം, തലച്ചോർ, കിഡ്നി, കരൾ തുടങ്ങിയ അവയവങ്ങളെ സംരക്ഷിക്കുന്നത് പോലെ തന്നെ പ്രധാനമാണ് കണ്ണുകളുടെ ആരോഗ്യവും. തിമിരം, കണ്ണുകളുടെ പേശികളെ ബാധിക്കുന്ന മാക്യുലാർ ഡീജനറേഷൻ, കണ്ണുകളിലെ വരൾച്ച, രാത്രി കാഴ്ച മങ്ങൽ തുടങ്ങിയ രോഗങ്ങൾ കണ്ണുകളെ പ്രായമാകുമ്പോൾ ബാധിക്കാം. കണ്ണുകളുടെ ആരോഗ്യത്തിന് ഭക്ഷണങ്ങൾ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. കണ്ണുകൾക്കായി കഴിക്കാം ഈ ഭക്ഷണങ്ങൾ…
കാരറ്റ്…
കാരറ്റിൽ ബീറ്റാ കരോട്ടിൻ അടങ്ങിയിട്ടുണ്ട്. ഇത് കണ്ണിന്റെ ആരോഗ്യത്തിന് ഒരു പ്രധാന പോഷകമാണ്. വിറ്റാമിൻ എയുടെ അമിതമായ അഭാവം അന്ധതയ്ക്ക് കാരണമാകും. ലോകത്തിലെ അന്ധതയുടെ പ്രധാന കാരണമായ തിമിരവും മാക്യുലർ ഡീജനറേഷനും ഉണ്ടാകുന്നത് തടയാൻ വിറ്റാമിൻ എയ്ക്ക് കഴിയും.
ഇലക്കറികൾ…
ആന്റിഓക്സിഡന്റുകളായ ല്യൂട്ടീൻ, സിസാന്തിൻ ഇവ ഇലക്കറിയിൽ അടങ്ങിയിട്ടുള്ളതിനാൽ തിമിരം, മാക്യുലാർ ഡീ ജനറേഷൻ ഇവയ്ക്കുള്ള സാധ്യതയെ കുറയ്ക്കുന്നു.
സ്ട്രോബെറി…
സ്ട്രോബെറി കണ്ണുകൾക്ക് നല്ലതാണ്. ധാരാളം വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്, ഇത് തിമിര സാധ്യത കുറയ്ക്കാൻ സഹായിക്കുന്ന ഒരു ആന്റിഓക്‌സിഡന്റാണ്.
ബ്രൊക്കോളി…
അർബുദവും ഹൃദ്രോഗവും തടയാൻ മാത്രമല്ല കണ്ണുകൾക്കും നല്ലത്. കാബേജ്, കോളിഫ്ലവർ, ബ്രൊക്കൊളി മുതലായ ക്രൂസിഫെറസ് പച്ചക്കറികളിൽ ല്യൂട്ടിൻ, സിസാന്തിൻ എന്നിവയ്ക്കു പുറമെ ജീവകം സി യും അടങ്ങിയിട്ടുണ്ട്.
മുട്ട…
കണ്ണിന്റെ ആരോഗ്യത്തിന് മുട്ട മികച്ച ഭക്ഷണമാണ്. കണ്ണിന്റെ ആരോഗ്യത്തിന് അത്യന്താപേക്ഷിതമായ വിറ്റാമിൻ എ, ല്യൂട്ടിൻ, സിയാക്സാന്തിൻ, സിങ്ക് എന്നിവ മഞ്ഞക്കരുവിൽ അടങ്ങിയിട്ടുണ്ട്.
ബദാം…
ബദാം, മറ്റ് നട്സുകൾ കണ്ണിന്റെ ആരോഗ്യത്തിന് പൊതുവെ നല്ലതാണ്. ബദാമിൽ വൈറ്റമിൻ ഇ അടങ്ങിയിട്ടുണ്ട്. വിറ്റാമിൻ ഇ പതിവായി കഴിക്കുന്നത് പ്രായവുമായി ബന്ധപ്പെട്ട മാക്യുലർ ഡീജനറേഷനും തിമിരവും തടയാൻ സഹായിക്കും.