തിരുവനന്തപുരം: റദ്ദാക്കിയ കെഎസ്ഇബി കരാർ പുനഃസ്ഥാപിക്കാൻ സർക്കാർ തീരുമാനം. സർക്കാർ റെഗുലേറ്ററി കമ്മീഷനോട് ഇത് സംബന്ധിച്ച് നിർദേശം നല്കും. മന്ത്രി സഭ യോഗത്തിലാണ് തീരുമാനമുണ്ടായത്. യുഡിഎഫ് കാലത്തെ 450 മെഗാ വാട്ട് വാട്ടിന്റെ കരാറാണ് പുനഃസ്ഥാപിക്കുന്നത്. സാങ്കേതിക പ്രശ്നം ഉന്നയിച്ച് റദ്ദാക്കിയ കരാർ രൂക്ഷമായ വൈദ്യുതി പ്രതിസന്ധി മൂലമാണ് പുനഃസ്ഥാപിക്കുന്നത്.