• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍ ഉത്തരവ് പുനഃപരിശോധിക്കാന്‍ ആവശ്യപ്പെടുമെന്ന് മുഖ്യമന്ത്രി

by Web Desk 04 - News Kerala 24
October 4, 2023 : 7:17 pm
in Kerala, News
Reading Time: 1 min read
0
A A
0
വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍ ഉത്തരവ് പുനഃപരിശോധിക്കാന്‍ ആവശ്യപ്പെടുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍ അന്തിമാനുമതി നല്‍കാത്ത കരാറുകള്‍ പുനഃപരിശോധിക്കാന്‍ മന്ത്രിസഭാ യോഗം ആവശ്യപ്പെടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്തിന്‍റെ വൈദ്യുതി ലഭ്യതയില്‍ തടസ്സം ഉണ്ടാകാതിരിക്കാന്‍ പൊതുതാല്‍പര്യം മുന്‍നിര്‍ത്തിയാണ് കേന്ദ്ര വൈദ്യുതി നിയമത്തിലെ 108-ാം വകുപ്പ് പ്രകാരം വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍റെ ഉത്തരവ് പുനഃ പരിശോധിക്കാന്‍ ആവശ്യപ്പെടുന്നത്.

മന്ത്രിസഭായോഗ തീരുമാനങ്ങള്‍ ചുവടെ:

റീബില്‍ഡ് പദ്ധതികള്‍ക്ക് അംഗീകാരം

റീബില്‍ഡ് കേരള ഇനിഷ്യേറ്റിവിന് (ആര്‍.കെ.ഐ) കീഴില്‍ ഏറ്റെടുക്കുന്നതിന് വിവിധ വകുപ്പുകള്‍ സമര്‍പ്പിച്ച പദ്ധതി നിര്‍ദ്ദേശങ്ങള്‍ക്ക്/ വിശദ പദ്ധതി രേഖകള്‍ക്ക് മന്ത്രിസഭായോഗം അംഗീകാരം നല്‍കി.

എറണാകുളം കടുങ്ങല്ലൂര്‍ ഗ്രാമ പഞ്ചായത്തിലെ പാതാളം റെഗുലേറ്റര്‍ കം ബ്രിഡ്ജ്, മാന്നാനം പാലം പുനഃര്‍നിര്‍മ്മാണം, തൃശൂര്‍-പൊന്നാനി കോള്‍ നിലങ്ങളില്‍ പ്രളയം, വരള്‍ച്ച എന്നിവ മിറകടക്കാനുള്ള അടിസ്ഥാന-സൗകര്യ വികസന പ്രവൃത്തികള്‍, ധര്‍മ്മടം പ്രദേശത്തെ തോടുകളുടെ സംരക്ഷണ പ്രവൃത്തികള്‍, അച്ചന്‍കോവില്‍, പമ്പാ നന്ദികളുടെ ഡീസില്‍റ്റിംഗും പാര്‍ശ്വഭിത്തി സംരക്ഷണവും, വൈത്തിരി-തരുവണ റോഡിന്‍റെ പടിഞ്ഞാറെത്തറ-നാലാം മൈല്‍ ഭാഗം പുനര്‍നിര്‍മ്മാണം എന്നീ പദ്ധതി നിര്‍ദ്ദേശങ്ങള്‍ക്കാണ് അംഗീകാരം നല്‍കിയത്.

സാനിറ്ററി ലാന്‍റ് ഫില്‍ സ്ഥാപിക്കുന്നതിന് അനുമതി

ഹോസ്ദുര്‍ഗ്ഗ് താലൂക്കിലെ ചീമേനി വില്ലേജില്‍ 25 ഏക്കര്‍ ഭൂമിയില്‍ കേരള സോളിഡ് വേസ്റ്റ് മാനേജ്മെന്‍റ് പ്രോജക്ടിന് സാനിറ്ററി ലാന്‍റ് ഫില്‍ സ്ഥാപിക്കുന്നതിന് അനുമതി. 25 വര്‍ഷത്തേക്ക് വ്യവസ്ഥകള്‍ക്ക് വിധേയമായാണ് പാട്ടത്തിന് നല്‍കുന്നത്. 21,99,653 രൂപയാണ് വാര്‍ഷിക പാട്ടത്തുക.

നിയമനം

ഔദ്യോഗിക കൃത്യനിര്‍വഹണത്തിനിടെ വർക്കല പണയിൽ കടവിൽ വള്ളം മറിഞ്ഞ് മരണപ്പെട്ട പൊലീസ് കോണ്‍സ്റ്റബിള്‍ ബാലു എസിന്‍റെ സഹോദരന്‍ ബിനു സുരേഷിന് ആഡിറ്റര്‍ തസ്തികയില്‍ സമാശ്വാസ തൊഴി ദാന പദ്ധതി പ്രകാരം നിയമനം നല്‍കും. ഡ്യൂട്ടിക്കിടയില്‍ അപകടമൂലം മരണമടയുന്ന ജീവനക്കാരുടെ ആശ്രിതര്‍ക്കുള്ള ഔട്ട് ഓഫ് ടേണ്‍ പ്രയോറിറ്റി പ്രകാരമാണ് നിയമനം.

രാജീവ് ഗാന്ധി അക്കാദമി ഫോര്‍ ഏവിയേഷന്‍ ടെക്നോളജിയില്‍ കണ്ടിന്യൂയിങ് എയര്‍വര്‍ത്തിനസ് മാനേജറുടെ (CAM) സ്ഥിരം തസ്തിക സൃഷ്ടിക്കും. നിയമനം കരാര്‍ വ്യവസ്ഥയിലായിരിക്കും. കേരള അഡ്മിനിസ്ട്രേറ്റീവ് ട്രീബ്യണല്‍ ചെയര്‍മാന്‍, മെമ്പര്‍മാര്‍, എന്നിവരുടെ പ്രൈവറ്റ് സെക്രട്ടറി/ പേഴ്സണല്‍ അസിസ്റ്റന്‍റ്/ കോണ്‍ഫിഡെന്‍ഷ്യല്‍ അസിസ്റ്റന്‍റ് തസ്തികകളിലെ ഒഴിവുകളില്‍ പുനര്‍നിയമനം നല്‍കും.

കൗണ്‍സിലിംഗ് സെന്‍റര്‍ രൂപീകരിക്കും

വിമുക്തി മിഷന്‍റെ കീഴില്‍ തിരുവനന്തപുരം മേഖലയില്‍ കൗണ്‍സിലിംഗ് സെന്‍റര്‍ രൂപീകരിക്കും. രണ്ട് കൗണ്‍സിലര്‍ തസ്തികകള്‍ താല്‍ക്കാലിക/കരാര്‍ അടിസ്ഥാനത്തില്‍ സൃഷ്ടിച്ചാണ് സെന്‍റര്‍ രൂപീകരിക്കുന്നത്. ഇവരുടെ യോഗ്യത, വേതനം എന്നിവ കോഴിക്കോട്, എറണാകുളം മേഖല കൗണ്‍സില്‍ സെന്‍ററിലെ കൗണ്‍സിലര്‍മാര്‍ക്ക് തുല്യമായിരിക്കും.

ദീര്‍ഘിപ്പിച്ചു

ഓയില്‍ പാം ഇന്ത്യ ലിമിറ്റഡിന്‍റെ മാനേജിംഗ് ഡയറക്ടറായ ജോണ്‍ സെബാസ്റ്റ്യന്‍റെ സേവന കാലാവധി 6.6.2023 മുതല്‍ ഒരു വര്‍ഷത്തേക്ക് ദീര്‍ഘിപ്പിച്ചു.

തസ്തിക

ലാന്‍റ് റവന്യൂ കമ്മീഷണറേറ്റില്‍ ലാ ഓഫീസറെ നിയമിക്കുന്നതിന് നിയമ വകുപ്പില്‍ അഡീഷണല്‍ നിയമസെക്രട്ടറി തസ്തിക സൃഷ്ടിക്കും.

2024 പൊതു അവധികള്‍

2024 കലണ്ടര്‍ വര്‍ഷത്തെ പൊതു അവധികള്‍ അംഗീകരിച്ചു. നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്‍റ് ആക്ട് അനുസരിച്ചുള്ള അവധികളുടെ പട്ടികയും അംഗീകരിച്ചു. തൊഴില്‍ നിയമം – ഇന്‍ഡസ്ട്രിയല്‍ ഡിസ്പ്യൂട്ട്സ് ആക്ട്സ്, കേരള ഷോപ്പ്സ് & കൊമേഷ്യല്‍ എസ്റ്റാബ്ലിഷ്മെന്‍റ് ആക്ട്, മിനിമം വേജസ് ആക്ട് മുതലായവയുടെ പരിധിയില്‍ വരുന്ന സ്ഥാപനങ്ങള്‍ക്ക് കേരള ഇന്‍ഡസ്ട്രിയല്‍ എസ്റ്റാബ്ലിഷ്മെന്‍റ് (നാഷണല്‍ & ഫെസ്റ്റിവല്‍ ഹോളിഡേയ്സ്) നിയമം 1958 ന്‍റെ കീഴില്‍ വരുന്ന അവധികള്‍ മാത്രമാണ് ബാധകം.

കായികതാരങ്ങള്‍ക്ക് പാരിതോഷികം

ഇന്‍ഡോനേഷ്യയിലെ ജക്കാര്‍ത്തയില്‍ നടന്ന 18-ാമത് ഏഷ്യന്‍ ഗെയിംസില്‍ 400 മീറ്റര്‍ ഹര്‍ഡിസില്‍ വെങ്കല മെഡല്‍ നേടിയ അനു. ആര്‍ ന് പത്ത് ലക്ഷം രൂപ അനുവദിച്ചു.

മിക്സഡ് റിലേ മത്സരത്തില്‍ സ്വര്‍ണ്ണമെഡല്‍ ലഭിച്ച മുഹമ്മദ് അനസിന് അവാര്‍ഡിന്‍റെ ബാക്കി തുകയായ അഞ്ച് ലക്ഷം രൂപയും അനുവദിക്കും. ബെഹറിന്‍ താരത്തെ ഉത്തേജക മരുന്ന് ഉപയോഗത്തില്‍ വിലക്കിയതിനെ തുടര്‍ന്നാണ് ആര്‍. അനുവിന് വെങ്കലമെഡല്‍ ലഭിച്ചത്. ഒന്നാം സ്ഥാനത്ത് എത്തിയ വ്യക്തിയെ ഉത്തേജക മരുന്നുപയോഗത്തില്‍ വിലക്കിതിനാലാണ് മുഹമ്മദ് അനസിന്‍റെ വെള്ളിമെഡല്‍ നേട്ടം സ്വര്‍ണ്ണമെഡലായത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ശുചിമുറി വൃത്തിയാക്കിപ്പിച്ചു; ആശുപത്രി ഡീനിന്റെ പരാതിയിൽ ശിവസേന എം.പിക്കെതിരെ കേസ്

Next Post

കാറില്‍ എംഡിഎംഎയുമായി യാത്ര; എക്സൈസ് പരിശോധനയില്‍ കുടുങ്ങി, റിമാന്‍ഡിലായി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
കാറില്‍ എംഡിഎംഎയുമായി യാത്ര; എക്സൈസ് പരിശോധനയില്‍ കുടുങ്ങി, റിമാന്‍ഡിലായി

കാറില്‍ എംഡിഎംഎയുമായി യാത്ര; എക്സൈസ് പരിശോധനയില്‍ കുടുങ്ങി, റിമാന്‍ഡിലായി

2024ലെ തെരഞ്ഞെടുപ്പിൽ പരാജയപ്പെടുമെന്ന് ബി.ജെ.പിക്കറിയാം- അരവിന്ദ് കെജ്രിവാൾ

2024ലെ തെരഞ്ഞെടുപ്പിൽ പരാജയപ്പെടുമെന്ന് ബി.ജെ.പിക്കറിയാം- അരവിന്ദ് കെജ്രിവാൾ

ചെറുനാരങ്ങയും വെളുത്തുള്ളിയും ഇഞ്ചിയുമെല്ലാം നിങ്ങള്‍ക്ക് നല്‍കുന്നൊരു ഗുണം…

ചെറുനാരങ്ങയും വെളുത്തുള്ളിയും ഇഞ്ചിയുമെല്ലാം നിങ്ങള്‍ക്ക് നല്‍കുന്നൊരു ഗുണം...

ഗുജറാത്തിൽ മൂന്നിലൊന്നുപേർ ദരിദ്രർ; 16.28 ലക്ഷം കുടുംബം അതിദാരിദ്ര്യത്തിൽ

ഗുജറാത്തിൽ മൂന്നിലൊന്നുപേർ ദരിദ്രർ; 16.28 ലക്ഷം കുടുംബം അതിദാരിദ്ര്യത്തിൽ

മഞ്ചേശ്വരം തെരഞ്ഞെടുപ്പ്‌ കോഴക്കേസ്‌: കെ സുരേന്ദ്രന്റെ ഹർജിയിൽ 10ന്‌ വിധിപറയും

മഞ്ചേശ്വരം തെരഞ്ഞെടുപ്പ്‌ കോഴക്കേസ്‌: കെ സുരേന്ദ്രന്റെ ഹർജിയിൽ 10ന്‌ വിധിപറയും

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021