• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, February 20, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

പകര്‍ച്ചപ്പനിക്കെതിരെ എല്ലാവരും കുത്തിവെപ്പെടുക്കണം; പ്രതിരോധത്തിനുള്ള പ്രധാന മാര്‍ഗമെന്ന് സൗദി മന്ത്രാലയം

by Web Desk 04 - News Kerala 24
October 4, 2023 : 10:39 pm
0
A A
0
പകര്‍ച്ചപ്പനിക്കെതിരെ എല്ലാവരും കുത്തിവെപ്പെടുക്കണം; പ്രതിരോധത്തിനുള്ള പ്രധാന മാര്‍ഗമെന്ന് സൗദി മന്ത്രാലയം

റിയാദ്: രാജ്യത്ത് പകര്‍ച്ചപ്പനിയും (ഇൻഫ്ലുവൻസ) ശ്വാസകോശ സംബന്ധമായ അസുഖങ്ങളും പടരുന്ന സാഹചര്യത്തിൽ എല്ലാവരും പ്രതിരോധ കുത്തിവപ്പ് എടുക്കണമെന്ന് ആരോഗ്യ മന്ത്രാലയം. കേസുകളുടെ എണ്ണം കുറയ്ക്കുന്നതിന് വാക്സിനേഷൻ ഗണ്യമായി സഹായിക്കും. ഇൻഫ്ലുവൻസ കടുത്ത വൈറൽ അണുബാധയാണ്. അത് എളുപ്പത്തിൽ പടരുകയും എല്ലാ പ്രായക്കാരെയും ബാധിക്കുകയും ചെയ്യും. ശ്വസനത്തിലൂടെയോ മലിനമായ പ്രതലങ്ങളിൽ സ്പർശിക്കുകയോ ചെയ്താണ് വൈറസ് പകരുന്നത്. ഇൻകുബേഷൻ കാലയളവ് ശരാശരി രണ്ട് മുതൽ നാലു ദിവസം വരെയാണ്. എല്ലാ വർഷവും സീസണൽ ഇൻഫ്ലുവൻസ വാക്സിൻ എടുക്കുന്നത് പ്രതിരോധത്തിനുള്ള ഏറ്റവും പ്രധാനപ്പെട്ട മാർഗങ്ങളിലൊന്നാണെന്നും മന്ത്രാലയം വ്യക്തമാക്കി.

വിട്ടുമാറാത്ത രോഗങ്ങളുള്ളവർ, കുട്ടികൾ, പ്രായമായവർ, ഗർഭിണികൾ, ആരോഗ്യ പ്രവർത്തകർ എന്നിവരാണ് ഏറ്റവും കൂടുതൽ ബാധിക്കാൻ സാധ്യതയുള്ള വിഭാഗങ്ങൾ. ശൈത്യകാലം അടുത്തുവരുന്ന സാഹചര്യത്തിലാണ് ഇത് പടരുക. ശാരീരികോഷ്മാവ് 38 ഡിഗ്രി സെൽഷ്യസിന് മുകളിലുയരുക, വിറയൽ, വിയർപ്പ്, തലവേദന, തുടർച്ചയായ വരണ്ട ചുമ, ക്ഷീണം, മൂക്കൊലിപ്പ്, തൊണ്ടവേദന, പേശിവേദന എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ.

പ്രായാധിക്യമുള്ളവർ, വിട്ടുമാറാത്ത രോഗങ്ങളുള്ളവർ, പ്രതിരോധശേഷി ദുർബലപ്പെട്ടവർ, അമിതവണ്ണമുള്ളവർ എന്നിവരെ സംബന്ധിച്ചിടത്തോളം ഇൻഫ്ലുവൻസ ബാധിച്ചാൽ അപകടസാധ്യത ഉയരുമെന്ന് മന്ത്രാലയം വ്യക്തമാക്കി. വാക്‌സിൻ എടുക്കുന്നതിലെ വേഗത അണുബാധ കേസുകളുടെ എണ്ണം കുറയ്ക്കുന്നതിനും രോഗം ബാധിച്ചാൽ പാർശ്വഫലങ്ങൾ കുറയ്ക്കുന്നതിനും സഹായിക്കും. വാക്സിനേഷന് ‘സിഹ്വത്തി’ ആപ്പിലാണ് ബുക്ക് ചെയ്യേണ്ടത്. തൊട്ടടുത്തുള്ള പ്രാഥമികാരോഗ്യ കേന്ദ്രം കണ്ടെത്തി അവിടെ ഇൻഫ്ലുവൻസ വാക്സിൻ എടുക്കുന്നതിനുള്ള അപോയ്മെൻറ് നേടണമെന്നും മന്ത്രാലയം വിശദീകരിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

സഹപാഠികളായ പെൺകുട്ടികൾ പീഡിപ്പിച്ചെതിനെ തുടർന്ന് 14കാരൻ ആത്മഹത്യ ചെയ്തെന്ന് കുടുംബം

Next Post

ടാക്സി നിരക്കിൽ 45 ശതമാനം ഇളവ്; ഈ രാജ്യാന്തര വിമാനത്താവളത്തില്‍ എത്തുന്ന യാത്രക്കാര്‍ക്ക് സന്തോഷ വാര്‍ത്ത

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
ടാക്സി നിരക്കിൽ 45 ശതമാനം ഇളവ്; ഈ രാജ്യാന്തര വിമാനത്താവളത്തില്‍ എത്തുന്ന യാത്രക്കാര്‍ക്ക് സന്തോഷ വാര്‍ത്ത

ടാക്സി നിരക്കിൽ 45 ശതമാനം ഇളവ്; ഈ രാജ്യാന്തര വിമാനത്താവളത്തില്‍ എത്തുന്ന യാത്രക്കാര്‍ക്ക് സന്തോഷ വാര്‍ത്ത

നടി കേസില്‍ അന്വേഷണ വിവരം ചോരരുത് ; കര്‍ശന നിര്‍ദ്ദേശവുമായി ക്രൈംബ്രാഞ്ച് മേധാവി

കടയിൽ കയറി മോഷണം, മേശയിലെ പണത്തിൽ തൊട്ടില്ല! പക്ഷേ നഷ്ടം മൊത്തം 2 ലക്ഷം വരും, ചാക്കിലാക്കി പോയത് കുരുമുളക്

മഴ അവധി ഇന്നും തുടരും, രണ്ട് ജില്ലകളിലെ വിവിധ സ്കൂളുകൾക്ക് നിയന്ത്രിത അവധി; അറിയേണ്ടതെല്ലാം

മഴ അവധി ഇന്നും തുടരും, രണ്ട് ജില്ലകളിലെ വിവിധ സ്കൂളുകൾക്ക് നിയന്ത്രിത അവധി; അറിയേണ്ടതെല്ലാം

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്; എംകെ കണ്ണന് വീണ്ടും ഇഡി നോട്ടീസ്

കരുവന്നൂർ: സിപിഎം സംസ്ഥാന സമിതി അംഗം കണ്ണന് നി‍ർണായകം; ഇഡി നൽകിയ സമയപരിധി ഇന്നവസാനിക്കും, സ്വത്ത് വിവരം നൽകണം

നെടുമങ്ങാട് കോടതി വളപ്പിൽ പൊരിഞ്ഞ അടി, അഭിഭാഷകനെ കമ്പികൊണ്ടടിച്ചത് സാക്ഷി, തലക്ക് സ്റ്റിച്ച്

നെടുമങ്ങാട് കോടതി വളപ്പിൽ പൊരിഞ്ഞ അടി, അഭിഭാഷകനെ കമ്പികൊണ്ടടിച്ചത് സാക്ഷി, തലക്ക് സ്റ്റിച്ച്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In