ദില്ലി: ദില്ലി മദ്യനയക്കേസിലെ ഇഡി റിപ്പോർട്ടിൽ സംശയങ്ങളുന്നയിച്ച് സുപ്രീംകോടതി. പാർട്ടിക്കു വേണ്ടിയാണ് പണമെങ്കിൽ എഎപിയെ പ്രതി ചേർക്കാത്തത് എന്തെന്ന് കോടതി ചോദിച്ചു. സർക്കാർ ഇന്ന് വിശദീകരണം നൽകണം. അതേസമയം, കേസിൽ അറസ്റ്റിലായ സഞ്ജയ് സിങ് ഇന്ന് ജാമ്യാപേക്ഷ നൽകും. അതിനിടെ, സഞ്ജയ് സിങിന്റെ അറസ്റ്റിനെതിര ഇന്ത്യ സഖ്യത്തിന്റെ സംയുക്ത പ്രസ്താവന വേണമെന്ന് എഎപി ആവശ്യം ഉന്നയിച്ചു.