പ്രമേഹത്തെ നിയന്ത്രിക്കാനുള്ള ഒരു ഫലപ്രദമായ മാർഗമാണ് ആരോഗ്യകരമായ ഭക്ഷണശീലം പിന്തുടരുക എന്നത്. പ്രമേഹമുള്ളവര്‍ അന്നജം കുറഞ്ഞ, ഗ്ലൈസെമിക് ഇൻഡക്സ് (ജിഐ) കുറഞ്ഞ, അമിത ഊര്‍ജം അടങ്ങാത്ത എന്നാല്‍ പോഷകങ്ങള്‍ അടങ്ങിയ ഭക്ഷണങ്ങളാണ് കഴിക്കേണ്ടത്. അത്തരത്തില്‍ പ്രമേഹ രോഗികള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം…
- ഒന്ന്…
- ഫാറ്റി ഫിഷാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. കൊഴുപ്പുള്ള മത്സ്യങ്ങളിൽ ഒമേഗ -3 ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുണ്ട്. അതിനാല്‍ സാല്‍മണ്‍ ഫിഷ് പോലെയുള്ളവ കഴിക്കുന്നത് പ്രമേഹ രോഗികള്‍ക്ക് നല്ലതാണ്. പ്രമേഹരോഗികൾക്ക് ഹൃദ്രോഗസാധ്യത കൂടുതലാണ്. അതിനാൽ പ്രമേഹരോഗികളുടെ ഭക്ഷണത്തിൽ ഒമേഗ -3 ഫാറ്റി ആസിഡ് അടങ്ങിയ ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്തുന്നത് ഹൃദ്രോഗവുമായി ബന്ധപ്പെട്ട വിവിധ അപകട ഘടകങ്ങളെ നിയന്ത്രിക്കാൻ സഹായിക്കും.
-
രണ്ട്…
- സിട്രസ് പഴങ്ങൾ ആണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഓറഞ്ച്, നാരങ്ങ, മുന്തിരി തുടങ്ങിയവയില്‍ വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. ഇവ പ്രമേഹ സാധ്യത കുറയ്ക്കാൻ സഹായിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. ഈ പഴങ്ങളിൽ ഭൂരിഭാഗവും കുറഞ്ഞ ജിഐ സ്കോറും ഉള്ളവയാണ്. കൂടാതെ സിട്രസ് പഴങ്ങൾ കഴിക്കുന്നത് നിങ്ങളുടെ രോഗ പ്രതിരോധശേഷി വർധിപ്പിക്കാനും സഹായിക്കും.
- മൂന്ന്…
- നട്സ് ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പ്രോട്ടീനും വിറ്റാമിനുകളും മറ്റ് ധാതുക്കളും അടങ്ങിയ ഇവ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാന്‍ സഹായിക്കും. ഇവയിലും ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയിട്ടുണ്ട്. നട്സിന് പൊതുവേ കുറഞ്ഞ ജിഐ സ്കോർ ആണുള്ളത്. അതിനാല്‍ ബദാം, വാള്‍നട്സ് തുടങ്ങിയവ പ്രമേഹ രോഗികള്‍ക്ക് ധൈര്യമായി കഴിക്കാം.
- നാല്…
- ഇലക്കറികൾ വളരെ പോഷകഗുണമുള്ളതാണ്. പ്രമേഹരോഗികൾക്ക് ഇവ ഏറെ ഗുണം ചെയ്യും. ചീര പോലെയുള്ള ഇലക്കറികളില്‍ നാരുകളും അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവ നിങ്ങളുടെ ഡയറ്റില്‍ ഉള്‍പ്പെടുത്താം.
- അഞ്ച്…
- ധാന്യങ്ങള്‍ ആണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഇവ ടൈപ്പ്-2 പ്രമേഹത്തെ നിയന്ത്രിക്കാന്‍ സഹായിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.
ശ്രദ്ധിക്കുക: നിങ്ങളുടെ ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം നിങ്ങളുടെ ആഹാരക്രമത്തില്‍ മാറ്റം വരുത്തുന്നതാണ് ഉചിതം.