തിരുവനന്തപുരം: മാസപ്പടി വിവാദത്തിൽ മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ വിജിലൻസ് ഡയറക്ടർക്ക് പരാതി നൽകി മാത്യു കുഴൽനാടൻ. വിഷയത്തിൽ നിയമപോരാട്ടത്തിലേക്ക് നീങ്ങുകയാണെന്ന് മാത്യു കുഴൽനാടൻ പറഞ്ഞു. വിഷയം വഴിയിൽ ഉപേക്ഷിക്കരുതെന്നും ശക്തമായി തന്നെ മുന്നോട്ട് പോകണമെന്നും കേരളത്തിന്റെ പൊതുസമൂഹം എന്നോട് ആവശ്യപ്പെട്ടിരുന്നു.അന്ന് ഞാൻ പൊതു സമൂഹത്തിനു നൽകിയ വാക്കാണ് എന്നാൽ കഴിയുന്ന വിധം ആത്മാർത്ഥവും സത്യസന്ധവുമായി ഈ വിഷയവുമായി മുന്നോട്ടു പോകുമെന്നും. ഏതറ്റം വരെയും പോരാടുമെന്നതും.അതിന്റെ ഭാഗമായി താൻ ഇന്ന് ‘രണ്ടാംഘട്ട പോരാട്ടത്തിന്’ തുടക്കം കുറിക്കുകയാണെന്ന് മാത്യു കുഴൽനാടൻ ഫേസ്ബുക്കിൽ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം
‘മാസപ്പടി ‘ ജനങ്ങൾക്ക് മുന്നിൽ എത്തിക്കാനും, മുഖ്യമന്ത്രിയുടെയും കുടുംബത്തിന്റെയും അഴിമതി, പൊതുജന മധ്യത്തിൽ തുറന്ന് കാണിക്കുന്നതിനും വേണ്ടിയിട്ടുള്ള പോരാട്ടമാണ് കഴിഞ്ഞ നാളുകളിൽ നടത്തി വന്നത്.വലിയൊരളവ് വരെ ഇതിന്റെ വസ്തുതകൾ പൊതുജനങ്ങൾക്ക് മുന്നിൽ എത്തിക്കാൻ കഴിഞ്ഞു എന്നുതന്നെയാണ് ഞാൻ വിശ്വസിക്കുന്നത്.
ഈ വിഷയവുമായി ബന്ധപ്പെട്ട് ജനങ്ങൾക്ക് വേണ്ടി ഉന്നയിച്ച ചോദ്യങ്ങൾക്കൊന്നും മറുപടി പറയാൻ ബഹുമാനപ്പെട്ട മുഖ്യമന്ത്രിയോ, അദ്ദേഹത്തിന്റെ മകളോ, അവരുടെ സംരക്ഷണം ഏറ്റെടുത്ത സിപിഎം എന്ന പാർട്ടിയോ തയ്യാറായിട്ടില്ല.നിയമസഭയിൽ ഈ വിഷയം ഞാൻ ഉന്നയിച്ചപ്പോഴും അങ്ങേയറ്റം ദുർബലമായ മറുപടി നൽകി ഒളിച്ചോടുന്നതിനാണ് മുഖ്യമന്ത്രി ശ്രമിച്ചത്. ഒടുവിൽ പി വി ഞാനല്ലെന്ന് പോലും പറഞ്ഞ് തിരഞ്ഞെടുത്ത ജനങ്ങൾക്ക് മുന്നിൽ അപഹാസ്യനാകുന്ന മുഖ്യമന്ത്രിയെ നമ്മൾ കണ്ടു…
ഈ വിഷയം വഴിയിൽ ഉപേക്ഷിക്കരുതെന്നും ശക്തമായി തന്നെ മുന്നോട്ടു പോകണമെന്നും കേരളത്തിന്റെ പൊതുസമൂഹം എന്നോട് ആവശ്യപ്പെട്ടിരുന്നു..അന്ന് ഞാൻ പൊതു സമൂഹത്തിനു നൽകിയ വാക്കാണ് എന്നാൽ കഴിയുന്ന വിധം ആത്മാർത്ഥവും സത്യസന്ധവുമായി ഈ വിഷയവുമായി മുന്നോട്ടു പോകുമെന്നും.. ഏതറ്റം വരെയും പോരാടുമെന്നതും..
അതിന്റെ ഭാഗമായി ഇന്ന് ഞാൻ ‘രണ്ടാംഘട്ട പോരാട്ടത്തിന്’ തുടക്കം കുറിക്കുകയാണ്.മാസപ്പടി അഴിമതി വിഷയത്തിൽ കേരളത്തിലെ മുഖ്യമന്ത്രിക്കും മകൾക്കും എതിരായിട്ടുള്ള ഔദ്യോഗിക പരാതിയും അതുമായി ബന്ധപ്പെട്ട രേഖകളും ഇന്ന് വിജിലൻസ് ഡയറക്ടർക്ക് കൈമാറി..ഇനി നിയമ പോരാട്ടത്തിലേക്ക്.. ശേഷം പിന്നാലെ…