തിരുവനന്തപുരം: ഇലക്ട്രയോട് വാട്സ്ആപ്പില്‍ ചാറ്റ് ചെയ്ത് പരാതികള്‍ അറിയിക്കാമെന്ന് കെഎസ്ഇബി. വാതിൽപ്പടി സേവനങ്ങൾക്കും വാട്സ്ആപ്പ് നമ്പര്‍ വഴി രജിസ്റ്റർ ചെയ്യാമെന്ന് കെഎസ്ഇബി അറിയിച്ചു. 9496001912 എന്നതാണ് വാട്സ്ആപ്പ് നമ്പര്‍.കെഎസ്ഇബി സെക്ഷന്‍ ഓഫീസിലും 1912 എന്ന 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ടോള്‍ ഫ്രീ കസ്റ്റര്‍ കെയര്‍ നമ്പറിലും വിളിച്ച് വൈദ്യുതി സംബന്ധമായ പരാതികള്‍ അറിയിക്കാം.