• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, February 20, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

ഈ വർഷത്തെ സമാധാന നൊബേൽ ‘ഇറാൻ ജയിലിലേക്ക്’; പുരസ്കാരം നർഗിസ് മുഹമ്മദിക്ക്

by Web Desk 04 - News Kerala 24
October 6, 2023 : 3:16 pm
0
A A
0
ഈ വർഷത്തെ സമാധാന നൊബേൽ ‘ഇറാൻ ജയിലിലേക്ക്’; പുരസ്കാരം നർഗിസ് മുഹമ്മദിക്ക്

ഓസ്‍ലോ∙ സമാധാനത്തിനുള്ള ഈ വർഷത്തെ നൊബേൽ പുരസ്കാരം ഇറാനിയൻ മനുഷ്യാവകാശ പ്രവർത്തക നർഗിസ് മുഹമ്മദിക്ക്. സ്ത്രീകളുടെ അവകാശങ്ങൾക്കായി നടത്തിയ പോരാട്ടത്തിനാണ് പുരസ്കാരം. ഇറാൻ ഭരണകൂടത്തിന്റെ മനുഷ്യാവകാശ വിരുദ്ധ നടപടികൾക്കെതിരായ പോരാട്ടങ്ങളുടെ പേരിൽ ജയിൽശിക്ഷ അനുഭവിക്കുന്ന നർഗിസ് മുഹമ്മദി, ജയിലിൽ വച്ചാണ് പുരസ്കാര വാർത്ത അറിഞ്ഞത്.മാധ്യമ പ്രവർത്തകയും ആക്ടിവിസ്റ്റുമായ നർഗിസ്, മനുഷ്യാവകാശങ്ങൾക്കായി ഇറാൻ ഭരണകൂടത്തിനെതിരെ നടത്തിയ പോരാട്ടങ്ങളുടെ ഭാഗമായി 13 തവണ അറസ്റ്റിലായി. വിവിധ കുറ്റങ്ങൾ ചുമത്തി കൃത്യമായ വിചാരണ പോലും കൂടാതെ 31 വർഷത്തെ ജയിൽശിക്ഷയാണ് നർഗിസ് മുഹമ്മദിക്ക് വിധിച്ചിരിക്കുന്നത്.

‘ഇറാനിലെ സ്ത്രീപീഡനത്തിന് എതിരെയും, എല്ലാവരുടെയും സ്വാതന്ത്ര്യവും മനുഷ്യാവകാശങ്ങളും പ്രോത്സാഹിപ്പിക്കുന്നതിനും നർഗിസ് നടത്തിയ പോരാട്ടത്തിനാണ് ഈ പുരസ്കാര’മെന്ന്, നൊബേൽ പുരസ്കാര കമ്മിറ്റി ഓസ്‌ലോയിൽ അറിയിച്ചു. ആവിഷ്‌കാര സ്വാതന്ത്ര്യത്തിനും സ്വാതന്ത്ര്യത്തിനുള്ള അവകാശത്തിനും ശരീരം പൂർണമായും മറച്ച് സ്ത്രീകൾ പൊതുവിടങ്ങളിൽനിന്ന് മാറിനിൽക്കണമെന്ന് നിഷ്കർഷിക്കുന്ന നിയമങ്ങൾക്കും എതിരെയാണ് നർഗിസിന്റെ പോരാട്ടമെന്നും കമ്മിറ്റി ചൂണ്ടിക്കാട്ടി.

ഐക്യരാഷ്ട്ര സംഘടനയുടെ സ്വതന്ത്ര മാധ്യമപ്രവർത്തനത്തിനുള്ള പുരസ്കാരം ഈ വർഷം നേടിയ മൂന്നു പേരിൽ നർഗിസുമുണ്ടായിരുന്നു. 1986ൽ കൊല്ലപ്പെട്ട കൊളംബിയൻ പത്രപ്രവർത്തകൻ ഗില്ലർമോ കാനോയുടെ സ്മരണാർഥം ലോക മാധ്യമസ്വാതന്ത്ര്യദിനമായ മേയ് 3ന് യുഎൻ നൽകുന്ന പുരസ്കാരമാണ്, ഈ വർഷം നർഗിസ് ഉൾപ്പെടെ ഇറാനിൽ തടവിലാക്കപ്പെട്ട 3 വനിതാ മാധ്യമപ്രവർത്തകർ പങ്കുവച്ചത്. നിലോഫർ ഹമദി, ഇലാഹി മുഹമ്മദി എന്നിവരാണ് നർഗിസിനൊപ്പം പുരസ്കാരം നേടിയത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

എട്ടുമാസം പ്രായമുള്ള മകളെ കാറിൽ വെച്ച് മറന്നു; 10 മണിക്കൂർ കഴിഞ്ഞ് അമ്മ തിരിച്ചെത്തിയപ്പോൾ കണ്ടത് ജീവനറ്റ മകളെ

Next Post

പാകിസ്താൻ മുൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ വാഹനത്തിന് നേരെ ആക്രമണം

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
പാകിസ്താൻ മുൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ വാഹനത്തിന് നേരെ ആക്രമണം

പാകിസ്താൻ മുൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ വാഹനത്തിന് നേരെ ആക്രമണം

വെള്ളൂർ കെ.പി.പി.എല്ലിലെ തീപിടിത്തം; അന്വേഷണ സംഘത്തെ നിയോഗിച്ചു

വെള്ളൂർ കെ.പി.പി.എല്ലിലെ തീപിടിത്തം; അന്വേഷണ സംഘത്തെ നിയോഗിച്ചു

ഇൻഡ്യ സഖ്യത്തിന്‍റെ ഭാവി പരിപാടികൾ; ശരത് പവാർ ഖാർഗെയും രാഹുലുമായി കൂടിക്കാഴ്ച നടത്തി

ഇൻഡ്യ സഖ്യത്തിന്‍റെ ഭാവി പരിപാടികൾ; ശരത് പവാർ ഖാർഗെയും രാഹുലുമായി കൂടിക്കാഴ്ച നടത്തി

വിറകുശേഖരിക്കാൻ കാട്ടിൽ പോയ പ്രായപൂർത്തിയാകാത്ത ആദിവാസി പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കി

വിറകുശേഖരിക്കാൻ കാട്ടിൽ പോയ പ്രായപൂർത്തിയാകാത്ത ആദിവാസി പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കി

ആനത്തലവട്ടം ആനന്ദന് നാടിന്റെ ആദരാഞ്ജലി; സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ

ആനത്തലവട്ടം ആനന്ദന് നാടിന്റെ ആദരാഞ്ജലി; സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In