• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

പ്രസവം കഴിഞ്ഞയുടന്‍ യുവതി മരിച്ചു, പിന്നാലെ കുഞ്ഞിനെ വിറ്റു; സംഭവം പുറത്തറിഞ്ഞത് തിരികെ കൊടുക്കാന്‍ വന്നപ്പോൾ

by Web Desk 04 - News Kerala 24
October 7, 2023 : 6:10 am
in India, News
0
A A
0
പ്രസവം കഴിഞ്ഞയുടന്‍ യുവതി മരിച്ചു, പിന്നാലെ കുഞ്ഞിനെ വിറ്റു; സംഭവം പുറത്തറിഞ്ഞത് തിരികെ കൊടുക്കാന്‍ വന്നപ്പോൾ

റാഞ്ചി: പ്രസവ ശേഷം മരണപ്പെട്ട യുവതിയുടെ കുഞ്ഞിനെ മറ്റൊരാള്‍ക്ക് വിറ്റ സംഭവത്തില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഝാര്‍ഖണ്ഡില്‍ നടന്ന സംഭവത്തിലാണ് രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ മൂന്ന് സ്ത്രീകള്‍ വെള്ളിയാഴ്ച അറസ്റ്റിലായതെന്ന് പൊലീസ് അറിയിച്ചു. വെസ്റ്റ് സിങ്ബും ജില്ലയിലെ മനോഹര്‍പൂരിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

മുന്നി ചാംപിയ എന്ന യുവതിയാണ് പ്രസവം കഴിഞ്ഞയുടന്‍ മരിച്ചത്. പ്രദേശത്തെ ആരോഗ്യ പ്രവര്‍ത്തകരായ രണ്ട് സ്ത്രീകള്‍ ഇവരെ വീട്ടില്‍ പ്രസവിക്കാന്‍ നിര്‍ബന്ധിക്കുകയായിരുന്നുവെന്ന് പൊലീസ് സൂപ്രണ്ട് പറഞ്ഞു. സെപ്റ്റംബര്‍ 30ന് ആണ്‍ കുഞ്ഞിന് ജന്മം നല്‍കിയ യുവതി ഒക്ടോബര്‍ ഒന്നിന് മരണപ്പെട്ടു. തുടര്‍ന്ന് രണ്ട് ആരോഗ്യ പ്രവര്‍ത്തകരും ചേര്‍ന്ന് യുവതിയുടെ കുഞ്ഞിനെ തൊട്ടടുത്ത ജില്ലയില്‍ താമസിക്കുന്ന ഗുഡ്ഡി ഗുപ്ത എന്ന സ്ത്രീയ്ക്ക് വില്‍ക്കുകയായിരുന്നു എന്നാണ് പൊലീസ് കണ്ടെത്തിയത്. എന്നാല്‍ ദിവസങ്ങള്‍ക്ക് ശേഷം കുഞ്ഞ് നിര്‍ത്താതെ കരയുന്നുവെന്നും ബഹളമുണ്ടാക്കുന്നുവെന്നും പറഞ്ഞ് ഇവര്‍ കുഞ്ഞിനെ തിരികെ നല്‍കാന്‍ എത്തിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്.

കുഞ്ഞിനെ വാങ്ങിയ സ്ത്രീയെയും ഇവര്‍ക്ക് വില്‍പന നടത്തിയ രണ്ട് ആരോഗ്യ പ്രവര്‍ത്തകരെയും പൊലീസ് അറസ്റ്റ് ചെയ്തു. പ്രസവ ശേഷം മരണപ്പെട്ട യുവതി അവിവാഹിതയായിരുന്നുവെന്നും മാതാപിതാക്കള്‍ മരണപ്പെട്ട ശേഷം അമ്മയുടെ ഒരു ബന്ധുവിനൊപ്പമാണ് അവര്‍ താമസിച്ചിരുന്നതെന്നും കേസ് അന്വേഷിച്ച പൊലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ പറഞ്ഞു.

ഏതാനും മാസങ്ങള്‍ക്ക് മുമ്പ് നടന്ന മറ്റൊരു സംഭവത്തില്‍ തിരുവനന്തപുരം തൈക്കാട് അമ്മയും കുഞ്ഞും ആശുപത്രിയിൽ ജനിച്ച നവജാത ശിശുവിനെ പ്രസവിച്ച ഉടനെ വിൽപ്പന നടത്തിയതായി കണ്ടെത്തിയിരുന്നു. കരമന സ്വദേശിയായ സ്ത്രീയാണ് പണം കൊടുത്ത് കുഞ്ഞിനെ വാങ്ങിയത്. വിൽപ്പനയുടെ വിവരമറിഞ്ഞ ചൈൽഡ് ലൈൻ പ്രവർത്തകര്‍ ഇക്കാര്യം പൊലീസിനെ അറിയിക്കുകയായിരുന്നു. മൂന്ന് ലക്ഷം രൂപ കൊടുത്താണ് കുഞ്ഞിനെ വാങ്ങിയതെന്ന് സ്ത്രീ സമ്മതിക്കുകയും ചെയ്തു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പഴയ വാഹനങ്ങള്‍ മാത്രം മോഷ്ടിക്കുന്ന കള്ളൻ, സ്കൂട്ടർ മോഷ്ടിച്ച് മുങ്ങി; ജയിലിൽ നിന്ന് ‘പൊക്കി’ പൊലീസ്

Next Post

പയർ വള്ളികള്‍ക്കിടയില്‍ രഹസ്യ ടാങ്ക്; രഹസ്യ വിവരം ലഭിച്ചത് അനുസരിച്ച് എത്തിയ ഉദ്യോഗസ്ഥര്‍ക്ക് ആളെ കിട്ടിയില്ല

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
പയർ വള്ളികള്‍ക്കിടയില്‍ രഹസ്യ ടാങ്ക്; രഹസ്യ വിവരം ലഭിച്ചത് അനുസരിച്ച് എത്തിയ ഉദ്യോഗസ്ഥര്‍ക്ക് ആളെ കിട്ടിയില്ല

പയർ വള്ളികള്‍ക്കിടയില്‍ രഹസ്യ ടാങ്ക്; രഹസ്യ വിവരം ലഭിച്ചത് അനുസരിച്ച് എത്തിയ ഉദ്യോഗസ്ഥര്‍ക്ക് ആളെ കിട്ടിയില്ല

പാലായില്‍ നിന്നും കാണാതായ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ കണ്ടെത്തി ; പെണ്‍കുട്ടി നാടുവിട്ടത് ഇന്‍സ്റ്റഗ്രാമില്‍ പരിചയപ്പെട്ട യുവാവിനൊപ്പം

വസ്ത്രം മാറുന്നതിനിടെ ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചു; ആശുപത്രിയിലെ സെക്യൂരിറ്റി സൂപ്പർവൈസർക്കെതിരെ കേസ്

കഞ്ചാവ് വില്‍പന പോലീസില്‍ വിവരമറിയിച്ചതിന് യുവാവിന് ക്രൂര മര്‍ദനം

കഞ്ചാവ് വില്‍പന പോലീസില്‍ വിവരമറിയിച്ചതിന് യുവാവിന് ക്രൂര മര്‍ദനം

ഒമിക്രോണ്‍ ; പ്രവാസികള്‍ക്ക് ഒമാനിലേക്ക് പ്രവേശിക്കുന്നതിന് പുതിയ മാനദണ്ഡങ്ങള്‍

തിരുവനന്തപുരത്ത് നിന്ന് കൂടുതല്‍ സര്‍വീസുകള്‍ ആരംഭിക്കുന്നു; വിമാന യാത്രക്കാര്‍ക്ക് ആശ്വാസം

കടമെടുത്ത് രണ്ടാം വിളയിറക്കി; നെല്ലിന്‍റെ വില വിതരണം വൈകുന്നു, കര്‍ഷകര്‍ ദുരിതത്തില്‍

നെല്ലിന് കേന്ദ്രം താങ്ങുവില കൂട്ടിയപ്പോൾ, കുത്തനെ കുറച്ച് കേരളം; കർഷകർക്ക് നിരാശ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021