കോഴിക്കോട്: കോഴിക്കോട് കട്ടിപ്പാറ പഞ്ചായത്തിലെ ചമൽ എട്ടേക്ര മലയിൽ വാറ്റ് കേന്ദ്രം എക്സൈസ് ഉദ്യോഗസ്ഥര്‍ തകർത്തു. എക്സൈസ് താമരശ്ശേരി റെയിഞ്ച് പ്രിവന്റീവ് ഓഫീസർ ചന്ദ്രൻ കുഴിച്ചാലിൽ നൽകിയ രഹസ്യവിവരത്തെ തുടർന്ന് ചമൽ എട്ടേക്ര മലയിൽ നടത്തിയ വ്യാപകമായ റെയ്ഡിലാണ് ടാങ്കിൽ സൂക്ഷിച്ചു വെച്ച നിലയിൽ 300 ലിറ്റർ വാഷ് കണ്ടെടുത്ത് കേസ് രജിസ്റ്റര്‍ ചെയ്തത്. പയർ വള്ളികൾക്കിടയിൽ കുഴിച്ചിട്ട നിലയിലായിരുന്നു ടാങ്ക് കണ്ടത്തിയത്. പ്രിവന്റീവ് ഓഫീസർ പി സുരേഷ് ബാബുവിന്റെ നേതൃത്വത്തിൽ നടന്ന റെയ്ഡിൽ പ്രിവന്റീറീവ് ഓഫീസർ ചന്ദ്രൻ കുഴിച്ചാലിൽ, സി.ഇ.ഒ. വിവേക് എന്നിവർ പങ്കെടുത്തു. പ്രതിയെ കുറിച്ച് എക്സൈസ് അന്വേഷണം ആരംഭിച്ചു.












