• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

മഴ കഴിഞ്ഞിട്ടില്ല! കൊടുംചൂടിൽ ആശ്വാസമായി പുതിയ കാലാവസ്ഥ പ്രവചനം ; 4 ജില്ലകളിൽ 2 നാൾ ഇടിമിന്നൽ മഴക്ക് സാധ്യത

by Web Desk 04 - News Kerala 24
October 7, 2023 : 6:43 pm
in Kerala, News
Reading Time: 1 min read
0
A A
0
മഴ കഴിഞ്ഞിട്ടില്ല! കൊടുംചൂടിൽ ആശ്വാസമായി പുതിയ കാലാവസ്ഥ പ്രവചനം ; 4 ജില്ലകളിൽ 2 നാൾ ഇടിമിന്നൽ മഴക്ക് സാധ്യത

തിരുവനന്തപുരം: ഒക്ടോബർ ആദ്യ ദിവസങ്ങളിലെ പെരുമഴ തോർന്നതോടെ കേരളമാകെ കൊടും ചൂടിന്‍റെ പിടിയിലേക്കാണ് നീങ്ങുന്നത്. സംസ്ഥാനത്ത് ഒറ്റയടിക്ക് 6 ഡിഗ്രി സെൽഷ്യസ് വരെയാണ് താപനില ഉയർന്നിരിക്കുന്നത്. എന്നാൽ കൊടും ചൂടിൽ വലയുന്ന കേരള ജനതയ്ക്ക് ആശ്വാസമേകുന്നതാണ് ഏറ്റവും പുതിയ കാലാവസ്ഥ പ്രവചനം. ഇന്നും നാളെയും മറ്റന്നാളും ഒരുജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പ് ഒന്നുമില്ലെങ്കിലും പത്താം തിയതി മഴ ശക്തമായേക്കുമെന്നാണ് കാലാവസ്ഥ വകുപ്പ് നൽകുന്ന സൂചന.

പത്താം തിയതി 4 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലാണ് അന്നേ ദിവസം യെല്ലോ ജാഗ്രത പ്രഖ്യാപിച്ചിരിക്കുന്നത്. പതിനൊന്നാം തിയതി 2 ജില്ലകളിൽ യെല്ലോ അലർട്ട് ഉണ്ട്. എറണാകുളം, ഇടുക്കി ജില്ലകളിലാണ് പതിനൊന്നിന് കൂടുതൽ മഴ സാധ്യത. ഈ രണ്ട് ദിവസവും കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.

കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം

വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ (Yellow) അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു.
10-10-2023 : മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ
11-10-2023 : എറണാകുളം, ഇടുക്കി
എന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം

കേരള – കർണാടക തീരത്തും ലക്ഷദ്വീപ് പ്രദേശത്തും മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

അടിവയറ്റിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്ന 5 ജ്യൂസുകൾ

Next Post

ആഭരണം എടുക്കാനാണോ? രണ്ടുവട്ടം ഉയർന്ന് സ്വർണവില; നിരക്ക് ഇങ്ങനെ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ആഭരണം എടുക്കാനാണോ? രണ്ടുവട്ടം ഉയർന്ന് സ്വർണവില; നിരക്ക് ഇങ്ങനെ

ആഭരണം എടുക്കാനാണോ? രണ്ടുവട്ടം ഉയർന്ന് സ്വർണവില; നിരക്ക് ഇങ്ങനെ

ജോലിക്കിടെ പ്രവാസിയുടെ ദേഹത്ത് ക്രെയിന്‍ തകര്‍ന്നു വീണു

ജോലിക്കിടെ പ്രവാസിയുടെ ദേഹത്ത് ക്രെയിന്‍ തകര്‍ന്നു വീണു

ഡോക്ടർ വന്ദനദാസിന്റെ കൊലപാതകം: കേസ് ഡയറി വിളിച്ചു വരുത്തി പരിശോധിക്കാൻ ഡിജിപിക്ക് ഹൈക്കോടതിയുടെ നിർദ്ദേശം

ഡോക്ടർ വന്ദനദാസിന്റെ കൊലപാതകം: കേസ് ഡയറി വിളിച്ചു വരുത്തി പരിശോധിക്കാൻ ഡിജിപിക്ക് ഹൈക്കോടതിയുടെ നിർദ്ദേശം

ശബരിമല യുവതി പ്രവേശനം; സുപ്രീംകോടതിയുടെ ഒമ്പത് അംഗ ബെഞ്ച് വിഷയം ഉടൻ പരിഗണിക്കില്ല

ശബരിമല യുവതി പ്രവേശനം; സുപ്രീംകോടതിയുടെ ഒമ്പത് അംഗ ബെഞ്ച് വിഷയം ഉടൻ പരിഗണിക്കില്ല

‘പൂജയോടെ ഐശ്യര്യവും രോഗശാന്തിയും’; കോഴിക്കോട്ട് അധ്യാപികയും വ്യാജനും ചേർന്ന് തട്ടിയത് 12 ലക്ഷവും 14 പവനും

'പൂജയോടെ ഐശ്യര്യവും രോഗശാന്തിയും'; കോഴിക്കോട്ട് അധ്യാപികയും വ്യാജനും ചേർന്ന് തട്ടിയത് 12 ലക്ഷവും 14 പവനും

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021