അഫ്ഗാനിസ്ഥാനിലുണ്ടായ ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 2000 കടന്നു. ഭൂകമ്പത്തിൽ 9,240 പേർക്ക് പരിക്കേറ്റതായും താലിബാൻ ഭരണകൂടം അറിയിച്ചു. മരിച്ചവരിൽ കൂടുതലും സ്ത്രീകളും കുട്ടികളുമാണ്. ശനിയാഴ്ച പ്രവിശ്യാതലസ്ഥാനമായ ഹേറത്തിന്റെ വടക്കുപടിഞ്ഞാറ് 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്. ഇതിനു പിന്നാലെ എട്ട് തവണ പ്രകമ്പനമുണ്ടായതായാണ് റിപ്പോർട്ട്. നൂറൂകണക്കിന് വീടുകളും കെട്ടിടങ്ങളും തകർന്നുവെന്നാണ് വിവരം. കെട്ടിടാവശിഷ്ടങ്ങളിൽ കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാൻ ശ്രമം തുടരുകയാണ്. 12 ഗ്രാമങ്ങളെ ഭൂകമ്പം ബാധിച്ചു. 1,329 വീടുകൾക്ക് കേടുപാടുകളുണ്ടാവുകയോ തകരുകയോ ചെയ്തു.