ടെൽഅവീവ്: ഇസ്രായേൽ – പലസ്തീൻ സംഘർഷം കടുക്കുമ്പോള്‍ പലസ്തീനോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മുൻ പോണ് അഭിനേത്രി മിയ ഖലീഫ. പലസ്തീനിലെ നിലവിലെ സാഹചര്യം മനസിലാക്കിയാല്‍ അവരുടെ പക്ഷത്ത് നില്ക്കാതിരിക്കാൻ കഴിയില്ല. അതിന് കഴിഞ്ഞില്ലെങ്കില്‍ നിങ്ങള്‍ വംശീയതയുടെ തെറ്റായ വശത്താണ്. അത് കാലക്രമേണ തെളിയുമെന്നാണ് മിയ ഖലീഫ ട്വിറ്ററില്‍ കുറിച്ചത്. ഇസ്രായേൽ – പലസ്തീൻ വിഷയങ്ങളില്‍ മുമ്പും മിയ ഖലീഫ അഭിപ്രായം തുറന്ന് പറഞ്ഞിട്ടുണ്ട്. പലസ്തീനെ പിന്തുണച്ചുള്ള മിയ ഖലീഫയുടെ പ്രതികരണങ്ങള്‍ അന്താരാഷ്ട്ര തലത്തില്‍ വലിയ ചര്‍ച്ചയാവുകയും ചെയ്തിരുന്നു. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ മിയ ഖലീഫ വിമര്‍ശനങ്ങളും നേരിടുന്നുണ്ട്.