തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിൽ ജന്തുജന്യ രോഗമായ ബ്രൂസെല്ലോസിസ് സ്ഥിരീകരിച്ചു. വെമ്പായം വെറ്റിനാട് അച്ഛനും മകനുമാണ് രോഗം ബാധിച്ചത്. കന്നുകാലിയിൽ നിന്നാണ് ഇവർക്ക് രോഗം പകർന്നതെന്നാണ് പ്രാഥമിക നിഗമനം. രോഗബോധ സ്ഥിരീകരിച്ച ഒരാളെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ബാക്ടീരിയൽ രോഗമായ ബ്രൂസെല്ലോസിസ് ഇതിന് മുമ്പും കേരളത്തിൽ സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ ജൂലൈ മാസത്തിൽ കൊല്ലം ജില്ലയിലെ കടക്കലിൽ ഏഴ് വയസ്സുകാരിക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. കൃത്യമായ ചികിത്സ ലഭിച്ചില്ലെങ്കിൽ ആന്തരികാവയങ്ങളെ ബാധിച്ച് മരണത്തിനിടയാക്കുന്ന രോഗമാണ് ബ്രൂസെല്ലോസിസ്. മൂന്നുവര്‍ഷം മുമ്പ് കൊല്ലം മയ്യനാട് താന്നി സ്വദേശിയായ ക്ഷീരകര്‍ഷകന് ബ്രൂസെല്ലോസിസ് സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ അന്നത്തെ പരിശോധനയിൽ വീട്ടിലെ കാലികൾക്ക് രോഗമില്ലായിരുന്നുവെന്ന് സ്ഥിരീകരിച്ചിരുന്നു.