തിരുവനന്തപുരം> ആരോഗ്യമന്ത്രിയുടെ ഓഫീസിനെതിരെ കൈക്കൂലി ആരോപണം ഉന്നയിക്കാൻ ഗൂഢാലോചന നടത്തിയെന്ന് സമ്മതിച്ച് ബാസിത്. ആരോഗ്യമന്ത്രിയുടെ പിഎയ്ക്ക് പണം നൽകിയിട്ടില്ലെന്നും ഹരിദാസനിൽ നിന്ന് പണം തട്ടിയെടുക്കാനാണ് മന്ത്രി ഓഫീസിന്റെ പേര് പറഞ്ഞതെന്നും ബാസിത് മൊഴി നൽകിയതായി തിരുവനന്തപുരം കന്റോൺമെന്റെ് പൊലീസ് പറഞ്ഞു. മന്ത്രിയുടെ പിഎയുടെ പേര് പരാതിയിൽ എഴുതി ചേർത്തത് താനാണെന്നും ബാസിത് പൊലീസിനോട് പറഞ്ഞു.
കേസിലെ അഞ്ചാംപ്രതിയായ മലപ്പുറം സ്വദേശി കെ പി ബാസിത്തിനെ ഈ മാസം 23 വരെ റിമാൻഡ് ചെയ്തു. ബാസിത് ഹരിദാസനിൽ നിന്ന് ഒരുലക്ഷം രൂപ തട്ടിയെടുത്തെന്നാണ് റിമാൻഡ് റിപ്പോർട്ട്. ഹരിദാസന്റെ മരുമകൾക്ക് നിയമന വാഗ്ദാനം നൽകിയാണ് തട്ടിപ്പ്. ബാസിത്തിന്റെ പേരിൽ ഗൂഢാലോചന കുറ്റവും ചുമത്തി