• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ലീഗിനൊപ്പം നിന്നാൽ “ഹർഷിന്റെ’ തണൽ: വിവാദ പരാമർശവുമായി സാദിഖലി തങ്ങൾ

by Web Desk 04 - News Kerala 24
October 11, 2023 : 6:34 pm
in Kerala, News
Reading Time: 1 min read
0
A A
0
ലീഗിനൊപ്പം നിന്നാൽ “ഹർഷിന്റെ’ തണൽ: വിവാദ പരാമർശവുമായി സാദിഖലി തങ്ങൾ

കോഴിക്കോട്‌ > മുസ്ലിംലീഗിനൊപ്പം നിന്നാൽ ദൈവിക സിംഹാസനത്തിന്റെ തണലിൽ (ഹർഷിന്റെ തണൽ) എത്താമെന്ന്‌ മുസ്ലിംലീഗ്‌ സംസ്ഥാന പ്രസിഡന്റ്‌ പാണക്കാട്‌ സാദിഖലി ശിഹാബ്‌ തങ്ങൾ. ‘‘പ്രതിസന്ധികൾ വന്നു കൊണ്ടിരിക്കും. അതിൽ പതറി നമ്മൾ പിന്നോട്ട് പോകാൻ പാടില്ല. പതറാതെ പാർട്ടിയിൽ ഉറച്ച് നിൽക്കണം. നമ്മുടെ നേതാക്കന്മാർ ഏൽപ്പിച്ച ഈ ഹരിത പതാകയുടെ തണൽ നമുക്ക് എന്നുമുണ്ടാകും. ‘ഹർഷിന്റെ തണലിലേക്ക് വരെ അത് മുസ്ലീം സമുദായത്തെ നയിക്കു’മെന്ന് ഉറച്ച് വിശ്വസിച്ചുകൊണ്ട് മുന്നോട്ട് പോകുക’ ’എന്നായിരുന്നു സാദിഖലിയുടെ ആഹ്വാനം. മലപ്പുറം ആലത്തിയൂരിൽ ലീഗ്‌ ഓഫീസ്‌ ഉദ്‌ഘാടനം ചെയ്‌തായിരുന്നു വിശ്വാസികളെ ഇളക്കിവിടുന്ന പരാമർശം. തിങ്കളാഴ്‌ചയായിരുന്നു ഉദ്‌ഘാടന പരിപാടി. മതവിശ്വാസത്തെ ലീഗുമായി ചേർത്തുള്ള സാദിഖലിയുടെ പ്രസംഗം വിവാദമായിട്ടുണ്ട്‌.

ഏഴുവിഭാഗമാണ് പരലോകത്ത് ദൈവീക സിംഹാസനത്തിന്റെ തണൽ കിട്ടുന്നവരുടെ കൂട്ടത്തിലുള്ളതെന്നാണ്‌ ഇസ്ലാം മതവിശ്വാസം. അങ്ങേയറ്റം മതപരമായ ഈ വിശ്വാസവുമായി ബന്ധിപ്പിച്ചിരിക്കയാണ്‌ പച്ചക്കൊടിയുടെ തണലിലുള്ളവരെ(ലീഗുകാരെ) സാദിഖലി തങ്ങൾ. സമസ്‌ത കേരള ജംഇയ്യത്തുൽ ഉലമ(ഇ കെ വിഭാഗം)യിലടക്കം ഒരുവിഭാഗം ലീഗുമായി ഇടഞ്ഞിരിക്കുന്ന സന്ദർഭത്തിലാണ്‌ മതവിശ്വാസികളെ ഇളക്കിവിടുന്ന പരസ്യാഹ്വാനം എന്നതും ശ്രദ്ധേയം. ലീഗിനൊപ്പം നിന്നാലേ സ്വർഗം ലഭിക്കൂ എന്നുള്ള പരസ്യ പ്രഖ്യാപനമാണ്‌ ലീഗ്‌ സംസ്ഥാന പ്രസിഡന്റിൽ നിന്നുണ്ടായിട്ടുള്ളതെന്ന ചർച്ച സമൂഹമാധ്യമങ്ങളിലടക്കമുണ്ട്‌.

ലീഗല്ലാത്തവർ അവിശ്വാസികളും കാഫിറുകളുമാണെന്ന പഴഞ്ചൻ മത ഫത്‌വകളുടെ ആവർത്തനമാണ്‌ സാദിഖലിയുടേതെന്ന വിമർശവും ഉയർന്നിട്ടുണ്ട്‌. ലീഗ്‌ കൂടുതൽ വർഗീയമാകുന്നതിന്റെ സൂചനയാണീ വാക്കുകളെന്ന ചർച്ച സമൂഹമാധ്യമങ്ങളിലുമുണ്ട്‌. ലീഗ് ആത്മീയ പാർട്ടി കൂടിയാണെന്ന് വ്യക്തമാക്കിയിരിക്കയാണ്‌ സാദിഖലി. പേരിലെ ‘മുസ്ലിം’ പ്രയോഗം ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ്‌ കമീഷന്‌ മുന്നിലടക്കം ലീഗിനെതിരെ പരാതികൾ ഉയർന്ന പശ്ചാത്തലത്തിൽ വിവാദപ്രസംഗം നിയമപ്രശ്‌നങ്ങൾക്ക്‌ കാരണമാകുമെന്നാണ്‌ രാഷ്‌ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കേരള മീഡിയ അക്കാദമി 2022ലെ മാധ്യമ അവാർഡുകൾ പ്രഖ്യാപിച്ചു

Next Post

ആരോഗ്യമന്ത്രിക്കെതിരായ ഗൂഢാലോചന അന്വേഷിക്കണം: ഡിവൈഎഫ്‌ഐ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ആരോഗ്യമന്ത്രിക്കെതിരായ ഗൂഢാലോചന അന്വേഷിക്കണം: ഡിവൈഎഫ്‌ഐ

ആരോഗ്യമന്ത്രിക്കെതിരായ ഗൂഢാലോചന അന്വേഷിക്കണം: ഡിവൈഎഫ്‌ഐ

ലീഗ്‌ അധിക്ഷേപം: പ്രതിഷേധവുമായി സമസ്‌ത നേതാക്കൾ പാണക്കാട്ടേക്ക്‌

ലീഗ്‌ അധിക്ഷേപം: പ്രതിഷേധവുമായി സമസ്‌ത നേതാക്കൾ പാണക്കാട്ടേക്ക്‌

വിഴിഞ്ഞത്ത് ആദ്യകപ്പൽ 15ന്: മന്ത്രി അഹമ്മദ് ദേവർകോവിൽ

വിഴിഞ്ഞത്ത് ആദ്യകപ്പൽ 15ന്: മന്ത്രി അഹമ്മദ് ദേവർകോവിൽ

ഗസ്സയിൽ ഇസ്രായേൽ നടത്തുന്നത് കൂട്ടക്കൊല; യുദ്ധത്തിനും ധാർമികതയുണ്ട് -ഉർദുഗാൻ

ഗസ്സയിൽ ഇസ്രായേൽ നടത്തുന്നത് കൂട്ടക്കൊല; യുദ്ധത്തിനും ധാർമികതയുണ്ട് -ഉർദുഗാൻ

മൂന്നര വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുവാവിന്​ 100 വർഷം കഠിനതടവും നാലുലക്ഷം പിഴയും

മൂന്നര വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുവാവിന്​ 100 വർഷം കഠിനതടവും നാലുലക്ഷം പിഴയും

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021