ചെന്നൈ : തമിഴ്നാട്ടിൽ വീണ്ടും ഏറ്റുമുട്ടൽ കൊല. തിരുവള്ളൂരിൽ ഗുണ്ടാ നേതാക്കളെ പോലീസ് വെടിവെച്ച് കൊന്നു. സതീഷ്, മുത്തുശ്ശരവണൻ എന്നിവരാണ് കൊല്ലപ്പെട്ടത്. ഉദ്യോഗസ്ഥർക്ക് നേരെ ഇവർ വെടിയുതിർത്തുവെന്നും ഇതേ തുടർന്നാണ് പോലീസ് വെടിവെച്ചതെന്നും പോലീസ് വിശദീകരിച്ചു. ഏറ്റുമുട്ടലിൽ മൂന്ന് പൊലീസ് ഉദ്യോഗസ്ഥർക്ക് പരുക്കേൽക്കുകയും ചെയ്തു. എഐഡിഎംകെ നേതാവ് പാർത്ഥിപൻ കൊലക്കേസിൽ ഒളിവിലായിരുന്നവരാണ് കൊല്ലപ്പെട്ടവർ.