തിരുവനന്തപുരം : മാലിന്യ സംസ്കരണത്തിന് കടുത്ത നടപടി പ്രഖ്യാപിച്ച് തദ്ദേശ സ്വയംഭരണ മന്ത്രി എംബി രാജേഷ്. 100ൽ കൂടുതൽ പേർ പങ്കെടുക്കുന്ന ഏത് പരിപാടികളും ഇനി തദ്ദേശ സ്ഥാപനങ്ങളിൽ അറിയിക്കണം. കൂടാതെ മാലിന്യ നിർമാർജനത്തിന് തദ്ദേശസ്ഥാപനങ്ങള്‍ നിശ്ചയിച്ച ഫീസ് അടയ്ക്കണം. രാഷ്ട്രീയ പാർട്ടി പരിപാടികൾ ഉൾപ്പടെ മൂന്ന് ദിവസം മുൻപ് അറിയിക്കണമെന്നാണ് നിർദ്ദേശം. അംഗൻവാടി ഒഴികെ മുഴുവൻ സർക്കാർ സ്ഥലങ്ങളിലും മിനി എംസിഎഫ് സ്ഥാപിക്കണം. മാലിന്യം തള്ളുന്നത് പിടികൂടാൻ പൊതു ഇടങ്ങളിൽ കൂടുതൽ ക്യാമറകൾ ഘടിപ്പിക്കും. വ്യാജ ആരോപണങ്ങളുടെ അനാഥ ജഡങ്ങൾ വഴിയിൽ കിടന്ന് ചീഞ്ഞുനാറുന്നു. അവകൂടി സംസ്കരിക്കാനുള്ള ഉത്തരവാദിത്തം ഉണ്ടെന്നും മന്ത്രി പറഞ്ഞു.