പത്തനംതിട്ട> സിഐടിയു ഓഫീസ് തട്ടിപ്പ് കേസിൽ പ്രതി അഖിൽ സജീവനെ റിമാൻഡ് ചെയ്തു. 14 ദിവസത്തേക്കാണ് റിമാൻഡ് ചെയ്തിരിക്കുന്നത്. സ്പൈസസ് ബോർഡ് വ്യാജ നിയമന കേസിൽ ഫോർമൽ അറസ്റ്റും രേഖപ്പെടുത്തി.അതേസമയം, ആരോഗ്യമന്ത്രിയുടെ പി എ അഖില്‍ മാത്യുവിന് കൈക്കൂലി നല്‍കിയിട്ടില്ലെന്ന് ബാസിത്ത് കുറ്റസമ്മതം നടത്തിയിരുന്നു. അഖില്‍ മാത്യുവിന്റെ പേര് പരാതിയില്‍ ചേര്‍ത്തതും താനെന്ന് പ്രതി മൊഴി നല്‍കി. ഹരിദാസനില്‍ നിന്ന് ഒരുലക്ഷം രൂപ തട്ടിയെടുത്തത് ബാസിത്താണെന്ന റിമാന്‍ഡ് റിപ്പോര്‍ട്ട് . ബാസിത്തിനെയും റിമാന്‍ഡ് ചെയ്തു.
ബാസിത്തിനെ വിശദമായി ചോദ്യം ചെയ്യാന്‍ കസ്റ്റഡി അപേക്ഷ നല്‍കും. അതേസമയം ഹരിദാസന്റെ രഹസ്യമൊഴി തിരുവനന്തപുരം സിജെഎം കോടതിയില്‍ രേഖപ്പെടുത്തി. അഖില്‍ സജീവിനെ കസ്റ്റഡിയില്‍ വാങ്ങാനും കന്റോണ്‍മെന്റ് പൊലീസ് നടപടി ആരംഭിച്ചു. ഇതിനായി പത്തനംതിട്ട കോടതിയില്‍ അപേക്ഷ നല്‍കും. അഖില്‍ സജീവ്, ബാസിത്, റെയീസ്, ഹരിദാസന്‍ എന്നിവരെ വിശദമായി ചോദ്യം ചെയ്ത് ഗൂഢാലോചന സംബന്ധിച്ച കൂടുതല്‍ കാര്യങ്ങള്‍ കണ്ടെത്താനാണ് പൊലീസിന്റെ നീക്കം. അതേസമയം ഒളിവില്‍ കഴിയുന്ന ലെനിന്‍ രാജിനായി അന്വേഷണം ഊര്‍ജ്ജിതമാണ്.