തിരുവനന്തപുരം > കേന്ദ്രസർക്കാരാണ് ജീവനക്കാർക്കടക്കം ആനുകൂല്യങ്ങൾ കൃത്യമായി നൽകുന്നതെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. കേന്ദ്രസർക്കാർ ജീവനക്കാരുടെ ഡിഎ കൃത്യമായി ബിജെപി സർക്കാർ നൽകുന്നു. എന്നാൽ, കേരളത്തിൽ കുടിശികയാണ്. സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും 25,000 കോടി രൂപയുടെ ആനുകൂല്യം പിടിച്ചുവച്ച് പിണറായി സർക്കാർ അവരെ മുച്ചൂടും വഞ്ചിച്ചു.
ക്ഷേമപെൻഷൻ നൽകിയിട്ട് നാല്മാസം കഴിഞ്ഞു. സർക്കാരിന്റെ വകുപ്പുകളെല്ലാം ഒന്നിനൊന്നു പരാജയമാണെങ്കിൽ ഒന്നാം സ്ഥാനത്ത് ധനവകുപ്പ് നിൽക്കുന്നു. സിപിഎമ്മുമായി അടുത്ത ബന്ധമുള്ള ഊരാളുങ്കൽ കമ്പനിക്ക് അമിത നിരക്കിൽ പ്രവൃത്തികൾ നൽകുകയും അവരുടെ ബില്ലെല്ലാം ഉടനടി മാറ്റിക്കൊടുക്കുന്നുവെന്നും സുധാകരൻ പ്രസ്താവനയിൽ പറഞ്ഞു.