• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Monday, June 8, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

‘ഓപ്പറേഷന്‍ അജയ്’, ചാര്‍ട്ടേഡ് വിമാനം ഇസ്രായേലിലെത്തി, ആദ്യ സംഘത്തില്‍ 11 മലയാളികള്‍

by Web Desk 04 - News Kerala 24
October 13, 2023 : 7:11 am
in News, World
Reading Time: 1 min read
0
A A
0
‘ഓപ്പറേഷന്‍ അജയ്’, ചാര്‍ട്ടേഡ് വിമാനം ഇസ്രായേലിലെത്തി, ആദ്യ സംഘത്തില്‍ 11 മലയാളികള്‍

ദില്ലി: ഓപ്പറേഷന്‍ അജയുടെ ഭാഗമായി ഇന്ത്യ അയച്ച ആദ്യ ചാര്‍ട്ടേഡ് വിമാനം രാത്രിയോടെ ഇസ്രായേലിലെ ടെല്‍അവീവ് വിമാനത്താവളത്തിലിറങ്ങി. ഇന്ന് അര്‍ധരാത്രിയോടെ അവിടെനിന്നും മടങ്ങുന്ന വിമാനം നാളെ പുലര്‍ച്ചെ ആറോടെയായിരിക്കും ദില്ലിയിലെത്തുക. 220പേരാണ് വിമാനത്തിലുണ്ടാകുക. ആദ്യസംഘത്തില്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ 11 മലയാളികളുണ്ടെന്നാണ് നോര്‍ക്ക നല്‍കുന്ന വിവരം. ഇസ്രായേലില്‍നിന്നും ഇന്ത്യയിലേക്കുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കിയതിനുശേഷം വരാന്‍ കഴിയാത്തവരും യുദ്ധത്തെതുടര്‍ന്ന് അവിടെനിന്ന് മടങ്ങാന്‍ ആഗ്രഹിക്കുന്നവരെയും ഉള്‍പ്പെടെയാണ് ഇന്ത്യയിലെത്തിക്കുന്നത്.

എ.ഐ 1140 നമ്പര്‍ വിമാനത്തിലാണ് മലയാളികളടക്കമുള്ള 220 ഇന്ത്യക്കാരുടെ സംഘം നാളെ രാവിലെ ദില്ലിയിലെത്തുക. രാവിലെ ആറോടെ ദില്ലി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെര്‍മിനല്‍ മൂന്നിലായിരിക്കും വിമാനമെത്തുക. ഓപ്പറേഷന്‍ അജയ്’ പ്രവർത്തനങ്ങൾ സുഗമമാക്കുന്നതിനും ഏകോപിപ്പിക്കുന്നതിനുമായി വിവിധ വകുപ്പ് മേധാവികളുടെ നേതൃത്വത്തിൽ വിവിധ സംഘങ്ങളെ ചുമതലപ്പെടുത്തിയിട്ടുണ്ട്. മലയാളി സംഘത്തിന്റെ സ്വീകരണത്തിനായി എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയായതായി കേരള ഹൗസ് റസിഡന്റ് കമ്മീഷണർ സൗരഭ് ജെയിൻ അറിയിച്ചു.

എയർപോർട്ടിൽ ഹെൽപ് ഡെസ്ക് തുറന്നു

മലയാളികളെ സ്വീകരിക്കുന്നതിനും തുടർ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും എയർപോർട്ടിൽ ഹെൽപ് ഡെസ്ക് സജ്ജമാക്കിയിട്ടുണ്ട്.

കൺട്രോൾ റൂം തുറന്നു

മലയാളികളെ സഹായിക്കുന്നതിനായി ന്യൂഡൽഹി കേരള ഹൗസിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം ആരംഭിച്ചു.
കൺട്രോൾ റൂം നമ്പർ: 011 23747079.

വെബ്സെറ്റിൽ രജിസ്റ്റർ ചെയ്യാം

ഇസ്രായേലിൽ നിന്ന് കേരളത്തിലേയ്ക്ക് തിരിച്ചെത്താൻ ആഗ്രഹിക്കുന്ന മലയാളികൾക്ക് കേരള ഹൗസിന്റെ വെബ് സൈറ്റിൽ പേരുകൾ രജിസ്റ്റർ ചെയ്യാൻ സൗകര്യമൊരുക്കിയിട്ടുണ്ട്. കേരളത്തിൽ എത്തുന്നതു വരെയുള്ള തയ്യാറെടുപ്പുകൾ സുഗമമാക്കുന്നതിന് വേണ്ടിയാണിതെന്ന് നോർക്ക ഡെവലപ്മെന്റ് ഓഫീസർ ഷാജിമോൻ അറിയിച്ചു.

ലിങ്ക് : https://keralahouse.kerala.gov.in/evacuation-of-keralites-from-israel

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

അര്‍ബൻ സഹകരണ ബാങ്കുകളുടെ ഇടപാടുകള്‍ പരിശോധിക്കാൻ ആര്‍ബിഐ; അടിയന്തരയോഗം ഇന്ന് കൊച്ചിയിൽ

Next Post

യു.എന്നിലെ ഇന്ത്യൻ ഓഫിസിൽ ‘വസുധൈവ കുടുംബകം’ ഫലകം സ്ഥാപിച്ചു

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
യു.എന്നിലെ ഇന്ത്യൻ ഓഫിസിൽ ‘വസുധൈവ കുടുംബകം’ ഫലകം സ്ഥാപിച്ചു

യു.എന്നിലെ ഇന്ത്യൻ ഓഫിസിൽ ‘വസുധൈവ കുടുംബകം’ ഫലകം സ്ഥാപിച്ചു

തലസ്ഥാനത്തിന്റെ മുഖച്ഛായ മാറ്റാൻ വിഴിഞ്ഞം തുറമുഖം; പുതിയ റോഡുകളടക്കം കാത്തിരിക്കുന്നത് വമ്പൻ വികസന പദ്ധതികൾ

തലസ്ഥാനത്തിന്റെ മുഖച്ഛായ മാറ്റാൻ വിഴിഞ്ഞം തുറമുഖം; പുതിയ റോഡുകളടക്കം കാത്തിരിക്കുന്നത് വമ്പൻ വികസന പദ്ധതികൾ

ബക്സർ ട്രെയിൻ അപകടം: പാളത്തിലെ തകരാർ മൂലമെന്ന് റിപ്പോർട്ട്

ബക്സർ ട്രെയിൻ അപകടം: പാളത്തിലെ തകരാർ മൂലമെന്ന് റിപ്പോർട്ട്

‘അപരിചിതരോട് ഇടപഴകുന്ന കാര്യത്തിൽ പരിധിയുണ്ട്, അത് ലംഘിക്കപ്പെട്ടു’: വിവരിച്ച് ദിവ്യപ്രഭ

‘അപരിചിതരോട് ഇടപഴകുന്ന കാര്യത്തിൽ പരിധിയുണ്ട്, അത് ലംഘിക്കപ്പെട്ടു’: വിവരിച്ച് ദിവ്യപ്രഭ

ചലച്ചിത്ര നിർമാതാവ് പി.വി.ഗംഗാധരൻ അന്തരിച്ചു

ചലച്ചിത്ര നിർമാതാവ് പി.വി.ഗംഗാധരൻ അന്തരിച്ചു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021