നല്ല ആരോഗ്യമുള്ള, നീളന്‍ തലമുടിയാണ് എല്ലാവരും ആഗ്രഹിക്കുന്നത്. എന്നാല്‍ തലമുടി കൊഴിച്ചിലാണ് പലരുടെയും പരാതി. പലപ്പോഴും തലമുടി വളര്‍ച്ചയ്ക്കായി വേണ്ട വിറ്റാമിനുകളുടെ കുറവ് കൊണ്ടാണ് മുടി കൊഴിയുന്നത്. അതിനാല്‍ തലമുടിയുടെ വളര്‍ച്ചയ്ക്കായി വിറ്റാമിനുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തണം. തലമുടി കൊഴിച്ചില്‍ തടയാനും മുടി കരുത്തോടെ വളരാനും സഹായിക്കുന്ന ഒരു പാനീയത്തെ കുറിച്ചാണിനി പറയുന്നത്. നെല്ലിക്ക, വെള്ളരിക്ക, കറുവേപ്പില, ഇഞ്ചി, തേന്‍ എന്നിവയാണ് ഈ പാനീയം തയ്യാറാക്കാന്‍ വേണ്ട ചേരുവകള്‍.
നെല്ലിക്ക- വെള്ളരിക്ക ജ്യൂസ് തയ്യാറാക്കാന്‍ വേണ്ട ചേരുവകൾ…
വെള്ളരിക്ക- ഒരെണ്ണം
നെല്ലിക്ക- മൂന്നെണ്ണം
കറിവേപ്പില-3-4 എണ്ണം
ഇഞ്ചി- 1/2
ഉറപ്പ്-1/2 ടീസ്പൂൺ
വെള്ളം- 1 കപ്പ്
തേൻ – ആവശ്യത്തിന്
തയ്യാറാക്കേണ്ട രീതി…
കഴുകിയ നെല്ലിക്ക, വെള്ളരിക്ക എന്നിവ കറിവേപ്പില, ഇഞ്ചി, വെള്ളം എന്നിവയോടൊപ്പം ഒരു ബ്ലെൻഡറിൽ ചേർക്കുക. ശേഷം അടിച്ചെടുത്ത ജ്യൂസിലേയ്ക്ക് ആവശ്യത്തിന് ഉപ്പും തേനും ചേര്‍ക്കാം.
നെല്ലിക്ക- വെള്ളരിക്ക ജ്യൂസിന്‍റെ ഗുണങ്ങള്‍…
വിറ്റാമിന്‍ സി ധാരാളം അടങ്ങിയ നെല്ലിക്ക- വെള്ളരിക്ക ജ്യൂസ് തലമുടിയുടെ ആരോഗ്യത്തിന് തീർച്ചയായും ഗുണം ചെയ്യും. കൊളാജൻ ഉൽപാദനത്തിൽ സുപ്രധാന പങ്ക് വഹിക്കുന്ന വിറ്റാമിൻ സിയുടെ പവർഹൗസാണ് നെല്ലിക്ക. മുടിയുടെ കരുത്തിനും ഘടനയ്ക്കും കൊളാജൻ അത്യാവശ്യമാണ്. നെല്ലിക്കയിലും വെള്ളരിക്കയിലും ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഇതും തലമുടിയുടെ ആരോഗ്യത്തിന് ഗുണം ചെയ്യും.
വെള്ളരിക്കയില്‍ ഉയർന്ന അളവില്‍ ജലാംശം ഉണ്ട്. ഇത് നിങ്ങളുടെ ആരോഗ്യമുള്ള മുടി വളർച്ചയ്ക്ക് സഹായിക്കും. വിറ്റാമിനുകളും ധാതുക്കളും അടങ്ങിയ ഇവ തലമുടിയുടെ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും. കറിവേപ്പിലയിൽ മുടികൊഴിച്ചിൽ കുറയാനും മുടിയുടെ ഘടന മെച്ചപ്പെടുത്താനുമുള്ള പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. ഇഞ്ചി അതിന്റെ ആന്‍റി ഇൻഫ്ലമേറ്ററി ഗുണങ്ങൾക്കും രക്തചംക്രമണം വർധിപ്പിക്കുന്നതിനുള്ള കഴിവിനും പേരുകേട്ടതാണ്. അതിനാല്‍ ഈ പാനീയം നിങ്ങള്‍ക്ക് ധൈര്യമായി കുടിക്കാം.